കേരളത്തില്‍ ഉദ്ഘാടന ചടങ്ങുകളില്‍ സജീവമായ നടിയാണ് ഹണി റോസ്. താരം പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങുകളുടെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ വിദേശത്തും ഉദ്ഘാടനത്തിനെത്തിയിരിക്കുകയാണ് താരം. അയര്‍ലന്‍ഡില്‍ വൈറ്റ് സാരിയില്‍ ഗ്ലാമര്‍ലുക്കിലെത്തിയ നടിയുടെ വിഡിയോ ഇതിനോടകം തന്നെ പ്രേക്ഷകര്‍ക്കിടയില്‍ വൈറലായി കഴിഞ്ഞു.
ഒരു സംഘടന നടത്തുന്ന മെഗാ മേള ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു താരം. ഡബ്ലിന്‍ വിമാനത്താവളത്തിനടുത്തുളള ആല്‍സ സ്പോര്‍ട്സ് സെന്ററിന്റെ ഗ്രൗണ്ടിലായിരുന്നു പരിപാടി സംഘടിപ്പിച്ചത് ഹണിറോസ് ആദ്യമായാണ് അയര്‍ലന്‍ഡിലെത്തുന്നത്.
മലയാളി ഇല്ലാത്ത നാടുണ്ടോ? ഇവിടെ വന്ന് പുറത്തുപോയപ്പോള്‍ തന്നെ ആദ്യം കാണുന്നത് മലയാളികളെയാണ്. നാട്ടില്‍പോലും ഇത്ര സ്നേഹമുളള മലയാളികളെ കണ്ടുകിട്ടാനില്ല. അയര്‍ലന്‍ഡില്‍ വന്ന് ആദ്യം നല്ല തണുപ്പ്തോന്നി. ഇപ്പോള്‍ നല്ല കാലാവസ്ഥയാണ്. ഞാന്‍ വന്നതു കൊണ്ട് ആണെന്നു തോന്നുന്നു. അച്ഛനും അമ്മയുമായാണ് ഞാനിവിടെ എത്തിയിരിക്കുന്നത്.
ശങ്കര്‍ രാമകൃഷ്ണന്‍ സര്‍ സംവിധാനം ചെയ്യുന്ന റാണി യാണ് റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. ഒരു തെലുങ്ക് സിനിമ വരുന്നുണ്ട്. ഞാന്‍ അഭിനയിച്ച തെലുങ്ക് ചിത്രം ദൈവാനുഗ്രഹം കൊണ്ട് കുഴപ്പമില്ലാതെ ഓടി. അതിന്റെ പേരില്‍ കുറച്ച് ഉദ്ഘാടനങ്ങളൊക്കെ അവിടെ കിട്ടുന്നുണ്ട്.
അയര്‍ലന്‍ഡില്‍ കുറെ സ്ഥലങ്ങളില്‍ പോയി. എല്ലാം നല്ല ഭംഗിയുളള സ്ഥലങ്ങള്‍. ശരിക്കും കുറേ നാളുകള്‍ ഇവിടെ നില്‍ക്കണമെന്നുണ്ട്. പക്ഷേ ജീവിക്കാന്‍ വേറെ വഴിയില്ലാത്തതുകൊണ്ട് ഇവിടെ നിന്നിട്ട് കാര്യമില്ല . എനിക്ക് ഉദ്ഘാടനങ്ങളും കിട്ടില്ലല്ലോ? അതുകൊണ്ട് തിരിച്ചുപോയെ പറ്റൂ. ഇനിയും വരാം. അടുത്ത പരിപാടികള്‍ക്കും ഇവര്‍ വിളിക്കുമെന്നാണ് പ്രതീക്ഷ- ഹണി റോസ് പറഞ്ഞു.