മാസങ്ങള്‍ക്ക് മുമ്പാണ് റിലയന്‍സ് ഉടമയും കോടീശ്വരനുമായ മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെയും പിരമല്‍ ഗ്രൂപ്പ് ഉടമ ആനന്ദ് പിരമലും വിവാഹിതരായത്. ആനന്ദിന് വേണ്ടി കുടുംബം വാങ്ങി നല്‍കിയ ഗുലീറ്റ എന്ന ആഡംബരവസതിയിലേക്കാണ് വിവാഹ ശേഷം ഇഷ വലതുകാല്‍ വച്ച് കയറിയത്. അന്ന് ഇതിന്റെ ചിത്രങ്ങള്‍ എത്തിയിരുന്നില്ലെങ്കിലും ഇപ്പോള്‍ ഈ ആഡംബരവസതിയുടെ ചിത്രങ്ങള്‍ വൈറലാകുകയാണ്.
വര്‍ളി സീഫെയ്‌സ് മേഖലയില്‍ കടലിന് അഭിമുഖമായാണ് പുതിയ വീടും പിരമല്‍ കുടുംബം നവ ദമ്പതികള്‍ക്ക് വാങ്ങിനല്‍കിയത്. 5 നിലകളില്‍ 50,000 ചതുരശ്ര അടി വലുപ്പമുള്ള ബംഗ്ലാവില്‍ ഒരുക്കിയിട്ടുള്ളത് അത്യാധുനിക സൗകര്യങ്ങളാണ്. അടുക്കള, ഭക്ഷണമുറി, ഓഫിസ് മുറി, പഠനമുറി, വീട്ടുജോലിക്കാരുടെ മുറികള്‍ എന്നിവയാണ് ആദ്യത്തെ മൂന്നു നിലകളില്‍.
ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒത്തുചേരാനുള്ള ഹാളാണു നാലാം നില. അഞ്ചാം നിലയിലാണു കിടപ്പുമുറികള്‍. 20 കാറുകള്‍ വീട്ടുപരിസരത്തു പാര്‍ക്ക് ചെയ്യാം. ജനല്‍ തുറന്നിട്ടാല്‍ കടല്‍ കാറ്റേല്‍ക്കാം. ആഡംബരത്തിന്റെ അവസാനവാക്കായ ബംഗ്ലാവിന്റെ ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ് വൈറലായത്.