Latest News

മകനും മകൾക്കും കൊച്ചുമക്കൾക്കുമൊപ്പം വാട്ടർ തീം പാർക്ക് സന്ദർശിച്ച് ജഗതി; കൊച്ചുമക്കളുടെ സന്തോഷത്തിനൊപ്പം പങ്ക് ചേർന്ന് നടൻ; ഇടവേളക്ക് ശേഷം ജഗതി ശ്രീകുമാർ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയ പരസ്യം കാണാം

Malayalilife
മകനും മകൾക്കും കൊച്ചുമക്കൾക്കുമൊപ്പം വാട്ടർ തീം പാർക്ക് സന്ദർശിച്ച് ജഗതി; കൊച്ചുമക്കളുടെ സന്തോഷത്തിനൊപ്പം പങ്ക് ചേർന്ന് നടൻ; ഇടവേളക്ക് ശേഷം ജഗതി ശ്രീകുമാർ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയ പരസ്യം കാണാം

ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയനടൻ ജഗതി ശ്രീകുമാർ ക്യമാറയ്ക്ക് മുന്നിലേക്കെത്തിയ പരസ്യചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആകാധകർ.കഴിഞ്ഞ ദിവസം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച് പങ്കെടുത്ത ചടങ്ങിൽ പരസ്യം പുറത്തുവിട്ടുവെങ്കിലും കഴിഞ്ഞ ദിവസമാണ് പരസ്യചിത്രം സോഷ്യൽ മീഡിയയിൽ ആരാധകർ ഷെയർ ചെയ്തുതുടങ്ങിയത്.

ജഗതിയുടെ തന്നെ നിർമ്മാണ കമ്പനിയായ ജഗതി ശ്രീകുമാർ എന്റർടെയിന്മെന്റ്‌സ് ആണ് പരസ്യചിത്രം നിർമ്മിക്കുന്നത്. ചികിത്സിക്കുന്ന ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമാണ് ജഗതി വീണ്ടും അഭിനയരംഗത്തേക്കെത്തുന്നത്.

അപകടാനന്തരമുള്ള ജഗതി ശ്രീകുമാറിന്റെ ആരോഗ്യസ്ഥിതിയുടെ പരിമിതികൾക്കകത്ത് നിന്നുള്ള പരസ്യത്തിന് ഒരു മിനിറ്റ് ദൈർഘ്യമാണുള്ളത്. കുടുംബത്തിനൊപ്പം വാട്ടർ തീം പാർക്ക് സന്ദർശിക്കാനെത്തുന്ന ജഗതി ശ്രീകുമാറാണ് വീഡിയോയിൽ.

2012 മാർച്ചുമാസം തേഞ്ഞിപ്പലത്ത് വച്ച് നടന്ന വാഹനാപകടത്തിൽ ജഗതിക്ക് ഗുരുതരമായ പരിക്ക് പറ്റുകയും അഭിനയരംഗത്ത് തുടരാൻ കഴിയാത്ത അവസ്ഥ വരികയും ചെയ്തു. അപകടത്തിന് ശേഷം ഏഴു വർഷത്തോളം നീണ്ട ചികിത്സയ്ക്ക് ശേഷമാണ് ജഗതി ശ്രീകുമാർ വീണ്ടും ജീവിതത്തിലോട്ട് മടങ്ങി വന്നത്.

jagathy sreekumar come back in cinema

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES