പ്രശാന്ത് വര്മ്മ-തേജ സജ്ജ കൂട്ടുകെട്ടില് എത്തിയ 'ഹനു-മാന്'ന്റെ ചരിത്ര വിജയത്തിന് ശേഷം പ്രശാന്ത് വര്മ്മ സിനിമാറ്റിക് യൂണിവേഴ്സ് (പിവിസിയു)ലെ മറ്റൊരു ഇതിഹാസ ചിത്രവുമായ് ക്രിയേറ്റീവ് ഡയറക്ടര് പ്രശാന്ത് വര്മ്മ വീണ്ടും രം?ഗത്തെത്തുന്നു. 'ഹനു-മാന്'ന്റെ രണ്ടാം ഭാഗമായ 'ജയ് ഹനുമാന്'ന്റെ പ്രീ-പ്രൊഡക്ഷന് പുരോ?ഗമിച്ചുകൊണ്ടിരിക്കുകയാണ്. നേരത്തെ തയ്യാറാക്കിയ തിരക്കഥ, വലിയ ക്യാന്വാസില് മികച്ച സാങ്കേതികവിദ്യകളുടെ സഹായത്തോടെ നിലവാരം ഉയര്ത്തി നിര്മ്മിക്കാനുള്ള ഒരുക്കത്തിലാണ് സംവിധായകന് പ്രശാന്ത് വര്മ്മ.
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ദിനത്തില്, ഹൈദരാബാദിലെ ഹനുമാന് ക്ഷേത്രത്തിലെ ഹനുമാന് വിഗ്രഹത്തിന് മുന്നില് തിരക്കഥ സമര്പ്പിച്ചുകൊണ്ടാണ് 'ജയ് ഹനുമാന്'ന്റെ പ്രാരംഭ ഘട്ടത്തിന് പ്രശാന്ത് വര്മ്മ തുടക്കമിട്ടത്. തിരക്കഥ കൈവശം വെച്ചുകൊണ്ട് ദേവന്റെ മുന്നില് പ്രശാന്ത് വര്മ്മ നില്ക്കുന്ന ചിത്രം പേക്ഷകര്ക്കായ് പുറത്തുവിട്ടിട്ടുണ്ട്. ചിത്രത്തെ കുറിച്ചുള്ള കൂടുതല് വിശദാംശങ്ങള് വരും ദിവസങ്ങളിലായ് അറിയിക്കും. പ്രശാന്ത് വര്മ്മ സിനിമാറ്റിക് യൂണിവേഴ്സിന്റെ ആദ്യഭാഗമായ 'ഹനു-മാന്' ജനുവരി 12നാണ് തിയറ്റര് റിലീസ് ചെയ്തത്. പിആര്ഒ: ശബരി