മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായകന്മാരിലൊരാളാണ് ജയറാം. മണിയത്‌നത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വനിലാണ് ജയറാം അവസാനമായി അഭിനയിച്ചത്. ചിത്രത്തില്‍ വളരെ വേറിട്ട കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.
ഇപ്പോളിതാ മഹേഷ് ബാബുവിനെ നായകനാക്കി ത്രിവിക്രം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയറാം പ്രധാന വേഷത്തില്‍ എത്തുന്നുവെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഇടേവളയ്ക്കുശേഷമാണ് ജയറാം തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്നത്. കൃഷ്ണസാറിന്റെ (മഹേഷ് ബാബുവിന്റെ അച്ഛന്‍) ചിത്രങ്ങള്‍ തിയേറ്ററില്‍ കണ്ടാണ് വളര്‍ന്നത്. ഇപ്പോള്‍ മഹേഷ് ബാബു എന്ന മനോഹരമായ വ്യക്തിത്വത്തിനൊപ്പം പ്രവര്‍ത്തിക്കുന്നു. എന്റെ സ്വന്തം ത്രിവിക്രംജിക്കൊപ്പം ഒരിക്കല്‍ക്കൂടി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ സന്തോഷം. ജയറാം സമൂഹമാദ്ധ്യമത്തില്‍ കുറിച്ചു.
മഹേഷ് ബാബുവിന്റെ കരിയറിലെ 28-ാമത്തെ ചിത്രമാണ്. പൂജ ഹെഗ്ഡെ ആണ് നായിക. എസ്. തമന്‍ ആണ് സംഗീത സംവിധാനം. മധി ഛായാഗ്രഹണം നിര്‍വഹിക്കുന്നു.അതേസമയം പൊന്നിയന്‍ സെല്‍വന്‍ 2 ആണ് റിലീസിന് ഒരുങ്ങുന്ന ജയറാം ചിത്രം.