അനുമതിയില്ലാതെ പാട്ട് ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി രജനീകാന്ത് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഇളയരാജയുടെ നോട്ടീസ്. അടുത്തിടെ ടീസര്‍ പുറത്തിറങ്ങിയ കൂലി എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെയാണ് ഇളയരാജയുടെ നീക്കം. രജനീകാന്ത് ലോകേഷ് കനക രാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന കൂലി എന്ന സിനിമയുടെ ടീസറില്‍ തങ്കമകന്‍ എന്ന ചിത്രത്തിലെ 'വാ വാ പക്കം വാ' എന്ന പാട്ട് ഉപയോഗിച്ചതാണ് ഇളയരാജയെ ചൊടിപ്പിച്ചത്. അനിരുദ്ധ് ആണ് കൂലിയ്ക്കായി സംഗീതം ഒരുക്കിയിരിക്കുന്നത്.
രജനികാന്തിന്റെ 171-ാമത്തെ ചിത്രമായ കൂലിയുടെ നിര്‍മാതാക്കളായ സണ്‍പിക്‌ചേഴ്‌സിനാണ് വക്കീല്‍ നോട്ടീസ് അയച്ചത്. സിനിമയുടെ ടൈറ്റില്‍ ടീസര്‍ പ്രമോയിലാണ് അനുവാദമില്ലാതെ ഇളയരാജയുടെ ഗാനം ഉപയോഗിച്ചത്.1983-ല്‍ സംഗീതം നല്‍കിയ ഗാനം ടൈറ്റിലില്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇളയരാജ നോട്ടീസ് അയച്ചിരിക്കുന്നത്.
ഈ ഗാനം പ്രമോയില്‍ നിന്ന് നീക്കണമെന്നാണ് ഇളയരാജ മുന്നോട്ട് വയക്കുന്ന പ്രധാന ആവശ്യം. ഇതിന് തയ്യാറാല്ലെങ്കില്‍ നിയമപരമായി മുന്നോട്ട് വയക്കുന്ന പ്രധാന ആവശ്യം. ഇതിന് തയ്യാറാല്ലെങ്കില്‍ നിയമപരമായി മുന്നോട്ട് പോകുമെന്നാണ് അറിയിച്ചിരിക്കുന്നത്. സംഭവത്തില്‍ സണ്‍പിക്‌ചേഴ്‌സോ ചിത്രത്തിന്റെ സംവിധായകന്‍ ലോകേഷ് കനകരാജോ വിശദീകരണം നല്‍കിട്ടില്ല.