Latest News

യഥാര്‍ത്ഥത്തില്‍ ടൈറ്റാനിക്കിനെ മുക്കിയത് മഞ്ഞുമലയല്ല; എന്‍ഡ് ഗെയിമാണ്; ലോക സിനിമയില്‍ ബില്യന്‍ നേട്ടവുമായി കുതിച്ചുപായുന്ന അവഞ്ചഴേസ് എന്‍ഡ് ഗെയിമിന് ആശംസ നേര്‍ന്ന് ജെയിംസ് കാമറൂണ്‍

Malayalilife
 യഥാര്‍ത്ഥത്തില്‍ ടൈറ്റാനിക്കിനെ മുക്കിയത് മഞ്ഞുമലയല്ല; എന്‍ഡ് ഗെയിമാണ്; ലോക സിനിമയില്‍ ബില്യന്‍ നേട്ടവുമായി കുതിച്ചുപായുന്ന അവഞ്ചഴേസ് എന്‍ഡ് ഗെയിമിന് ആശംസ നേര്‍ന്ന് ജെയിംസ് കാമറൂണ്‍

ലോക സിനിമാ ചരിത്രത്തില്‍ എല്ലാ കാലവും അതിശയോക്തിയോടെ നോക്കി കാണുന്ന ചിത്രമാണ് ടൈറ്റാനിക്ക് ലോകത്ത് ഏറ്റവും കൂടുതല്‍ പണം വാരിയ രണ്ടാമത്തെ ചിത്രമെന്ന ഖ്യാതിയും ടൈറ്റാനിക്കിന് സ്വന്തമാണ്. 1997 ല്‍ റിലീസ് ചെയ്ത ടൈറ്റാനിക്ക് ഇതുവരെ ആഗോളതലത്തില്‍ നേടിയത് 2.187 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറാണ് നേടിയത്.

എന്നാല്‍ ടൈറ്റാനിക്കിന്റെ നേട്ടത്തെ പിന്തള്ളി ലോകസിനിമാ ചരിത്ര റെക്കോര്‍ഡുമായി കുതിച്ചു പായുകയാണ് അവഞ്ചേഴ്‌സ് ദി എന്‍ഡ് ഗെയിം.  റിലീസ് ചെയ്ത് രണ്ട് ആഴ്ചയ്ക്ക് അടുത്ത് പിന്നിടുമ്പോള്‍ ചിത്രം ഇതുവരെ ആഗോള വിപണിയില്‍ നേടിയത് 2.2 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറാണ്. 

അവഞ്ചേഴ്‌സ് ദി എന്‍ഡ് ഡെയിമിന് അഭിനന്ദനം അറിയിച്ച് കൊണ്ട് ജെയിംസ് കാമറൂണ്‍ തന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്.യഥാര്‍ത്ഥ ടൈറ്റാനിക്കിനെ മുക്കിയത് മഞ്ഞുമലയാണെങ്കില്‍ എന്റെ ടൈറ്റാനിക്കിനെ മുക്കിയത് അവഞ്ചേര്‍സ് ആണ്. ഈ വലിയ നേട്ടത്തിന് ലൈറ്റ് സ്‌ട്രോം എന്റര്‍ടെയ്‌മെന്റ് അവഞ്ചേര്‍സ് ടീമിനെ അഭിനന്ദിക്കുന്നു. ജെയിംസ് കാമറൂണ്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച സന്ദേശത്തില്‍ പറയുന്നു.

എന്നാല്‍ ജെയിംസ് കാമറൂണിന്റെ അവതാറാണ് ഇപ്പോഴും ലോകത്തിലെ ഏറ്റവും വലിയ പണംവാരിപ്പടം 2009 ല്‍ റിലീസ് ചെയ്ത അവതാര്‍ ഇതുവരെ നേടിയത് 2.78 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറാണ്. ഇത്തരത്തിലുള്ള മുന്നേറ്റം ആണെങ്കില്‍ ആ റെക്കോഡും എന്‍ഡ് ഗെയിം മറികടക്കും.

ടൈറ്റാനിക്കിലെ ഐക്കോണിക്കായ കപ്പല്‍ ഇടിക്കുന്ന രംഗം അവഞ്ചേര്‍സ് ലോഗോ ഇടിക്കുന്ന രീതിയിലുള്ള ചിത്രവും ജെയിംസ് കാമറൂണ്‍ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അവതാറിന്റെ രണ്ടാം ഭാഗം 2021 ഡിസംബറില്‍ പുറത്തിറങ്ങും എന്ന് ജെയിംസ് കാമറൂണ്‍ അറിയിച്ചിരുന്നു.

james cameron about avengers end game

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES