അനാവശ്യ ഉപദേശങ്ങളില്ല..അനുഭവങ്ങളുടെ വീമ്പിളക്കമില്ല.. കൃത്രിമമായ മാര്‍ഗനിര്‍ദേശങ്ങളില്ല; നമ്മെ ഒരു പാട് വലിയ പാഠങ്ങള്‍ പഠിപ്പിച്ച് ഗുരുദക്ഷിണ വാങ്ങാതെ പിരിഞ്ഞുപോയ ഗുരു; മോഹന്‍ലാലിനെക്കുറിച്ച് ഹരീഷ് പേരടി കുറിച്ചത്

Malayalilife
അനാവശ്യ ഉപദേശങ്ങളില്ല..അനുഭവങ്ങളുടെ വീമ്പിളക്കമില്ല.. കൃത്രിമമായ മാര്‍ഗനിര്‍ദേശങ്ങളില്ല; നമ്മെ ഒരു പാട് വലിയ പാഠങ്ങള്‍ പഠിപ്പിച്ച് ഗുരുദക്ഷിണ വാങ്ങാതെ പിരിഞ്ഞുപോയ ഗുരു; മോഹന്‍ലാലിനെക്കുറിച്ച് ഹരീഷ് പേരടി കുറിച്ചത്

മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം സജീവമായി നില്‍ക്കുന്ന നടനാണ് ഹരീഷ് പേരടി. സോഷ്യല്‍മീഡിയയിലും തന്റേതായ അഭിപ്രായങ്ങള്‍ പങ്ക് വച്ച് നിറഞ്ഞ് നില്ക്കുന്ന താരം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ  വാലിബനിലാണ് ഒടുവിലായി അഭിനയിച്ചിരിക്കുന്നത്.ഇപ്പോഴിതാ സിനിമയില്‍ മോഹന്‍ലാലിന് ഒപ്പമുണ്ടായിരുന്ന ഹരീഷ് പേരടി മോഹന്‍ലാലിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറല്‍ ആകുന്നത്.  

ഒരേ സമയം മനുഷ്യനും കഥാപാത്രവുമായിരിക്കും മോഹന്‍ലാല്‍ എന്ന് ഹരീഷ് പേരടി കുറിക്കുന്നു. നമ്മെ ഒരു പാട് വലിയ പാഠങ്ങള്‍ പഠിപ്പിച്ച് ഗുരുദക്ഷിണ വാങ്ങാത്ത ഗുരുവാണ് മോഹന്‍ലാല്‍ എന്നും  അനാവശ്യ ഉപദേശങ്ങളില്ല, വീമ്പിളക്കമില്ല, പൊങ്ങച്ചമോ ഇല്ലാത്ത ആളാണ് നടനെന്നും പേരടി കൂട്ടിച്ചേര്‍ക്കുന്നു. 

കുറിപ്പ് ഇങ്ങനെ: 

കഥാപാത്രമായി ഈ മനുഷ്യനോടൊപ്പം നില്‍ക്കുന്ന നിമിഷങ്ങള്‍ അഭിനയ ജീവിതത്തിലെ അമൂല്യ നിമിഷങ്ങളാണ്...മനോഹര മുഹൂര്‍ത്തങ്ങളാണ്...അയാള്‍ ഒരേ സമയം മനുഷ്യനും കഥാപാത്രവുമായിരിക്കും..അനാവശ്യ ഉപദേശങ്ങളില്ല..അനുഭവങ്ങളുടെ വീമ്പിളക്കമില്ല..ഇങ്ങിനെപോയാല്‍ അങ്ങിനെയെത്തും എന്ന കൃത്രിമമായ മാര്‍ഗനിര്‍ദേശങ്ങളില്ല..ഞങ്ങളുടെ കാലമായിരുന്നു കാലം എന്ന പൊങ്ങച്ചമില്ല...പകരം എന്നെക്കാള്‍ വലിയവര്‍ നിങ്ങളാണെന്ന് നമ്മെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ച് നമ്മളില്‍ വലിയ ആത്മവിശ്വാസം സൃഷ്ടിക്കും...പിന്നെ നമ്മുടെ മുന്നോട്ടുള്ള ചലനവും വേഗതയും താളവും ആദ്യം സന്തോഷത്തോടെ ആസ്വദിക്കുന്ന മനുഷ്യനായി അയാള്‍മാറും...നമ്മളില്‍ നിന്ന് അകന്ന് പോയതിനുശേഷം മാത്രം നമ്മള്‍ അറിയും..നമ്മെ ഒരു പാട് വലിയ പാഠങ്ങള്‍ പഠിപ്പിച്ച് ഗുരുദക്ഷിണ വാങ്ങാതെ പിരിഞ്ഞുപോയ ഗുരുവായിരുന്നു അയാള്‍ എന്ന് ...മോഹന്‍ലാല്‍ സാര്‍...പ്രിയപ്പെട്ട ലാലേട്ടന്‍....'' എന്നാണ് ഹരീഷ് പേരടി കുറിക്കുന്നത്.


 

hareesH peradi about mohanlal VALIBAN

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES