Latest News

ഇന്നസെന്റിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍; എക്മോ സപ്പോര്‍ട്ടിലാണ് നടനെന്നും വിശദീകരണം; ശ്വാസകോശത്തെ പ്രശ്നം സങ്കീര്‍ണ്ണം; ഇന്നസെന്റിന് വേണ്ടി പ്രാര്‍ത്ഥിച്ച് മലയാളികള്‍

Malayalilife
 ഇന്നസെന്റിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍; എക്മോ സപ്പോര്‍ട്ടിലാണ് നടനെന്നും വിശദീകരണം; ശ്വാസകോശത്തെ പ്രശ്നം സങ്കീര്‍ണ്ണം; ഇന്നസെന്റിന് വേണ്ടി പ്രാര്‍ത്ഥിച്ച് മലയാളികള്‍

ടനും മുന്‍ എം പിയുമായ ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയില്‍. കൊച്ചിയിലെ ലേക്ഷോര്‍ ആശുപത്രിയില്‍ വെന്റിലേറ്റിലാണിപ്പോള്‍. അര്‍ബുദത്തെത്തുടര്‍ന്നുള്ള ശാരീരിക അസ്വസ്ഥതകള്‍ മൂലം രണ്ടാഴ്ച മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ഐസിയുവില്‍ നിന്ന് നേരത്തെ മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും ആരോഗ്യനില വീണ്ടും ഗുരുതരമാകുകയായിരുന്നു.

ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം യന്ത്രം വഴി ഏറ്റെടുക്കുന്ന ചികിത്സാ രീതിയാണ് എക്മോ. ഹൃദയത്തിന്റെ വലത് അറയിലേക്കു പോകുന്ന അശുദ്ധ രക്തത്തെ പ്രത്യേക ട്യൂബ് വഴി വലിച്ചെടുത്ത് ഓക്സജനേറ്റ് ചെയ്തു മഹാധമനിയില്‍ രക്തചംക്രമണത്തിന് ആവശ്യമായ സമ്മര്‍ദ്ദത്തില്‍ തിരികെ നല്‍കുന്ന പ്രക്രിയയാണ് എക്മോ ചികിത്സ. ശ്വാസകോശത്തിനൊപ്പം ഹൃദയവും രോഗാവസ്ഥയിലാകുമ്പോഴാണ് ഈ ചികില്‍സ അനിവാര്യമാകുന്നത്. ആശുപത്രിയുടെ മെഡിക്കല്‍ ബുള്ളറ്റിന്‍ അനുസരിച്ച് എക്മോയുടെ സഹായത്തോടെയാണ് ഇന്നസെന്റിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. അതീവ ഗരുതരുമാണ് സ്ഥിതിഗതിയെന്ന ആശുപത്രിയും സമ്മതിക്കുന്നു.

രണ്ടാഴ്ച മുന്‍പാണ് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ഐസിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റിയിരുന്നു. ശ്വാസകോശ പ്രശ്നങ്ങള്‍ അതീവ ഗുരുതരാവസ്ഥയിലായെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇന്നസെന്റിന്റെ ആരോഗ്യം നിരീക്ഷിക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ആ ഘട്ടത്തില്‍ മരുന്നുകളോട് നടന്‍ അനുകൂലമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ലേക് ഷോര്‍ ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ഇപ്പോള്‍ ചികില്‍സ നടക്കുന്നത്. സര്‍ക്കാര്‍ നിയോഗിച്ച മെഡിക്കല്‍ സംഘവും സ്ഥിതി വിലയിരുത്തുന്നുണ്ട്.

തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ മെഡിക്കല്‍ കോളേജിലേയും തിരുവനന്തപുരം ആര്‍ എസ് സിയിലേയും വിദഗ്ധ ഡോക്ടര്‍മാരാണ് മെഡിക്കല്‍ ബോര്‍ഡിലുള്ളത്. ന്യുമോണിയ ബാധിച്ച ഇന്നസെന്റിന്റെ ആരോഗ്യം അദ്യം അതീവ വഷളായിരുന്നു. മരുന്നുകള്‍ കാര്യമായി ഗുണം ചെയ്യാത്ത അവസ്ഥയുമുണ്ടായിരുന്നു. പിന്നീട് മെച്ചപ്പെട്ടു. എന്നാല്‍ ശ്വാസകോശത്തിനുള്ള പ്രശ്നങ്ങള്‍ ഇന്നസെന്റിന് പിന്നേയും പ്രശ്നമായി മാറി. ന്യുമോണിയയും അണുബാധയും വിട്ടുമാറാത്തതും പ്രശ്നമായി. ഇതാണ് എക്മോ ചികില്‍സ അനിവാര്യമാക്കിയത്.

ന്യുമോണിയയുമായി ബന്ധപ്പെട്ട അസ്വസ്ഥതകളാണ് മുന്‍ ലോക്സഭാ അംഗം കൂടിയായ ഇന്നസെന്റിനെ വലയ്ക്കുന്നത്. അണുബാധ പ്രതിസന്ധി സൃഷ്ടിക്കാതിരിക്കാന്‍ വെന്റിലേറ്ററിലും പ്രവേശിപ്പിച്ചു. മൂന്ന് തവണ നടന് കോവിഡ് ബാധിച്ചിരുന്നു. ഇത് കാരണം ഇന്നസെന്റിന്റെ രോഗ പ്രതിരോധ ശേഷിയില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. ഇതാണ് ന്യുമോണിയ കലശലാകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

അര്‍ബുദത്തോട് പോരാടി ജീവിത്തിലേക്ക് തിരിച്ച് വന്ന വ്യക്തിയാണ് ഇന്നസെന്റ്. കാന്‍സര്‍ വന്നപ്പോള്‍ ഭയന്നോടനല്ല പകരം ചിരിച്ച് കൊണ്ട് സധൈര്യം അതിനോട് പോരാടുകയാണ് താന്‍ ചെയ്തതെന്ന് ഇന്നെസന്റ് പറഞ്ഞിട്ടുണ്ട്. തന്റെ കാന്‍സര്‍ അനുഭവങ്ങള്‍ പറയുന്ന 'കാന്‍സര്‍ വാര്‍ഡിലെ ചിരി' എന്ന പുസ്തകവും ഇന്നസെന്റ് എഴുതിയിട്ടുണ്ട്.

ഇന്നസെന്റിന്റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം കടുവയാണ്. ഫഹദ് ഫാസിലിനെ നായകനാക്കി അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന 'പാച്ചുവും അത്ഭുതവിളക്കും' എന്നതാണ് ഇന്നസെന്റിന്റേതായി ഒടുവിലായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

Read more topics: # ഇന്നസെന്റ്
innocent medical bullet

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES