Latest News

വണ്‍ ബൈ ടുവില്‍ അഭിനയിച്ചപ്പോള്‍ ലിപ് ലോക്കുണ്ടെന്ന് നേരത്തെ പറഞ്ഞിരുന്നില്ല; പക്ഷ അവര്‍ ആ സീന്‍ പബ്ലിസിറ്റിക്ക് വേണ്ടി യൂസ് ചെയ്തപ്പോള്‍ വിഷമം തോന്നി;എവിടെ പോയാലും പേരന്റ് ആരെങ്കിലും ഒരാള്‍ കൂടെ വരും;ഇപ്പോഴും ചെറുതായിട്ട് വീട്ടു തടങ്കലില്‍ ആണ്; ഒരു കൊച്ചല്ലേ ഭയങ്കര സ്‌നേഹമല്ലേ എന്ന് കരുതിയാക്കും ഭയങ്കര സ്വീറ്റായ പേര് ഇട്ടത്; ഹണി റോസിന്റെ വാക്കുകള്‍ വീണ്ടും ശ്രദ്ധ നേടുമ്പോള്‍

Malayalilife
 വണ്‍ ബൈ ടുവില്‍ അഭിനയിച്ചപ്പോള്‍ ലിപ് ലോക്കുണ്ടെന്ന് നേരത്തെ പറഞ്ഞിരുന്നില്ല; പക്ഷ അവര്‍ ആ സീന്‍ പബ്ലിസിറ്റിക്ക് വേണ്ടി യൂസ് ചെയ്തപ്പോള്‍ വിഷമം തോന്നി;എവിടെ പോയാലും പേരന്റ് ആരെങ്കിലും ഒരാള്‍ കൂടെ വരും;ഇപ്പോഴും ചെറുതായിട്ട് വീട്ടു തടങ്കലില്‍ ആണ്; ഒരു കൊച്ചല്ലേ ഭയങ്കര സ്‌നേഹമല്ലേ എന്ന് കരുതിയാക്കും ഭയങ്കര സ്വീറ്റായ പേര് ഇട്ടത്; ഹണി റോസിന്റെ വാക്കുകള്‍ വീണ്ടും ശ്രദ്ധ നേടുമ്പോള്‍

ലയാളത്തിലെ യുവ നായികമാരില്‍ പ്രധാനിയാണ് ഹണി റോസ്. ചെറുതും വലുതുമായ നിരവധി വേഷങ്ങളില്‍ ഹണി ഇതിനകം തിളങ്ങിയിട്ടുണ്ട്.മോഹന്‍ലാല്‍ നായകനായ മോണ്‍സ്റ്റര്‍ ആയിരുന്നു ഹണിയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സിനിമയില്‍ ഭാമിനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഹണിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.

സിനിമയില്‍ സ്വന്തം പേരില്‍ അറിയപ്പെടുന്ന ചുരുക്കം നടിമാരില്‍ ഒരാളാണ് ഹണി റോസ്.സാധാരണ സിനിമയില്‍ എത്തുമ്പോള്‍ പുതിയ പേര് നിര്‍ദേശിക്കാറുണ്ട്.എന്നാല്‍ ഹണി റോസിന്റെ കാര്യത്തില്‍ ഇതുണ്ടായില്ല. ഇപ്പോഴിത തന്റെ പേരിനെ കുറിച്ച് താരം നേരത്തെ പറഞ്ഞ വാക്കുകളാണ് വീണ്ടും ശ്രദ്ധ നേടുന്നത്. അച്ഛനും അമ്മയും ആലോചിച്ചിട്ട പേരാണ് ഇതെന്നാണ് ഹണി പറഞ്ഞത്. ഹണി മുമ്പ് പേരിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

അച്ഛനും അമ്മയും ആലോചിച്ചിട്ട പേരാണ് ഇതെന്നാണ് ഹണി പറഞ്ഞത്. ഷോയില്‍ വേച്ച് സംവിധായകന്‍ വി കെ പ്രകാശും ഹണി റോസിനോട് പേരിനെ കുറിച്ച് ചോദിച്ചിരുന്നു. അച്ഛനും അമ്മയും പേരിലേക്ക് എങ്ങനെ എത്തിയെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. അതിന് മറുപടി നല്‍കവെ തന്നെ തന്റെ അച്ഛനും അമ്മയും വളര്‍ത്തിയ രീതിയെ കുറിച്ചും ഹണി പറഞ്ഞിരുന്നു.

അച്ഛനും അമ്മയും ഭയങ്കരമായി ആലോചിച്ചിട്ട പേരാണ് ഹണി റോസ്. എനിക്ക് ഒത്തിരി പേരുണ്ടായിരുന്നു. വീട്ടില്‍ പൊന്നു എന്നാണ് വിളിച്ചിരുന്നത്. ഇടയ്ക്ക് ഷാരോണ്‍ എന്ന് ഇട്ടിട്ടുണ്ടായിരുന്നു. ഹണി റോസ് വര്‍ഗീസ് എന്നാണ് മുഴുവന്‍ പേര്. അമ്മയുടെ പേരാണ് റോസ്. അച്ഛന്റെ പേരും ഉണ്ടായിരുന്നു.

ഹണി റോസ് വര്‍ഗീസ് എന്ന് വിളിക്കുന്നത് എങ്ങനെ ആണെന്ന് വിചാരിച്ച് അത് ഹണി റോസ് എന്ന് ചുരുക്കിയതാണ്. രേഖകളില്‍ ഇപ്പോഴും വര്‍ഗീസ് ഉണ്ട്. ഒരു കൊച്ചല്ലേ ഭയങ്കര സ്‌നേഹമല്ലേ എന്ന് കരുതിയാക്കും ഭയങ്കര സ്വീറ്റായ പേര് ഇട്ടത്. എനിക്ക് ആദ്യം ഇഷ്ടമല്ലായിരുന്നു പേര്. ഹണി റോസ് എന്ന് വിളിക്കുമ്പോള്‍ ദേഷ്യം വരും. ഒരുപാട് പേര്‍ക്കുള്ള പേരല്ല ഇത്. അതുകൊണ്ടാവണം.

ഒരുപാട് ലാളിച്ചാണ് വളര്‍ത്തിയത്. എന്നാല്‍ അമ്മ നന്നായി വഴക്ക് പറഞ്ഞിട്ടുണ്ട്. എന്നാല്‍ അച്ഛന്‍ വഴക്ക് പറഞ്ഞിട്ടേയില്ല. കുരുത്തകേട് ഒന്നുമില്ലാത്ത നല്ല കുട്ടി ആയിരുന്നു. വലിയ കുഴപ്പക്കാരി ഒന്നുമില്ലായിരുന്നു. അമ്മ എപ്പോഴും നന്നായി നിയന്ത്രിക്കുന്നുണ്ട്. ഒരു സപ്പോര്‍ട്ട് ആയിട്ടും കൂടെയുണ്ട്. പിന്നെ ഒരു കുഴപ്പമുള്ളത് എവിടെ പോയാലും ആരെങ്കിലും ഒരാള്‍ കൂടെ വരും. മിക്കവാറും രണ്ടു പേരും കാണും. ഒരാള്‍ എപ്പോഴും ഉണ്ടാവും. ഒറ്റയ്ക്ക് ഒരിടത്തും വിടില്ല. ഇപ്പോഴും ചെറുതായിട്ട് വീട്ടു തടങ്കലില്‍ ആണ്,' ഹണി റോസ് പറഞ്ഞു.

സിനിമയില്‍ നിന്നും തനിക്കുണ്ടായ ഒരു വിഷമകരമായ അനുഭവത്തെ കുറിച്ച് ഹണി റോസ് വെളിപ്പെടുത്തി. 'വണ്‍ ബൈ ടു' എന്ന മുരളി ഗോപി സിനിമയില്‍ അഭിനയിച്ചപ്പോഴുള്ള അനുഭവമാണ് താരം തുറന്നു പറഞ്ഞത്.
ലിപ് ലോക്കുണ്ടെന്ന് സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നില്ല. ഷൂട്ട് തുടങ്ങിയ ശേഷമാണ് അക്കാര്യം പറയുന്നത്. അവര്‍ തന്നെ പറഞ്ഞ് കണ്‍വിന്‍സ് ചെയ്യിപ്പിച്ചു. അതിനാല്‍ തനിക്ക് കുഴപ്പം തോന്നിയില്ല. തെറ്റില്ലെന്നും തോന്നി. കഥാപാത്രം അത് ആവശ്യപ്പെടുന്നുണ്ടായിരുന്നു.
പക്ഷെ അവര്‍ ആ സീന്‍ പബ്ലിസിറ്റിക്ക് വേണ്ടി യൂസ് ചെയ്തപ്പോള്‍ തനിക്ക് വിഷമം തോന്നി. മാര്‍ക്കറ്റിംഗ് തന്ത്രമായിരിക്കും. അവര്‍ അത് ഉപയോഗിച്ച രീതിയാണ് തന്നെ വിഷമിപ്പിച്ചത് എന്നാണ് ഹണി റോസ് പറയുന്നത്. 2014ല്‍ പുറത്തിറങ്ങിയ ചിത്രമാണ് വണ്‍ ബൈ ടു.

 അതേസമയം, നന്ദമൂരി ബാലകൃഷ്ണയുടെ 'വീര സിംഹ റെഡ്ഡി' എന്ന ചിത്രമാണ് ഹണിയുടെതായി ഇപ്പോള്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

Read more topics: # ഹണി റോസ്.
honey rose talks about her parents

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES