Latest News

ബിഗ് ബോസ് മത്സരത്തിന് ശേഷം അതില്‍ പങ്കെടുത്ത സ്ത്രീകളായ മത്സരാര്‍ഥികളോട് സംസാരിക്കാന്‍ പോലും സനം സമ്മതിക്കുന്നില്ല; എനിക്കവര്‍ സ്വാതന്ത്ര്യം നല്‍കുന്നില്ല; എന്നെ സിനിമകളില്‍ കാസ്റ്റ് ചെയ്യരുതെന്നും ഞാന്‍ ചതിയനാണെന്നും അവര്‍ പറഞ്ഞു പരത്തി;  അവര്‍ മാനസികമായി പീഡിപ്പിച്ചു;  ഒരു കാരണവശാലും ഞാന്‍ അവരെ വിവാഹം കഴിക്കില്ല; സനയ്ക്കതെിരെ ആഞ്ഞടിച്ച് തര്‍ഷന്‍ 

Malayalilife
ബിഗ് ബോസ് മത്സരത്തിന് ശേഷം അതില്‍ പങ്കെടുത്ത സ്ത്രീകളായ മത്സരാര്‍ഥികളോട് സംസാരിക്കാന്‍ പോലും സനം സമ്മതിക്കുന്നില്ല; എനിക്കവര്‍ സ്വാതന്ത്ര്യം നല്‍കുന്നില്ല;  എന്നെ സിനിമകളില്‍ കാസ്റ്റ് ചെയ്യരുതെന്നും ഞാന്‍ ചതിയനാണെന്നും അവര്‍ പറഞ്ഞു പരത്തി;  അവര്‍ മാനസികമായി പീഡിപ്പിച്ചു;  ഒരു കാരണവശാലും ഞാന്‍ അവരെ വിവാഹം കഴിക്കില്ല; സനയ്ക്കതെിരെ ആഞ്ഞടിച്ച് തര്‍ഷന്‍ 

വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്ന് ആരോപിച്ച് നടി സനം ഷെട്ടി രംഗത്തെത്തിയതിന് പിന്നാലെ നടിക്കെതിരെ ആഞ്ഞടിച്ച് നടന്‍ തര്‍ഷന്‍ രംഗത്ത്. നടന്‍ തര്‍ഷനെതിരെ പരാതി സമര്‍പ്പിച്ചതിന് പിന്നാലെയാണ് പ്രതികരണവുമായി ബിഗ്‌ബോസ് താരം രംഗത്തെത്തിയത്. ഇപ്പോഴിതാ സനത്തിന്റെ ആരോപണങ്ങള്‍ കള്ളമാണെന്ന് ചൂണ്ടിക്കാട്ടി രംഗത്ത് വന്നിരിക്കുകയാണ് തര്‍ഷന്‍. വിവാഹം കഴിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും തന്റെ കരിയര്‍ ഇല്ലാതാക്കുമെന്നും പറഞ്ഞ് സനം തന്നെ മാനസികമായി പീഡിപ്പിച്ചെന്നും ഒരു കാരണവശാലും അവരെ വിവാഹം കഴിക്കില്ലെന്നും തര്‍ഷന്‍ പറഞ്ഞു.

'ബിഗ് ബോസില്‍ പോകുന്നതു വരെ ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലായിരുന്നു. പക്ഷേ ഞാന്‍ പുറത്തുവന്നതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. ബിഗ് ബോസ് മത്സരത്തിന് ശേഷം അതില്‍ പങ്കെടുത്ത സ്ത്രീകളായ മത്സരാര്‍ഥികളോട് സംസാരിക്കാന്‍ പോലും സനം സമ്മതിക്കുന്നില്ല. എനിക്കവര്‍ സ്വാതന്ത്ര്യം നല്‍കുന്നില്ല. എന്നെ സിനിമകളില്‍ കാസ്റ്റ് ചെയ്യരുതെന്നും ഞാന്‍ ചതിയനാണെന്നും അവര്‍ പറഞ്ഞു പരത്തി. ടാക്സ് വിഷയവുമായി ബന്ധപ്പെട്ട് 3 ലക്ഷം രൂപ തന്ന് സനം എന്നെ സഹായിച്ചിരുന്നു. ബിഗ് ബോസില്‍ നിന്നും വന്നതിനു ശേഷം അതില്‍ നിന്നും കിട്ടിയ പ്രതിഫലത്തില്‍ നിന്നും ആ പൈസ തിരികെ നല്‍കി.'

'വിവാഹം കഴിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും എന്റെ കരിയര്‍ ഇല്ലാതാക്കുമെന്നും പറഞ്ഞ് അവര്‍ മാനസികമായി പീഡിപ്പിച്ചു. എന്റെ സിനിമയില്‍ അവര്‍ക്കു നായികയാകണമെന്ന് വാശിപിടിക്കുന്നു. എനിക്കൊരു മൂന്ന് സിനിമ ശരിയായി വന്നിരുന്നു. എന്നാല്‍ ആ സിനിമയുടെ നിര്‍മ്മാതാക്കളുടെ അടുത്ത് പോയി സനം ഷെട്ടി പ്രശ്നമുണ്ടാക്കി. അതിന് ശേഷമാണ് ഞാന്‍ എല്ലാം അവസാനിപ്പിക്കുന്നത്. യാതൊരു കാരണവശാലും ഞാന്‍ അവരെ വിവാഹം കഴിക്കുകയില്ല'. തര്‍ഷന്‍ പറഞ്ഞു. തന്റെ മാതാപിതാക്കളുടെ അറിവോടെ അല്ലായിരുന്നു വിവാഹനിശ്ചയമെന്നും സഹോദരിയുടെ വിവാഹത്തെ ബാധിക്കുമെന്ന് കരുതിയാണ് ഈ വിവരം മറിച്ചു വച്ചതെന്നും തര്‍ഷന്‍ പറഞ്ഞു.

i will not marry sanam shetty says tharshan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES