Latest News

'നേതാജി'യാകാനൊരുങ്ങി ഗോഗുലം ഗോപാലന്‍; നായകനായി അരങ്ങേറുന്നത് വിജീഷ് മണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍  

Malayalilife
'നേതാജി'യാകാനൊരുങ്ങി ഗോഗുലം ഗോപാലന്‍; നായകനായി അരങ്ങേറുന്നത് വിജീഷ് മണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍  

ചലച്ചിത്ര നിര്‍മ്മാതാവായ ഗോകുലം ഗോപാലന്‍ അഭിനേതാവാകുന്നു. ചലച്ചിത്ര നിര്‍മ്മാണ, വിതരണം ഉള്‍പ്പെടെ വിവിധ രംഗങ്ങളില്‍ വ്യക്തി മുദ്രപതിപ്പിച്ച ഗോകുലം ഗോപാലന്‍ 'നേതാജി' എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്.

'വിശ്വഗുരു' എന്ന ചിത്രത്തിലൂടെ ഏറ്റവും വേഗത്തില്‍ സിനിമ പൂര്‍ത്തീകരിച്ച് റിലീസ് ചെയ്ത് ഗിന്നസ് റെക്കാര്‍ഡ് നേടിയ വിജീഷ് മണിയാണ് സുഭാഷ് ചന്ദ്രബോസിന്റെ കഥ പറയുന്ന 'നേതാജി'എന്ന ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ സുഭാഷ് ചന്ദ്രബോസായാണ് ഗോകുലം ഗോപാലന്‍ അഭിനയിക്കുന്നത്.


ഒട്ടേറെ പ്രത്യേകതകള്‍ ഉള്‍കൊണ്ട സിനിമയായിരിക്കും 'നേതാജി'യെന്നും സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ അവകാശപെടുന്നു. തെന്നിന്ത്യന്‍ സിനിമയിലെ മികച്ച ടെക്നീഷ്യന്മാരാണ് ഈ സിനിമയ്ക്ക് പിന്നില്‍ അണിനിരക്കുന്നതെന്നും വാര്‍ത്തകളുണ്ട്. ചിത്രത്തെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

Read more topics: # gokulam gopalan movie nethaji
gokulam gopalan movie nethaji

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES