ഇന്നലെ മുതലാണ് നടനും മുന്‍ എം പിയുമായ ഇന്നസെന്റിന്റെ ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്ന് വീണ്ടും വെന്റിലേറ്ററിലേക്ക് മാറ്റിയെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. നടന്റെ ആരോഗ്യം സംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെ പ്രാര്‍ത്ഥനമാത്രമാണ് ഇനി രക്ഷ എന്ന രീതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണെന്ന് ഉറപ്പിക്കുകയായിരുന്നു. ഇപ്പോഴിതാ, ആശുപത്രിയിലാകും മുമ്പ് നടന്റെ പിറന്നാള്‍ ആഘോഷിച്ച ചിത്രങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്.
ഈമാസം മാര്‍ച്ച് നാലിനായിരുന്നു നടന് 75 വയസ് പൂര്‍ത്തിയായത്. എന്നാല്‍ അതിനു മുന്നേ തന്നെ അദ്ദേഹത്തിന്റെ ഭാര്യ ആലീസും മക്കളും പേരക്കുട്ടികളും എല്ലാം ചേര്‍ന്ന് നടന്റെ പിറന്നാള്‍ ആഘോഷിച്ച ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ആ ചിത്രങ്ങളിലുള്ള നടന്റെ രൂപമാറ്റം തന്നെ ആരോഗ്യാവസ്ഥ അല്‍പ്പം മോശമാണെന്ന് തെളിയിക്കുന്നുണ്ട്. അതിനു പി്ന്നാലെയാണ് നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും. അവശനിലയില്‍ ആയിരുന്ന ഇന്നസെന്റ് മരുന്നുകളോട് പ്രതികരിക്കുകയും ആരോഗ്യം വീണ്ടെടുത്ത് ഐസിയുവില്‍ നിന്നും മുറിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
എന്നാല്‍ ദിവസങ്ങള്‍ക്കകം തന്നെ അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ മോശമാവുകയായിരുന്നു. കൊച്ചിയിലെ ലേക്ഷോര്‍ ആശുപത്രി വെന്റിലേറ്റിലാണിപ്പോള്‍ ഇന്നസെന്റ് കഴിയുന്നത്. രണ്ടാഴ്ച മുന്‍പാണ് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അര്‍ബുദത്തെത്തുടര്‍ന്നുള്ള ശാരീരിക അസ്വസ്ഥതകള്‍ മൂലമാണ് ഇന്നസെന്റ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ഐസിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ആരോഗ്യനില വീണ്ടും ഗുരുതരമായെന്നാണ് റിപ്പോര്‍ട്ടുകള്‍.
ശ്വാസകോശ പ്രശ്നങ്ങള്‍ അതീവ ഗുരുതരാവസ്ഥയിലായെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇന്നസെന്റിന്റെ ആരോഗ്യം നിരീക്ഷിക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. മരുന്നുകളോട് നടന്‍ അനുകൂലമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ലേക് ഷോര്‍ ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ഇപ്പോള്‍ ചികില്‍സ നടക്കുന്നത്. സര്‍ക്കാര്‍ നിയോഗിച്ച മെഡിക്കല്‍ സംഘവും സ്ഥിതി വിലയിരുത്തുന്നുണ്ട്.
തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ മെഡിക്കല്‍ കോളേജിലേയും തിരുവനന്തപുരം ആര്‍ എസ് സിയിലേയും വിദഗ്ധ ഡോക്ടര്‍മാരാണ് മെഡിക്കല്‍ ബോര്‍ഡിലുള്ളത്. ന്യുമോണിയ ബാധിച്ച ഇന്നസെന്റിന്റെ ആരോഗ്യം അദ്യം അതീവ വഷളായിരുന്നു. മരുന്നുകള്‍ കാര്യമായി ഗുണം ചെയ്യാത്ത അവസ്ഥയുമുണ്ടായിരുന്നു. പിന്നീട് മെച്ചപ്പെട്ടു. എന്നാല്‍ ശ്വാസകോശത്തിനുള്ള പ്രശ്നങ്ങള്‍ ഇന്നസെന്റിന് പിന്നേയും പ്രശ്നമായി മാറി. ന്യുമോണിയയും അണുബാധയും വിട്ടുമാറാത്തതും പ്രശ്നമായി.
ന്യുമോണിയയുമായി ബന്ധപ്പെട്ട അസ്വസ്ഥതകളാണ് മുന്‍ ലോക്സഭാ അംഗം കൂടിയായ ഇന്നസെന്റിനെ വലയ്ക്കുന്നത്. അണുബാധ പ്രതിസന്ധി സൃഷ്ടിക്കാതിരിക്കാന്‍ വെന്റിലേറ്ററിലും പ്രവേശിപ്പിച്ചു. മൂന്ന് തവണ നടന് കോവിഡ് ബാധിച്ചിരുന്നു. ഇത് കാരണം ഇന്നസെന്റിന്റെ രോഗ പ്രതിരോധ ശേഷിയില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. ഇതാണ് ന്യുമോണിയ കലശലാകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.