നീണ്ട ഏഴ് വര്‍ഷക്കാലത്തിനു ശേഷമാണ് അല്‍ഫോന്‍സ് പുത്രന്റെ സംവിധാനത്തില്‍ പുതിയ ചിത്രം ഒരുങ്ങിയത്. പൃഥ്വിരാജിനെയും നയന്‍താരയെയും കേന്ദ്ര കഥാപാത്രങ്ങള്‍ ആക്കി ഗോള്‍ഡ് എന്ന ചിത്രമാണ് അദ്ദേഹം നിര്‍മ്മിച്ചത്.
ചിത്രം ഡിസംബര്‍ ഒന്നിനാണ് തിയേറ്ററുകള്‍ എത്തിയത്. എന്നാല്‍ റിലീസ് ചെയ്ത് ആഴ്ചകള്‍ പിന്നിടുമ്പോള്‍ ഈ മാസം 29 മുതല്‍ ചിത്രം ഓ ടി ടി യിലേക്ക് എത്തുകയാണ്. ഡിസംബര്‍ 29 മുതല്‍ ആമസോണ്‍ പ്രൈമില്‍ ചിത്രം സ്ട്രീം ചെയ്യാന്‍ ആരംഭിക്കും.
പ്രമുഖ പ്ലാറ്റ്‌ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ഗോള്‍ഡ് എത്തുക. പുതുവത്സരത്തിന് മുന്നോടിയായാണ് റിലീസ്. ഡിസംബര്‍ 29 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. ഓണം റിലീസ് ആയി എത്തുമെന്ന് കരുതപ്പെട്ടിരുന്ന ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ പൂര്‍ത്തിയാവാത്തതിനാല്‍ ഡിസംബര്‍ 1 ന് ആണ് തിയറ്ററുകളില്‍ എത്തിയത്.
തിയറ്ററില്‍ വര്‍ക്ക് ആവാത്ത ചിത്രമാണെങ്കിലും തങ്ങള്‍ക്ക് ലാഭമാണ് ഗോള്‍ഡ് ഉണ്ടാക്കിയതെന്ന് പൃഥ്വിരാജ് ഈയിടെ പറഞ്ഞിരുന്നു. മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജും ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണം.
അജ്മല്‍ അമീര്‍, ജഗദീഷ്, ഷൈജു കുറുപ്പ്, അല്‍ത്താഫ്, കൃഷ്ണ ശങ്കര്‍, വിനയ് ഫോര്‍ട്ട്, റോഷന്‍ മാത്യു, സാബു സോമന്‍, ലാലു അലക്സ്, ശബരീഷ് വര്‍മ്മ, പ്രേംകുമാര്‍, മല്ലിക സുകുമാരന്‍, ദീപ്തി സതി, ബാബുരാജ്, ശാന്തികൃഷ്ണ, ഷമ്മി തിലകന്‍, ഇടവേള ബാബു, അബൂ സലീം, സുരേഷ് കൃഷ്ണ, തെസ്നി ഖാന്‍, ജാഫര്‍ ഇടുക്കി എന്നിങ്ങനെ 23 ഓളം മറ്റു താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോനും ചേര്‍ന്നാണ് ഗോള്‍ഡ് നിര്‍മ്മിച്ചിരിക്കുന്നത്.