Latest News

എയർഹോസ്റ്റസ് ആകാൻ ആഗ്രഹിച്ച് നടി അയി മാറി; കല്യാണം കഴിഞ്ഞ് വിദേശത്തേക്ക് പറന്നു; നടി ഗോപികയുടെ ജീവിത കഥ

Malayalilife
എയർഹോസ്റ്റസ് ആകാൻ ആഗ്രഹിച്ച് നടി അയി മാറി; കല്യാണം കഴിഞ്ഞ് വിദേശത്തേക്ക് പറന്നു; നടി ഗോപികയുടെ ജീവിത കഥ

ലയാളത്തിലെ ഒരിക്കലും മറക്കാത്ത നടിയാണ് ഗോപിക. പ്രേക്ഷകര്‍ക്ക് എല്ലാവര്‍ക്കും നടി ഗോപികയോട് ഒരു പ്രത്യേക സ്‌നേഹവും ഒരിഷ്ടവുമുണ്ട്. പ്രേക്ഷകരുടെ കുടുംബത്തിലെ ഒരാളായി തന്നെയാണ് ഗോപികയെ കാണുന്നത്. മലയാള സിനിമയിലെ ഒരു നടിയാണ് ഗോപിക എന്നറിയപ്പെടുന്ന ഗേളി ആന്റൊ. കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒല്ലൂർ എന്ന സ്ഥലത്താണ് താരം ജനിച്ചത്. അച്ഛന്റെ പേര് ആന്റൊ ഫ്രാൻസിസ് എന്നും അമ്മയുടെ പേര് ഡെസ്സി ആന്റോ എന്നുമാണ്. സഹോദരിയുടെ പേര് ഗ്ലിനി എന്നാണ്. ഒല്ലൂർ സെ. റാഫേൽ സ്കൂളിലും, പിന്നീട് കാലിക്കറ്റ് സർവകലാശാലയിലുമായാണ് താരം വിദ്യാഭ്യാസം പൂർത്തീകരിച്ചത്. കോളേജ് പഠനകാലത്ത് മിസ്സ്. കോളേജ് ആയി തിരഞ്ഞെടുക്കപ്പെട്ട ഗേർളി, ഒരു എയർ ഹോസ്റ്റസ് ആവാൻ ലക്ഷ്യമിടുകയും പിന്നീട് മലയാളചലച്ചിത്രവേദിയിൽ എത്തി ച്ചേരുകയും ആയിരുന്നു. സിനിമയിലേക്ക് എത്തുമെന്ന് ഒരിക്കലും കരുതീരുന്നില്ല. ആറോളം അവാർഡുകൾ നേടിയ നടിയാണ് താരം.

അഭിനയം കൂടാതെ ഗോപിക നല്ലൊരു നർത്തകി കൂടിയാണ്. നൃത്തം കുഞ്ഞിലേ മുതലേ പഠിച്ചിട്ടുമുണ്ട്. ഒരിക്കലും ഒരു സിനിമ നടി ആവുക എന്നെ ലക്ഷ്യം തനിക്ക് ഉണ്ടായിരുന്നില്ലെന്ന് ഗോപിക ഇടക്ക് പറയുകയുണ്ടായി. തന്റെ ചിത്രങ്ങൾക്ക് താൻ തന്നെയാണ് ശബ്ദം കൊടുക്കുന്നതെന്ന പ്രത്യേകതയും ഗോപികക്ക് ഉണ്ട്. അത് ഒരു നടിയെ സംബദ്ധിച്ച് വലിയ കാര്യമാണ്. 2008 ജൂലൈ 17 ന് അയർലണ്ടിൽ ജോലി നോക്കുന്ന അജിലേഷ് നെ വിവാഹം ചെയ്തു. സിനിമ അഭിനയം വിവാഹത്തോടെ നിർത്തുവാൻ തീരുമാനിക്കുകയും അയർലണ്ടിൽ അജിലേഷിനോടൊപ്പം താമസിക്കാൻ തീരുമാനിക്കുകയും ചെയ്തു. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ട് നിന്ന ഗോപിക ഇനി സിനിമയിലേക്ക് തിരിച്ച് വരുമോ എന്നാണ് പ്രേക്ഷകര്‍ക്ക് അറിയേണ്ടത്. സിനിമയിലേക്ക് തിരിച്ച് വരില്ല എന്ന് ഒരിക്കലും തീരുമാനിച്ചിട്ടില്ല എന്നൊക്കെ നടി പറഞ്ഞിരുന്നു. ഗോപികയ്ക്ക് ഇപ്പോൾ രണ്ടു മക്കളാണ് ഉള്ളത്. ആമി, എയിഡൻ എന്നാണ് മക്കളുടെ പേര്. ഭാര്യ അത്ര പോരാ എന്ന ചിത്രത്തിലൂടെ താരം തിരിച്ചു വന്നിരുന്നു. ഇപ്പോൾ താരം ഓസ്‌ട്രേലിയലിലാണ് താമസം.

ജയസൂര്യ , വിനീത് എന്നിവരോടൊപ്പം അഭിനയിച്ച് പ്രണയമണിത്തൂവൽ ആണ് ഗോപികയുടെ ആദ്യ ചിത്രം. ഇതിനു വലിയ മികച്ച നേടാൻ കഴിഞ്ഞില്ല പക്ഷേ എന്നാലും ഗോപികയെ ആളുകൾ ശ്രദ്ധിച്ചു എന്ന് തന്നെ പറയാം. രണ്ടാമത്തെ ചിത്രം 4 ദി പീപ്പിൾ ഒരു ബ്ലോക്ക്ബസ്റ്ററായിരുന്നു, ഇത് പല ഇന്ത്യൻ ഭാഷകളിലും ഡബ് ചെയ്യപ്പെട്ടു. ജയരാജ് ആണ് ഇത് സംവിധാനം ചെയ്തത്. തമിഴ് നടൻ ഭരത് നായകാനായി അഭിനയിച്ചു ഈ ചിത്രത്തിലെ "ലെജാവതിയേ നിന്റെ കല്ല കടക്കണ്ണിൽ" എന്ന ഗാനം കേരളത്തിൽ വലിയ വിജയമായിരുന്നു. ഇതിലൂടെ ഗോപിക മലയാളികളുടെ മനസിൽ സ്ഥാനം ഉറപ്പിച്ചു. പ്രശസ്ത തമിഴ് ചലച്ചിത്ര സംവിധായകൻ ചേരൺ തന്റെ ഓട്ടോഗ്രാഫ് എന്ന ചിത്രത്തിനായി 2004 ൽ ഗോപികയെ തിരഞ്ഞെടുത്തു. ഇത് 2004 ൽ മറ്റൊരു വലിയ വിജയമായിരുന്നു. രാജു ഉപതി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ലെത മനസുലു ബോക്സോഫീസിൽ വിജയം നേടിയില്ല. ഇത് ഗോപികയുടെ സിനിമയെ ചെറുതായി ബാധിച്ചു. ജിവയ്‌ക്കൊപ്പം നായകനായ കീർത്തിചക്ര എന്ന മലയാള സിനിമയിൽ അഭിനയിച്ചതോടെ ഇത് തിരിച്ച് പിടിച്ചു എന്ന് തന്നെ പറയാം. മേജർ രവി സംവിധാനം ചെയ്ത ഈ സിനിമ കാർഗിൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു സൈനികന്റെ കഥയാണ് പറയുന്നത്. ആകെ കുറച്ചു സീനിൽ മാത്രമേ താരം പ്രത്യക്ഷപ്പെട്ടോളൂ എങ്കിലും അത് വീണ്ടും ഗോപികയെ മലയാളികളോട് അടുപ്പിച്ചു.

Read more topics: # gopika ,# old ,# actress ,# malayalam ,# movie ,# tamil
gopika old actress malayalam movie tamil

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES