Latest News

അച്ഛന്‍ മാസ് ആണേല്‍ മോന്‍ കൊലമാസ്! സുരേഷ് ഗോപിയുടെ ചെറുപ്പകാല ചിത്രത്തിനൊപ്പം തന്റെ മുഖവും ചേര്‍ത്തുവച്ച് ഗോകുല്‍ സുരേഷ്; കളര്‍പ്രിന്റ് പോലെ സാമ്യയമെന്ന് സോഷ്യല്‍ മീഡിയ; വെള്ളിത്തിരയിലേക്ക് രണ്ടാംവരവിന് ഒരുങ്ങുന്ന ആക്ഷന്‍കിങിന് ജയ് വിളിച്ച് ആരാധകര്‍

Malayalilife
അച്ഛന്‍ മാസ് ആണേല്‍ മോന്‍ കൊലമാസ്! സുരേഷ് ഗോപിയുടെ ചെറുപ്പകാല ചിത്രത്തിനൊപ്പം തന്റെ മുഖവും ചേര്‍ത്തുവച്ച് ഗോകുല്‍ സുരേഷ്; കളര്‍പ്രിന്റ് പോലെ സാമ്യയമെന്ന് സോഷ്യല്‍ മീഡിയ; വെള്ളിത്തിരയിലേക്ക് രണ്ടാംവരവിന് ഒരുങ്ങുന്ന ആക്ഷന്‍കിങിന് ജയ് വിളിച്ച് ആരാധകര്‍

ലയാളത്തിന്റെ ആക്ഷന്‍ കിങ് എന്ന് ഇപ്പോഴും അറിയപ്പെടുന്ന നാമം സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയുടേതാണ്. ഇനി ആരോക്കെ വന്നാലും അസുരേഷ് ഗോപി കാഴ്ചവച്ച ആ പഴയമാസ് ഒരാള്‍ക്കും കാണിക്കാന്‍ കഴിയില്ലെന്നാണ് ആരാധകരുടെ പക്ഷം. സുരേഷ് ഗോപി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതോടെ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. പുതിയതായി ഒരു തമിഴ് ചിത്രത്തില്‍ അദ്ദേഹം അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. 

കമ്മീഷ്ണര്‍, കാശ്മീരം, ലേലം തുടങ്ങി സുരഷ് ഗോപിയുടെ മാസ് ചിത്രങ്ങളുടെ നിരതന്നെയാണ് 90 കലാഘട്ടം സാക്ഷ്യം വഹിച്ചത്. സുരേഷിനെ പോലെ തന്നെ മാസ് സമ്മാനിക്കുമെന്ന് പ്രതീക്ഷനല്‍കുന്ന  നടനാണ് അദ്ദേഹത്തിന്റെ മകനും യുവനടനുമായ ഗോകുല്‍ സുരേഷ്. സുരേഷ് ഗോപിയുടെ ഒരു പഴയകാല ചിത്രത്തിനൊപ്പം തന്റെ ചിത്രവും ചേര്‍ത്ത് വച്ച് ഗോകുല്‍ ഷെയര്‍ ചെയ്ത ചിത്രമാണ് തരംഗമായി മാറുന്നത്. 

തമിഴരശന്‍ എന്ന തമിഴ് സിനിമയിലൂടെയാണ് സുരേഷ് ഗോപി തിരിച്ചെത്തുന്നത്. വിജയ് ആന്റണിയാണ് നായകന്‍. 2015ല്‍ അഭിനയിച്ച മൈ ഗോഡ് ആണ് സുരേഷ് ഗോപിയുടെതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.മുത്ത് ഗൗ എന്ന ചിത്രത്തിലൂടെ 2016ലാണ് ഗോകുല്‍ സുരേഷ് സിനിമയിലേക്കുള്ള അരങ്ങേറ്റം കുറിച്ചത്.

 അച്ഛനെ പോലെ തന്നെ ആദ്യ ചിത്രത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തിയ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ അതിഥി റോളില്‍ സഖാവിന്റെ വേഷത്തിലാണ് ഗോകുല്‍ എത്തിയത്. അഞ്ച് മിനിട്ട് മാത്രമുള്ള റോള്‍ തകര്‍പ്പന്‍ മാസിലാണ് അവതരിപ്പിച്ചത്. ഗോകുലിന്റെ റോളിന് തീയറ്ററില്‍ മികച്ച കൈയ്യടിയും ലഭിച്ചു. അതേ സമയം ലേലം 2 അടക്കമുള്ള ചിത്രങ്ങള്‍ വെള്ളിത്തിരയിലേക്ക് തിരികെ വരികയാണെങ്കില്‍ അച്ഛനും മകനും ഒരുമിച്ച് മാസാക്കണമെന്നാണ് ആരാധകരുടെ അഭിപ്രായം. 

gokul suresh share sures gopi old pic

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES