Latest News

അച്ഛനു പിന്നാലെ മകനും സംവിധായക രംഗത്തേക്ക് ; ജഗന്‍ ഷാജി കൈലാസ് സംവിധായകനാകുന്ന ചിത്രത്തില്‍ സിജു വില്‍സന്‍ നായകന്‍ 

Malayalilife
 അച്ഛനു പിന്നാലെ മകനും സംവിധായക രംഗത്തേക്ക് ; ജഗന്‍ ഷാജി കൈലാസ് സംവിധായകനാകുന്ന ചിത്രത്തില്‍ സിജു വില്‍സന്‍ നായകന്‍ 

പ്രശസ്ത സംവിധായകന്‍ ഷാജി കൈലാസിന്റെ മകന്‍ ജഗന്‍ ഷാജി കൈലാസ് സംവിധാന രംഗത്തേക്ക് ചുവടുവയ്ക്കുന്നു. രണ്‍ജി പണിക്കര്‍, ഷാജി കൈലാസ്, നിഥിന്‍ രണ്‍ജി പണിക്കര്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചതിന്റെ അനുഭവപരിചയത്തോടെയാണ് ജഗന്റെ അരങ്ങേറ്റം. നേരത്തെ അഹാന കൃഷ്ണകുമാറിനെ കേന്ദ്ര കഥാപാത്രമാക്കി 'കരി' എന്നൊരു മ്യൂസിക്കല്‍ ആല്‍ബവും ജഗന്‍ ഒരുക്കിയിട്ടുണ്ട്.

എം പി എം പ്രൊഡക്ഷന്‍സ് ആന്‍ഡ് സെന്റ് മരിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോമി പുളിങ്കുന്നാണ് ചിത്രം നിര്‍മിക്കുന്നത്. സിജു വില്‍സനാണ് കേന്ദ്ര കഥാപാത്രമായെത്തുന്നത്. 

മലയാളത്തിലും ബോളിവുഡില്‍ നിന്നും പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്‍വസ്റ്റികേറ്റീവ് ക്രൈം ത്രില്ലറില്‍ ജോണറിലാണ് ചിത്രം ഒരുക്കുന്നത്. എസ് ഐ ബിനു ലാല്‍ എന്ന കഥാപാത്രത്തെയാണ് സിജു അവതരിപ്പിക്കുന്നത്. സഞ്ജീവ് എസ് തിരക്കഥ ഒരുക്കുന്ന ചിത്രം വനാതിര്‍ത്തിയോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ഗ്രാമത്തിലാണ് കഥ നടക്കുന്നത്.

സംഗീതം ഒരുക്കുന്നത് ഗോപി സുന്ദര്‍ ആണ്. ഛായാഗ്രഹണം ജാക്‌സണ്‍ ജോണ്‍സണ്‍, എഡിറ്റിങ്ങ് ക്രിസ്റ്റി സെബ്യാസ്റ്റ്യന്‍ എന്നിവര്‍ നിര്‍വ്വഹിക്കുന്നു. കലാസംവിധാനം ഡാനി മുസ്സരിസ്. മേക്കപ്പ് അനീഷ് വൈപ്പിന്‍. വസ്ത്രാലങ്കാരം വീണാ സ്യമന്തക്.

ജൂണ്‍ രണ്ടിന് ചിത്രത്തിന്റെ പൂജയും ടൈറ്റില്‍ ലോഞ്ചും കൊച്ചിയില്‍ നടക്കും. ജൂണ്‍ 5ന് പാലക്കാട് വച്ച് ചിത്രീകരണം ആരംഭിക്കും.

jagan son of shaji kailas

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES