തേജ സജ്ജയെ നായകനാക്കി പ്രശാന്ത് വര്‍മ്മ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യ ചിത്രം 'ഹനു-മാന്‍'ലെ 'ശ്രീരാമദൂത സ്തോത്രം' എന്ന ഗാനം പുറത്തുവിട്ടു. ഗൗരഹരി, അനുദീപ് ദേവ്, കൃഷ്ണ സൗരഭ് എന്നിവര്‍ സം?ഗീതം പകര്‍ന്ന ഗാനം സായി ചരണ്‍ ഭാസ്‌കരുണി, ലോകേശ്വര്‍ എദാര, ഹര്‍ഷവര്‍ദ്ധന്‍ ചാവലി എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്. ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍ ഡ്രീം ബിഗ് ഫിലിംസ്.
ശ്രീമതി ചൈതന്യ അവതരിപ്പിക്കുന്ന 'ഹനു-മാന്‍' പ്രൈംഷോ എന്റര്‍ടെയ്ന്‍ മെന്റിന്റെ ബാനറില്‍ കെ നിരഞ്ജന്‍ റെഡ്ഡിയാണ് നിര്‍മ്മിക്കുന്നത്. അമൃത അയ്യര്‍ നായികയായ് എത്തുന്ന ചിത്രത്തില്‍ വിനയ് റായിയാണ് പ്രതിനായകന്‍. വരലക്ഷ്മി ശരത്കുമാര്‍ സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ഗെറ്റപ്പ് ശ്രീനു, സത്യ, രാജ് ദീപക് ഷെട്ടി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രത്തിന്റെ ട്രെയിലറിന് തകര്‍പ്പന്‍ പ്രതികരണം ലഭിച്ചതോടെ വന്‍ പ്രതീക്ഷയോടെ പ്രേക്ഷകര്‍ നോക്കികാണുന്ന സിനിമയാണിത്. ചിത്രത്തിന്റെതായ് നേരത്തെ പുറത്തുവിട്ട മൂന്ന് ഗാനങ്ങളും ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ നാലാമത്തെ സിം?ഗിളായ ശ്രീരാമദൂത സ്ത്രോത്രവും പ്രേക്ഷക ഹൃദയം കീഴടക്കിയിരിക്കുകയാണ്.
പ്രശാന്ത് വര്‍മ്മ സിനിമാറ്റിക് യൂണിവേഴ്സിന്റെ ആദ്യ ഭാഗമായ 'ഹനു-മാന്‍' സൂപ്പര്‍ഹീറോ ഹനുമാന്‍നെ കേന്ദ്രീകരിച്ചാണ് ഒരുക്കുന്നത്. 'അഞ്ജനാദ്രി' എന്ന സാങ്കല്‍പ്പിക സ്ഥലത്താണ് സിനിമ പ്രധാനമായും സജ്ജീകരിച്ചിരിക്കുന്നത്. അസ്രിന്‍ റെഡ്ഡി എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും വെങ്കട്ട് കുമാര്‍ ജെട്ടി ലൈന്‍ പ്രൊഡ്യൂസറും കുശാല്‍ റെഡ്ഡി അസോസിയേറ്റ് പ്രൊഡ്യൂസറുമായി എത്തുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ശ്രീനാഗേന്ദ്ര തങ്കാലയാണ്. തെലുങ്ക്, ഹിന്ദി, മറാത്തി, തമിഴ്, കന്നഡ, മലയാളം, ഇംഗ്ലീഷ്, സ്പാനിഷ്, കൊറിയന്‍, ചൈനീസ്, ജാപ്പനീസ് തുടങ്ങി നിരവധി ഇന്ത്യന്‍ ഭാഷകളിലായി 2024 ജനുവരി 12ന് ചിത്രം തിയറ്ററുകളിലെത്തും.
ഛായാഗ്രാഹണം: ദാശരധി ശിവേന്ദ്ര, ചിത്രസംയോജനം: സായിബാബു തലാരി, തിരക്കഥ: സ്‌ക്രിപ്റ്റ്സ്വില്ലെ, വസ്ത്രാലങ്കാരം: ലങ്ക സന്തോഷി, പിആര്‍ഒ: ശബരി.