Latest News

സ്വന്തമായി വീടുപോലും ഇല്ലായിരുന്നു..! കഷ്ടപ്പെട്ടാണ് പഠിച്ചത്, കാശുണ്ടായിരുന്നേല്‍ അന്ന് പാട്ട് പഠിച്ചേനെ; പരിഹസിച്ചവര്‍ക്ക് ജഗദീഷിന്റെ മറുപടി 

Malayalilife
സ്വന്തമായി വീടുപോലും ഇല്ലായിരുന്നു..! കഷ്ടപ്പെട്ടാണ് പഠിച്ചത്, കാശുണ്ടായിരുന്നേല്‍ അന്ന് പാട്ട് പഠിച്ചേനെ; പരിഹസിച്ചവര്‍ക്ക് ജഗദീഷിന്റെ മറുപടി 

ട്രോളര്‍മാരുടെ സ്ഥിരം വിഷയങ്ങളില്‍ ഒന്നാണ് ജഗദീഷിന്റെ പാട്ടുകള്‍. ചാനല്‍ പരിപാടികള്‍ക്കിടയിലും സ്റ്റേജ് ഷോകളിലും ജഗദീഷ് പാടുന്ന പാട്ടുകള്‍ പരിഹാസരൂപേണയാണ് പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ഉപയോഗിക്കപ്പെടുന്നത്. എന്നാല്‍ ഈ പരിഹാസങ്ങളൊക്കെ കേട്ട് പാട്ട് നിര്‍ത്താനൊന്നും ജഗദീഷ് ഒരുക്കമല്ല. ആക്ഷേപകരുടെ വായ അടപ്പിക്കുന്ന മറുപടിയുമായി രംഗത്തെത്തിയിയിരിക്കുകയാണ്  താരം.

പാട്ട്  പാടുമ്പോള്‍ അതിനെ ക്ലാസിക്കല്‍ മ്യൂസിക്കിന്റെ മത്സരമായിട്ടല്ല കാണുന്നതെന്നും തന്നെ സംബന്ധിച്ചിടത്തോളം പാട്ട് ഒരു എന്റര്‍ടെയ്ന്‍മെന്റ് മാത്രമാണെന്നുമാണ് കളിയാക്കലുകള്‍ക്കുള്ള താരത്തിന്റെ മറുപടി. യേശുദാസോ എം.ജി. ശ്രീകുമാറോ ആകാന്‍ തനിക്കു കഴിയില്ലെന്നാണ് ജ?ഗദീഷിന്റെ വാക്കുകള്‍. അഞ്ചാം വയസ്സില്‍ ആകാശവാണിയിലെ ഹിന്ദിഗാനങ്ങള്‍ കേട്ടാണ് പാട്ട് പാടാന്‍ തുടങ്ങിയത്. അന്ന് ഞാന്‍ പാടുന്നത് കേള്‍ക്കാന്‍ ആരുമുണ്ടായിരുന്നില്ല. എന്നാലും സ്വയം പാടും. വേറെ വേദിയൊന്നുമില്ലല്ലോ, ജഗദീഷ് പറയുന്നു. 

'ഞങ്ങള്‍ ആറുമക്കളാണ്. പഠിച്ച് രക്ഷപ്പെടാനാണ് അച്ഛന്‍ എപ്പോഴും പറയുന്നത്. അന്ന് ഞങ്ങള്‍ക്കു സ്വന്തമായി വീടു പോലുമില്ല. എണ്ണി ചുട്ട അപ്പം പോലെ കിട്ടുന്ന ശമ്പളം കൊണ്ട് അച്ഛന്‍ ഞങ്ങളെ പഠിപ്പിച്ചത് തന്നെ വലിയ കാര്യമാണ്. അതിനിടയില്‍ എനിക്ക് പാട്ടു പഠിക്കണമെന്ന് പറയാന്‍ പറ്റുമോ. എന്തായായാലും ഒരു കാര്യത്തില്‍ സന്തോഷമുണ്ട്. അച്ഛന്റെ ആഗ്രഹം പോലെ ഞങ്ങള്‍ മക്കളെല്ലാവരും സര്‍ക്കാര്‍ ജോലി വാങ്ങി', ജ?ഗദീഷ് പറഞ്ഞു.

Read more topics: # jagadheesh about his life
jagadheesh about his life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES