Latest News

ചുവപ്പും വെള്ളയും കലര്‍ന്ന വസ്ത്രമണിഞ്ഞ് തലയില്‍ പൂക്കളും ചൂടി ഹോട്ട് ലുക്കില്‍ ഭര്‍ത്താവിനൊപ്പം സണ്ണി ലിയോണ്‍; അനാര്‍ക്കലി വസ്ത്രവും കവായ് തൊപ്പിയും കഴുത്തില്‍ ചങ്ങലയുമണിഞ്ഞ് സോനവും ഭര്‍ത്താവും;  കറുപ്പ് കോട്ടും സ്യൂട്ടും കയ്യിലൊരു തോക്കുമെന്തി ബിപാഷയും ഭര്‍ത്താവും; വൈറലായി ബോളിവുഡ് താരങ്ങളുടെ ഹാലോവിന്‍ ലുക്കുകള്‍ 

Malayalilife
 ചുവപ്പും വെള്ളയും കലര്‍ന്ന വസ്ത്രമണിഞ്ഞ് തലയില്‍ പൂക്കളും ചൂടി ഹോട്ട് ലുക്കില്‍ ഭര്‍ത്താവിനൊപ്പം സണ്ണി ലിയോണ്‍; അനാര്‍ക്കലി വസ്ത്രവും കവായ് തൊപ്പിയും കഴുത്തില്‍ ചങ്ങലയുമണിഞ്ഞ് സോനവും ഭര്‍ത്താവും;  കറുപ്പ് കോട്ടും സ്യൂട്ടും കയ്യിലൊരു തോക്കുമെന്തി ബിപാഷയും ഭര്‍ത്താവും; വൈറലായി ബോളിവുഡ് താരങ്ങളുടെ ഹാലോവിന്‍ ലുക്കുകള്‍ 

പാശ്ചാത്യനാടുകള്‍ ഹാലൊവിന്‍ ആഘോഷത്തിന്റെ അലയൊലികളില്‍ ആണ്.ദീപാവലി പാര്‍ട്ടികള്‍ക്ക് പിന്നാലെ എത്തിയ ഹലോവീന്‍ ദിനവും ബൊളിവുഡ് കെങ്കമമായി ആഘോഷിച്ചിരിക്കുകയാണ്. സണ്ണി ലിയോണ്‍, സ്വര ഭാസ്‌കര്‍, സോനം കപൂര്‍, ബിപാഷ ബസു, പ്രീതി സിന്റ തുടങ്ങിയ താരങ്ങളുടെ വ്യത്യസ്തമായ ലുക്കുകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിക്കഴിഞ്ഞു.

ഇതില്‍ സണ്ണി ലിയോണിന്റെ ഭര്‍ത്താവിന്റെയും ഹാലൊവിന്‍ ലുക്കുകളും ശ്രദ്ധ നേടിക്കഴിഞ്ഞു. മെക്സിക്കന്‍ പെയിന്റര്‍ ഫ്രിഡ കാഹ്ലോയുടെ മന്ത്രവാദിനി ലുക്കിലാണ് സണ്ണി എത്തിയിരിക്കുന്നത്.ഭര്‍ത്താവ് ഡാനിയേല്‍ വെബെറിനൊപ്പമുള്ള ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. വെള്ള ഫ്ളോറല്‍ ഓഫ് ഷോള്‍ഡര്‍ ടോപ്പിനൊപ്പം ചുവപ്പില്‍ ഗോള്‍ഡന്‍ ലൈന്‍ വരുന്ന സ്‌കേര്‍ട്ടുമാണ് സണ്ണിയുടെ വേഷം. തലയില്‍ പൂക്കളും മേക്ക് അപ്പും കൂടി ഹോട്ട് ലുക്കിലാണ് സണ്ണി എത്തിയിരിക്കുന്നത്.

സ്വരയും മെക്സിക്കന്‍ പെയിന്റര്‍ ഫ്രിഡ കാഹ്ലോയുടെ മന്ത്രവാദിനി ലുക്കിലാണ് എത്തിയത്.  ഫ്രിഡയെ ഓര്‍മ്മപ്പെടുത്തും വിധത്തിലുള്ള സ്‌റ്റൈലിലായിരുന്നു സ്വര ഭാസ്‌കര്‍ എത്തിയത്. തലയില്‍ പൂക്കളും ട്രെഡീഷണല്‍ ആഭരണങ്ങളും നീലയും മെറൂണും കലര്‍ന്ന വസ്ത്രവുമണിഞ്ഞ് നില്‍ക്കുന്ന സ്വരയെ ഒറ്റനോട്ടത്തില്‍ കാണുന്നയാള്‍ക്ക് ഫ്രിഡയെ പോലെ തോന്നിക്കും

സോനം കപൂര്‍ ഹലോവീന്‍ ദിനത്തില്‍ തികച്ചും വ്യത്യസ്തമായാണ് എത്തിയത്. പരമ്പരാഗത അനാര്‍ക്കലി വസ്ത്രവും കവായ് തൊപ്പിയും കഴുത്തില്‍ ചങ്ങലയുമണിഞ്ഞ് സോനം പാര്‍ട്ടികളിലെത്തിയത്. സോനത്തിനൊപ്പം ഭര്‍ത്താവ് അഹൂജയും ഉണ്ടായിരുന്നു. മുഗളമ്മാരുടെ കാലത്തെ വസ്ത്രധാരണം ഇരുവരേയും വ്യത്യസ്തരാക്കി. പ്രണയജോടികളായ അനാര്‍ക്കലിയും സല്‍മീനുമായാണ് സോനവും അഹൂജയും ഹലോവീന്‍ ദിനത്തില്‍ തിളങ്ങിയത്.

'മെന്‍ ഇന്‍ ബ്ലാക്ക്' വേഷത്തിലായിരുന്നു താരജോടികളായ ബിപാഷ ബസുവും ഭര്‍ത്താവ് കരണ്‍ സിംഗ്‌ഗ്രോവറുമെത്തിയത്. കറുപ്പ് കോട്ടും സ്യൂട്ടും കയ്യിലൊരു തോക്കുമെന്തി ഹോളിവുഡ് സ്‌റ്റൈലിലെത്തിയ താരങ്ങളുടെ ചിത്രങ്ങളും വൈറലായിരുന്നു.

 

halloween bollywood actress

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES