Latest News

ആരുടെ കൂടെ ഫോട്ടോ ഇട്ടാലും അവരെ എല്ലാം എന്റെ പുതിയ കാമുകിമാരായി കാണുന്നവര്‍ക്ക് നന്ദിയും നമസ്‌കാരവും;ഇവള്‍ എന്റെ കല്യാണി കുട്ടി; സോഷ്യല്‍മീഡിയ വിമര്‍ശകര്‍ക്ക് ചുട്ട മറുപടിയുമായി ഗോപി സുന്ദറിന്റെ പുതിയ പോസ്റ്റ്

Malayalilife
 ആരുടെ കൂടെ ഫോട്ടോ ഇട്ടാലും അവരെ എല്ലാം എന്റെ പുതിയ കാമുകിമാരായി കാണുന്നവര്‍ക്ക് നന്ദിയും നമസ്‌കാരവും;ഇവള്‍ എന്റെ കല്യാണി കുട്ടി; സോഷ്യല്‍മീഡിയ വിമര്‍ശകര്‍ക്ക് ചുട്ട മറുപടിയുമായി ഗോപി സുന്ദറിന്റെ പുതിയ പോസ്റ്റ്

സോഷ്യല്‍ ലോകത്തില്‍  ഏറെ വിമര്‍ശനം നേരിടുന്ന ഒരാളാണ് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. അദ്ദേഹത്തിനെതിരെ എപ്പോഴും നിരവധി ഗോസ്സിപ്പുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. തന്റെ പെണ്‍ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താല്‍. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ അതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആയിരിക്കും. അങ്ങനെ പുതിയ കഥകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെടുന്നതും ഇപ്പോള്‍ പതിവാണ്. ഇത്തരത്തിലുള്ള ഗോസിപ്പുകള്‍ക്കിടെ ഇപ്പോള്‍ മുഖത്തടിച്ച് മറുപടി നല്‍കിയിരിക്കുകയാണ് ഗോപി സുന്ദര്‍. '

ഇവളാണു എന്റെ കല്യാണി കുട്ടി' എന്ന അടിക്കുറിപ്പോടെ തന്റെ നാടന്‍ വളര്‍ത്തു നായയ്ക്കൊപ്പമുള്ള ഫോട്ടോ ഗോപി സുന്ദര്‍ പങ്കുവെച്ചിരിക്കുന്നത്. 'ഞാന്‍ ആരുടെ കൂടെ ഫോട്ടോ ഇട്ടാലും അവരെ എല്ലാം എന്റെ പുതിയ കാമുകിമാരായി കാണുന്നവര്‍ക്ക് നന്ദിയും നമസ്‌കാരം'. എന്ന് പറഞ്ഞുകൊണ്ടാണ് ഗോപി സുന്ദര്‍ വളര്‍ത്തുനായയ്ക്കൊപ്പമുള്ള ചിത്രം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. '

ആരുടെ കൂടെ ഫോട്ടോ എടുത്താലും അവരെ എല്ലാം എന്റെ പുതിയ കാമുകിമാരായി കാണുന്ന എല്ലാ മുഖമില്ലാത്ത കമന്റോളികള്‍ക്കും നന്ദി' ഗോപി സുന്ദര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ആ പോസ്റ്റിന്റെ താഴെയും നിരവധി രസിപ്പിക്കുന്ന കമെന്റുകളുമായിട്ടാണ് ആളുകള്‍ എത്തിയിരിക്കുന്നത്.

 

gopi sundar with dog new post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക