സൂപ്പര്‍ഹിറ്റ് ചിത്രം 96ലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ഗാരു കിഷന്‍. ചിത്രത്തില്‍ തൃഷയുടെ ചെറുപ്പകാലമാണ് അവതരിപ്പിച്ചത്. ഈ ചിത്രത്തിനുശേഷം സണ്ണി വെയിന്റെ നായികയായി അനുഗ്രഹീതന്‍ ആന്റണി എന്ന മലയാള ചിത്രത്തില്‍ അഭിനയിച്ചു. ഈ ചിത്രം ഇപ്പോഴും തീയേറ്ററുകളിൽ നിറഞ്ഞ് ഓടുകയാണ്. മലയാളികളും നടിയെ സ്വീകരിച്ച് കഴിഞ്ഞു. തമിഴിലാണ് അരങ്ങേറിയതെങ്കിലും മലയാളത്തില്‍ എത്തിയപ്പോള്‍ പ്രത്യേകിച്ച് താനൊരു മലയാളി കൂടിയാണെന്ന് അറിഞ്ഞപ്പോള്‍ നല്ല പ്രതികരണങ്ങള്‍ പല ഭാഗത്തുനിന്നും ഇപ്പോൾ ഉയർന്നു വരുകയാണ്.
മലയാളത്തിൽ ആദ്യമായി അഭിനയിച്ചതിന്റെ അനുഭവം താരം പങ്കുവച്ചിരുന്നു. ഇതാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മലയാളത്തില്‍ അഭിനയിക്കുമ്പോള്‍ ശരിക്കും വീട്ടില്‍ എത്തുന്നതുപോലെയൊരു അനുഭവമാണെന്നും പഠിച്ചതും വളര്‍ന്നതുമെല്ലാം കേരളത്തിന്റെ പുറത്തായിരുന്നെങ്കിലും മലയാളിയായിട്ടാണ് അച്ഛനും അമ്മയും തന്നെ വളര്‍ത്തിയതെന്നും ഗൗരി പറയുന്നു. അപര്‍ണചേച്ചി ചെയ്തപോലെ കുറച്ച് അധ്വാനിച്ച് ഭാഷ തന്മയത്വത്തോടെ പഠിച്ച് ഡബ്ബ് വരെ ചെയ്യാന്‍ തയ്യാറാകുമ്പോള്‍ നമ്മള്‍ അവരുടെ ഇടയില്‍ നിന്ന് ഒരു കാരണവശാലും മാറ്റി നിര്‍ത്തപ്പെടില്ല. കഴിവും കഠിനാധ്വാനം ചെയ്യാനുള്ള മനസും ഉണ്ടെങ്കില്‍ ഭാഷയുടെ അതിര്‍വരമ്പുകള്‍ നമുക്ക് മറികടക്കാനാവും. തമിഴ് ഇന്‍ഡസ്ട്രി ഞങ്ങളെപ്പോലെയുള്ളവരെ ക്ഷണിക്കുന്നത് തീര്‍ച്ചയായും വലിയ കാര്യമാണ് എന്നാണ് ഗൗരി പറയുന്നു.
ആദ്യ സിനിമ വിജയ് സേതുപതിക്കൊപ്പമായിരുന്നെങ്കില്‍ ഗൗരിയുടെ രണ്ടാമത്തെ ചിത്രം ദളപതി വിജയ്‌ക്കൊപ്പമായിരുന്നു. മാസ്റ്റര്‍ എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് ഗൗരി കോളിവുഡില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു എന്ന് തന്നെ പറയാം. ഇനിയും താരത്തിന്റെ മലയാള ചിത്രങ്ങൾക്കായി കാത്തിരിക്കുകയാണ് മലയാളികൾ.