ചുരുങ്ങിയ കാലംകൊണ്ട് ശ്രദ്ധ നേടിയ നടിയാണ് ഇല്യാന ഡിക്രൂസ്. തെന്നിന്ത്യയിലും ബോളിവുഡിലും ബോക്സോഫീസ് വിജയങ്ങള്‍ നേടിയ ചിത്രത്തില്‍ ഇല്യാന നായികയായി എത്തി. മലയാളികളുടെയും ഇഷ്ട നായികയാണ് ഇല്യാന. എന്നാല്‍ ഇപ്പോള്‍ ഇല്യാനയെക്കുറിച്ച് ഒരു തുറന്നുപറച്ചില്‍ നടത്തുകയാണ് ടോളിവുഡിലെ പ്രമുഖ നിര്‍മാതാവ് ബെല്ലംകൊണ്ട സുരേഷ്. ഇദ്ദേഹത്തിന്റെ ഭാലെ ദൊംഗലു എന്ന ചിത്രത്തില്‍ ഇല്യാന നായികയായിട്ടുണ്ട്
തരുണ്‍ കുമാറായിരുന്നു ചിത്രത്തിലെ നായകന്. 2008 ലാണ് ഈ സിനിമ പുറത്തിറങ്ങിയത്. ഈ ചിത്രത്തില്‍ അഭിനയിക്കാനായി ഇല്യാനയെ സമീപിച്ചപ്പോള്‍ താരം ആദ്യം സമ്മതം പറഞ്ഞില്ല എന്നാണ് ബെല്ലംകൊണ്ട സുരേഷ് പറയുന്നത്.
'ആരാണ് ഹീറോ എന്ന് ഇല്യാന ചോദിച്ചപ്പോള്‍ തരുണ്‍ കുമാര്‍ ആണെന്ന് ഞാന്‍ പറഞ്ഞു. തരുണ്‍ ആണെങ്കില്‍ അഭിനയിക്കില്ലെന്ന് ഇല്യാന പറഞ്ഞു. പിന്നീട് ഒന്ന് സമ്മതമാണെന്ന് പറഞ്ഞുകിട്ടാന്‍ എറെ കഷ്ടപ്പെട്ടു. ഈ സിനിമ ചെയ്താല്‍ ഒരു കോടി രൂപ പ്രതിഫലം തരാമെന്ന് പറഞ്ഞു. അത് വരെയും തെലുങ്കില്‍ ഒരു നായികയ്ക്കും ഒരു കോടി രൂപ പ്രതിഫലം ലഭിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ പ്രതിഫലം കേട്ടപ്പോള്‍ ഇല്യാന ഉടന്‍ സമ്മതിച്ചു.' അക്കാലത്ത് തരുണ്‍ കരിയറില്‍ പരാജയങ്ങള്‍ നേരിടുകയായിരുന്നു അതായിരിക്കാം ഇല്യാന ആദ്യം സമ്മതം പറയാതിരുന്നതിന്റെ കാരണം എന്നും ബെല്ലംകൊണ്ട സുരേഷ് കൂട്ടിച്ചേര്‍ക്കുന്നു.
പോക്കിരി എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം ടോളിവുഡില്‍ ഏറ്റവും വിലപിടിപ്പുള്ള നായിക നടിയായിരുന്ന ഇല്യാന, ഗ്ലാമറസ് റോളുകളില്‍ നടി തിളങ്ങി. എന്നാല്‍ ഒരു ഘട്ടത്തില്‍ തെലുങ്ക് ചിത്രങ്ങളില്‍ ഇല്യാനയെ കാണാതായി. ഇതേക്കുറിച്ച് പല അഭ്യൂഹങ്ങളും വന്നു. നടിയെ തെലുങ്ക്, തമിഴ് സിനിമാ ലോകം വിലക്കിയാണെന്ന് ഗോസിപ്പുകള്‍ വന്നു. എന്നാല്‍ താരത്തിന് നേരെ ഔദ്യോഗികമായി വിലക്കുകളൊന്നും വന്നിരുന്നില്ല.
2012 ല്‍ ബര്‍ഫി എന്ന ചിത്രത്തിലൂടെയാണ് ഇല്യാന ബോളിവുഡിലേക്ക് വരുന്നത്. ഈ ചിത്രം വന്‍ ഹിറ്റായിരുന്നു. ഇതോടെ നടി തെന്നിന്ത്യന്‍ സിനിമകള്‍ കുറച്ചു. ഗ്ലാമറസ് വേഷങ്ങളല്ലാതെ അഭിനയ പ്രാധാന്യമുള്ള സിനിമകള്‍ ഇല്യാനക്ക് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നിന്നും ലഭിച്ചിരുന്നില്ല. ഇതും നടി ടോളിവുഡില്‍ നിന്ന് മാറി നില്ക്കാന് കാരണമാണ്.