മോളിവുഡില്‍ മോഹന്‍ലാല്‍, പൃഥ്വിരാജ്, ആസിഫ് അലി, ഫഹദ് ഫാസില്‍, ടൊവിനോ തോമസ് കുഞ്ചാക്കോ തുടങ്ങിയവരെല്ലാം തങ്ങളുടെ വാഹന ഗാരേജിലേക്ക് എത്തിച്ച റെഞ്ച് റോവറിനെ സ്വന്തമാക്കിയിരിക്കുകയാണ് ജയസൂര്യയും.പുതിയ റേഞ്ച് റോവര്‍ സ്പോര്‍ട്ട് ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്.
ഭാര്യ സരിത, മക്കളായ ആദി, വേദ എന്നിവര്‍ക്കൊപ്പം എത്തിയാണ് താരം പുതിയ കാര്‍ ഏറ്റുവാങ്ങിയത്. 2.38 കോടി രൂപയാണ് ഇതിന്റെ ഓണ്‍ റോഡ് പ്രൈസ്.
സിനിമകള്‍ കഴിഞ്ഞാല്‍ വാഹനങ്ങളോട് കമ്പമുള്ള നടനാണ് ജയസൂര്യയും. മെര്‍സിഡീസ് ബെന്‍സ് B-ക്ലാസ്, ജാഗ്വര്‍ XF, ലെക്സസ് ES 300h തുടങ്ങിയ വണ്ടികളായിരുന്നു മുമ്പ് ന്റ ഗരാജിലുണ്ടായിരുന്നത്.തന്റെ വാഹനങ്ങള്‍ക്കും ഇഷ്ട നമ്പര്‍ സ്വന്തമാക്കുന്നയാളാണ് ജയസൂര്യ. 1122 എന്ന നമ്പരാണ് താരത്തിന്റെ മോഡലുകള്‍ക്കുള്ളത്.
കത്തനാര്: ദി വൈല്‍ഡ് സോര്‍സറര്‍' എന്ന ചിത്രത്തിന്റെ തിരക്കിലാണ് ജയസൂര്യ ഇപ്പോള്‍. മഹാമാന്ത്രികന് കടമറ്റത്ത് കത്തനാരുടെ ജീവിതമാണ് ചിത്രം പറയുനനത്. 'ഫിലിപ്സ് ആന്‍ഡ് ദ മങ്കിപെന്‍', 'ജോ ആന്‍ഡ് ദ ബോയ്', 'ഹോം' എന്നീ സിനിമകള്‍ക്ക് ശേഷം റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം അനുഷ്ക ഷെട്ടിയാണ് നായികയായെത്തുന്നത്. ഇതാദ്യമായാണ് അനുഷ്ക മലയാളത്തില്‍ അഭിനയിക്കാനെത്തുന്നത്.
മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ്, ബംഗാളി, ചൈനീസ്, ഫ്രഞ്ച്, കൊറിയന്‍, ഇറ്റാലിയന്‍, റഷ്യന്‍, ഇന്‍ഡോനേഷ്യന്‍, ജാപ്പനീസ്, ജര്‍മന്‍ തുടങ്ങി നിരവധി ഭാഷകളില്‍ ചിത്രം ലഭ്യമാകും. സിനിമയുടെ ഒന്നാം ഭാഗം 2024-ല്‍ റിലീസിനെത്തും. ഗോകുലം ഗോപാലന് ആണ് ചിത്രത്തിന്റെ നിര്‍മാതാവ്.