ആസിഫ് അലിയെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ അര്‍ഫാസ് അയൂബ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് ആരംഭിച്ചു. ജീത്തു ജോസഫ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അമല പോളും ഷറഫുദ്ദീനുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഇതുവരെ ചിത്രത്തിന് പേരായിട്ടില്ല. ആസിഫ് തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പങ്കുവെച്ചത്.
'ദൃശ്യം', '12ത് മാന്‍', 'കൂമന്‍' എന്നീ ചിത്രങ്ങളില്‍ ജീത്തു ജോസഫിന്റെ അസോസിയേറ്റ് ആയി ജോലി ചെയ്തിരുന്ന വ്യകതിയാണ് അര്‍ഫാസ് അയൂബ്. ഇന്ത്യന്‍ സിനിമയിലെ പ്രശസ്തരായ ചില സംവിധായകര്‍ക്കൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
അഭിഷേക് ഫിലിംസിന്റെ ബാനറില്‍ രമേശ് പിള്ള, സുധന്‍ സുന്ദരന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അപ്പു പ്രഭാകര്‍ നിര്‍വഹിക്കുന്നു. സംഭാഷണം - ആദം അയൂബ്, എഡിറ്റിംഗ് - ദീപു ജോസഫ്, വസ്ത്രാലങ്കാരം - ലിന്റ ജീത്തു, വരികള്‍ - വിനായക് ശശികുമാര്‍, ചമയം - റോണക്‌സ് സേവ്യര്‍, ആക്ഷന്‍ - രാംകുമാര്‍ പെരിയസാമി.