Latest News

കേരളത്തിലെ പ്രളയം തുറന്നുകാട്ടി പുഴയമ്മ..! ഗോകുലം മുവീസിന്റെ അടുത്ത ചിത്രത്തില്‍ മീനാക്ഷി നായിക

Malayalilife
കേരളത്തിലെ പ്രളയം തുറന്നുകാട്ടി പുഴയമ്മ..! ഗോകുലം മുവീസിന്റെ അടുത്ത ചിത്രത്തില്‍ മീനാക്ഷി നായിക

ഹിറ്റ് ചിത്രം 'കായംകുളം കൊച്ചുണ്ണി'ക്ക് ശേഷം ഗോകുലം മൂവീസിന്റെ പുതിയ ചിത്രം 'പുഴയമ്മ'ഡിസംമ്പര്‍ ആദ്യവാരം തീയറ്ററുകളിലേക്കു എത്തുന്നു. പ്രളയവും പുഴയും പരിസ്ഥിതിയുമൊക്കെ വിഷയമാകുന്ന ചിത്രം ആഗോളതലത്തില്‍ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമായി പ്രദര്‍ശിപ്പിക്കാനാണ് അണിയറക്കാരുടെ തീരുമാനം. ഒപ്പം എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ മീനാക്ഷിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

ഹോളിവുഡ് താരം ലിന്‍ഡ ആര്‍സെനിയോയും അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തയായ സാമൂഹ്യ പ്രവര്‍ത്തകയായ ഫാത്തിമ അല്‍ മന്‍സൂരിയും അഭിനയിക്കുന്ന ഇന്‍ഡോ അമേരിക്കന്‍ സിനിമയാണ് പുഴയമ്മ. പുഴ, പരിസ്ഥിതി പ്രളയ നൊമ്പരങ്ങള്‍ തുടങ്ങിയവയാണ് ചിത്രത്തിലെ വിഷയങ്ങളാകുന്നത്. 'പുഴയമ്മ' സിനിമ ഡിസംമ്പര്‍ ആദ്യവാരം തീയറ്ററുകളിലേക്കു എത്തുമെന്നാണ്  പുതിയ വിവരം.  പുഴയുടെ പരിസ്ഥിതി പ്രശ്നങ്ങളും പ്രകൃതിയുടെ സംരക്ഷണത്തിന്റെ ആവശ്യകതയും സന്ദേശമാക്കുന്ന ഈ ചിത്രം, ആഗോളതലത്തില്‍ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമായി പ്രദര്‍ശിപ്പിക്കാനാണ് അണിയറക്കാരുടെ തീരുമാനം.

ഒപ്പം എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ മീനാക്ഷിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൂടെ മറ്റു കഥാപാത്രങ്ങള്‍ അവതരിപ്പിച്ചത് തമ്പി ആന്റണി, പ്രകാശ് ചെങ്കല്‍, ഗജഅഇ  ലീലാകൃഷ്ണന്‍, സനില്‍ പൈങ്ങാടന്‍, ഉണ്ണിരാജ, ആഷ്‌ലി ബോബന്‍, അജിത് തലപ്പിള്ളി, വിബിന്‍ മണി, റോജി പി കുര്യന്‍, രാജേഷ്ബി, ഡൊമിനിക് ജോസഫ്, മാസ്റ്റര്‍ വിരാട് വിജീഷ് തുടങ്ങിയവരാണ്. 

ശ്രീ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച ഈ ദൃശ്യ കാവ്യം 'പുഴ മാത്രം ഒരേ ഒരു പശ്ചാത്തലം പ്രമേയാക്കിയുള്ള ചിത്രത്തിനുള്ള ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ് നേടിയിരുന്നു. ചിത്രം കഥയെഴുതി സംവിധാനം ചെയ്തത് ഗിന്നസ് ലോക റെക്കാര്‍ഡിനു ഉടമയായ സംവിധായകന്‍ വിജീഷ് മണിയാണ്. ചിത്രത്തിന്റെ ഫാസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത് പദ്മശ്രീ മോഹന്‍ലാല്‍ ആണ്.

ഇക്കഴിഞ്ഞ ആഗസ്ററ് മാസം കേരളത്തെ തകര്‍ത്ത പ്രളയവും ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്, മാത്രമല്ല യഥാര്‍ത്ഥ പ്രളയ ലൊക്കേഷനുകളിലും ചിത്രത്തിന്റെ ചിത്രീകരണം നടന്നിരുന്നു.

gokulam productions new movie puzhayamma

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES