Latest News

10 കോടിയിലെ പ്രണയം; ജാക്വിലിനെ കബിളിപ്പിച്ച ബന്ധം സിനിമയാകാൻ തയ്യാറെടുക്കുന്നു

Malayalilife
10 കോടിയിലെ പ്രണയം; ജാക്വിലിനെ കബിളിപ്പിച്ച ബന്ധം സിനിമയാകാൻ തയ്യാറെടുക്കുന്നു

200 കോടിയുടെ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖർ മെനഞ്ഞെടുത്ത കഥ സിനിമയാകാൻ ഒരുങ്ങുന്നു.  ബോളിവുഡ് താരം ജാക്വലിൻ ഫെർണാണ്ടസിനു 10 കോടി രൂപയുടെ സമ്മാനങ്ങൾ നൽകി സുകേഷ് കെട്ടിപ്പടുത്തിയ ബന്ധം പറയുന്ന കഥ ഒടിടിയിലെത്തിക്കാൻ ചില സംവിധായകർ രംഗത്തെത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.  സിനിമ ഏറ്റെടുത്ത് വിതരണം ചെയ്യാനും പല ഒടിടി പ്ലാറ്റ്‌ഫോം അധികൃതരും തയ്യാറായി എത്തിയിട്ടുണ്ട്. നടിയും സുകേഷുമായുള്ള സ്വകാര്യ നിമിഷങ്ങളടക്കം ചെലവഴിക്കുന്നത് വരെയെത്തിയ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് സിനിമയൊരുക്കാൻ തീരുമാനിച്ചിരിക്കുന്നത്.

സംഭവം സിനിമയോ സീരിസോ ആകും. ഇതേ കുറിച്ച് തീരുമാനം ആയിട്ടില്ല. സുകേഷായും ജാക്വലിനായും അഭിനയിക്കുന്നവരുടെ പേരുകളും ചർച്ച ചെയ്യുന്നുണ്ട്. ഇന്ത്യയിലെ ആദ്യ സൂപ്പർ ഹീറോ സിനിമ നിർമിക്കുമെന്നും ഹോളിവുഡ് വിഎഫ്എക്‌സ് ആർട്ടിസ്റ്റുകളെ കൊണ്ടുവരുമെന്നും ആഗോള തലത്തിൽ പുറത്തിറങ്ങുന്ന ചിത്രമായിരിക്കുമെന്നും ജാക്വലിന് വാക്ക് നൽകിക്കൊണ്ടായിരുന്നു സുകേഷ് തട്ടിപ്പ് തുടങ്ങിയത്. തന്നെ കാണാൻ ആഞ്ജലീന ജോളിയെപ്പോലെയാണെന്നും സുകേഷ് നടിയോട് പറഞ്ഞു. ജാക്വലിനെ നായികയാക്കി 500 കോടിയുടെ സൂപ്പർ ഹീറോ ഫിലിം നിർമിക്കാമെന്ന് സുകേഷ് വാഗ്ദാനം നൽകിയിരുന്നു. കൂടുതൽ സിനികളിൽ നടി ഒപ്പുവെക്കാതിരുന്ന സാഹചര്യം ഉപയോഗപ്പെടുത്തിയായിരുന്നു സുകേഷിന്റെ വാഗ്ദാനം. ജാക്വിലിനെ വിശ്വസിപ്പിക്കാനായി ചില നിർമ്മാതാക്കളുടെ പേരും കൈമാറുകയായിരുന്നു.

ജാക്വിലിൻ ഫെർണാണ്ടസിനെ പരിചയപ്പെടാൻ സഹായി പിങ്കി ഇറാനിക്ക് വൻ തുക നൽകിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും വ്യക്തമാക്കിയിരുന്നു. തിഹാർ ജയിലിൽ വെച്ച് നടത്തിയ ചോദ്യം ചെയ്യലിൽ ജാക്വിലിൻ ഫെർണാണ്ടസിന് സുകേഷ് ചന്ദ്രശേഖറിനെ പരിചയപ്പെടുത്തിയതായും ഇതിനു പകരമായി വൻതുക തനിക്ക് ലഭിച്ചതായും പിങ്കി ഇറാനി വെളിപ്പെടുത്തിയിരുന്നു.

 

Read more topics: # jakwalin story become movie
jakwalin story become movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES