Latest News

ജഗതിയുടെ തിരിച്ചുവരവില്‍ ചേര്‍ത്ത് പിടിച്ച് മനോജ് കെ ജയന്‍; ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്‌മെന്റ്‌സിന്റെ സ്വിച്ച് ഓണ്‍ കര്‍മം മനോജ് കെ ജയന്‍ നിര്‍വഹിച്ചു; സദസിനെ നോക്കി പുഞ്ചിരിച്ച് ജഗതി ശ്രീകുമാര്‍

Malayalilife
ജഗതിയുടെ തിരിച്ചുവരവില്‍ ചേര്‍ത്ത് പിടിച്ച് മനോജ് കെ ജയന്‍; ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്‌മെന്റ്‌സിന്റെ സ്വിച്ച് ഓണ്‍ കര്‍മം മനോജ് കെ ജയന്‍ നിര്‍വഹിച്ചു; സദസിനെ നോക്കി പുഞ്ചിരിച്ച് ജഗതി ശ്രീകുമാര്‍

ലയാളത്തിന്റെ ഹാസ്യസാമ്രാട്ടായ ജഗതിയെ വീണ്ടും വെള്ളിത്തിരയില്‍ കാണാനുള്ള ആരാധകരുടെ കാത്തിരിപ്പിനു വിരാമം. ഏഴു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ജഗതി, അഭിനയ രംഗത്തേക്ക് മടങ്ങിവരുന്നതിനു വഴിയൊരുക്കുന്ന പുതിയ പരസ്യ ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം ഇന്നു വൈകിട്ട് നടന്നു. ചാലക്കുടിയില്‍ നടന്ന ചടങ്ങില്‍ നടന്‍ മനോജ് കെ. ജയനാണ് പരസ്യ ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചത്.

ജഗതിയുടെ മകന്‍ രാജ്കുമാറിന്റെ പരസ്യകമ്പനിയായ ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്‌മെന്റ്‌സ് ചിത്രീകരിക്കുന്ന പരസ്യത്തിലൂടെയാണ് അദ്ദേഹം അഭിനയ രംഗത്തേക്ക് തിരിച്ചുവരുന്നത്. തൃശൂരിലെ സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യത്തിലാണ് ജഗതി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. 

ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ പരസ്യ ചിത്രത്തില്‍ മകന്‍ രാജ്കുമാര്‍, മകള്‍ പാര്‍വതി ഷോണ്‍, മറ്റ് കുടുംബാംഗങ്ങളും അഭിനയിക്കുന്നുണ്ട്. 2012 മാര്‍ച്ചിലാണ് കാര്‍ അപകടത്തില്‍ ജഗതിക്ക് പരുക്കേറ്റത്. ഏഴ് വര്‍ഷത്തെ ചികിത്സക്ക് ശേഷമാണ് ജഗതി ക്യാമറയ്ക്ക് മുന്നിലേക്ക് തിരിച്ചുവരുന്നത്.

jagathi sreekumar entertainment launch

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES