പുതിയ ജീപ്പ് കോമ്പസ് സ്വന്തമാക്കി ഹരീഷ് കണാരന്‍. മിമിക്രി വേദികളില്‍ നിന്നു സിനിമയിലെത്തി തനതുകോഴിക്കോടന്‍ ശൈലികൊണ്ട് പ്രേക്ഷകമനസില്‍ ഇടംനേടിയ ഹരീഷ് കണാരന് കൂട്ടായി ജീപ്പ് കോംപസുണ്ടാകും. കോംപസിന്റെ ലിമിറ്റഡ് വകഭേദമാണ് കൊച്ചിയിലെ ജീപ്പ് ഡീലര്‍ഷിപ്പായ പിനാക്കിളില്‍ നിന്ന് താരം സ്വന്തമാക്കിയത്.
ജീപ്പ് കോംപസിന്റെ സുരക്ഷയും സൗകര്യങ്ങളുമാണ് ഈ വാഹനത്തില്‍ കൊണ്ടെത്തിച്ചത്, സെഗ്മെന്റിലെ തന്നെ ഏറ്റവും മികച്ചൊരു വാഹനമാണ് ജീപ്പ്, കാണാനും അടിപൊളി ഹരീഷ് കണാരന്‍ പറയുന്നു. ആദ്യമായിട്ടാണ് ഒരു എസ്യുവി വാങ്ങുന്നത്. മാരുതി സെന്നും, ഫോക്സ്വാഗനന്‍ പോളോയുമാണ് കോംപസിനെ കൂടാതെ സ്വന്തമായുള്ളത്.
ജീപ്പിന്റെ ചെറു എസ്യുവി കോംപസ് ഇന്ത്യയില്‍ എത്തിയത് കഴിഞ്ഞ ജൂലൈ 31നായിരുന്നു. പുറത്തിറങ്ങിയതു മുതല്‍ മികച്ച പ്രതികരണമാണ് കോംപസിന് ലഭിക്കുന്നത്. 2 ലീറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍, 1.4 ലീറ്റര്‍ പെട്രോള്‍ എന്നിങ്ങനെ രണ്ട് എന്‍ജിനുകളാണ് കോംപസിനുള്ളത്.