Latest News

വിജയുടെ നെഞ്ചില്‍ കാലുയര്‍ത്തി ചവിട്ടാന്‍ ഭയന്നു; ഇതറിഞ്ഞ് വിജയ്എന്റെ കൈ പിടിച്ച് അദ്ദേഹത്തിന്റെ നെഞ്ചില്‍ അമര്‍ത്തിക്കൊണ്ട് സാര്‍ ഇങ്കെ ചവിട്ടുങ്കോ എന്നാണ് പറഞ്ഞത്;ബിഗില്‍ ചിത്രീകരണത്തിനിടയിലെ വിശേഷങ്ങളുമായി  ഐഎം വിജയന്‍  

Malayalilife
വിജയുടെ നെഞ്ചില്‍ കാലുയര്‍ത്തി ചവിട്ടാന്‍ ഭയന്നു; ഇതറിഞ്ഞ് വിജയ്എന്റെ കൈ പിടിച്ച് അദ്ദേഹത്തിന്റെ നെഞ്ചില്‍ അമര്‍ത്തിക്കൊണ്ട് സാര്‍ ഇങ്കെ ചവിട്ടുങ്കോ എന്നാണ് പറഞ്ഞത്;ബിഗില്‍ ചിത്രീകരണത്തിനിടയിലെ വിശേഷങ്ങളുമായി  ഐഎം വിജയന്‍  

ദീപാവലി റിലീസായി എത്തിയ വിജയ് ചിത്രം ബിഗില്‍ കേരളക്കരയില്‍ നിറഞ്ഞ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. വനിതാ ഫുട്ബോള്‍ പ്രമേയമാകുന്ന ചിത്രത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന, ഒരുകാലത്ത് കേരളത്തിലെ ഫുട്ബോളിന്റെ ജീവനാഡിയായിരുന്ന ഐ.എം വിജയന്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്.

ചിത്രത്തില്‍ വിജയുടെ വില്ലനായിട്ടാണ് താരം എത്തുന്നത്. ഒന്നിച്ചുള്ള ആദ്യ ചിത്രത്തില്‍ നിന്ന് സംഘട്ടന രംഗങ്ങള്‍ ഉണ്ട്. നിരവധി കോമ്പിനേഷന്‍ സീനുകളിലും ഇരുവരും തമ്മിലുണ്ട്.ഇപ്പോള്‍ ചിത്രത്തിന്റെ ചിത്രീകരണ വിശേഷങ്ങള്‍ ഐഐം വിജയന്‍ പങ്കുവച്ചിരിക്കുകയാണ്.

വിജയുടെ വില്ലനായി ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. താന്‍ വിജയുടെ കട്ട് ഫാന്‍ ആണെന്നും മറഡോണക്കൊപ്പം ഫുട്ബോള്‍ കളിക്കാന്‍ ഇറങ്ങുന്ന ആവേശത്തോടെയാണ് അഭിനയിക്കാന്‍ ചെന്നതെന്നും അദ്ദേഹം പറഞ്ഞു. ഷുട്ടിങ്നിടയില്‍ വിജയ് ആയി നടന്ന് ഒരു അനുഭവവും അദ്ദേഹം പങ്ക്വെച്ചു. 

വിജയുടെ സിനിമകളെല്ലാം വളരെ ആവേശത്തോടെ കാണുന്നയാളാണ് . അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ നെഞ്ചില്‍ കാലുയര്‍ത്തി ചവിട്ടുക എന്നത് വളരെ പ്രയാസമേറിയ കാര്യമായിരുന്നു. ഇക്കാര്യം താന്‍ സംവിധായകന്‍ അറ്റ്ലിയോട് പറഞ്ഞു. അദ്ദേഹമാണ് തന്റെ കാര്യം വിജയുടെ ചെവിയില്‍ എത്തിച്ചത്. ഉടന്‍ തന്നെ വിജയ് എഴുന്നേറ്റ് വന്ന് എന്റെ കൈ പിടിച്ച് അദ്ദേഹത്തിന്റെ നെഞ്ചില്‍ അമര്‍ത്തിക്കൊണ്ട് സാര്‍ ഇങ്കെ ചവിട്ടുങ്കോ എന്ന് പറയുകയായിരുന്നു. സെറ്റില്‍ കൂടെ അഭിനയിക്കുന്നവരില്‍ ആത്മവിശ്വാസം നിറയ്ക്കാനുള്ള കഴിവ് അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഐ എം വിജയന്‍ പറഞ്ഞു.

പടത്തിന്റെ ചിത്രീകരണത്തില്‍ ഇടവേളകളില്‍  എല്ലാം തന്നെ അദ്ദേഹം ചോദിച്ചിരുന്നത് പന്തുകളിയെ കുറിച്ചാണ്. കുടുംബത്തോടൊപ്പം സെറ്റില്‍ എത്തിയപ്പോള്‍ അദ്ദേഹം വിശേഷങ്ങള്‍ തിരക്കിയെന്നും കുട്ടിയെ ചേര്‍ത്തി നിര്‍ത്തി ഫോട്ടോ എടുത്തെന്നും വിജയന്‍ കൂട്ടിച്ചേര്‍ത്തു. ഫുട്ബോള്‍ പ്രയേമാക്കി എടുത്ത ചിത്രത്തില്‍ വിജയ് ഇരട്ട വേഷത്തിലാണ് എത്തിുന്നത്. നയന്‍താരയാണ് നായികയായി ചിത്രത്തില്‍ എത്തുന്നത്.

i m vijayan comment about vijays bigil

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES