Latest News

'16 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു കള്ളനെ പിടിക്കുന്നത്'; അങ്ങനെ സര്‍വീസില്‍ ഇരിക്കെ സ്വന്തം വാഹനത്തിലെ മോഷണം കണ്ടുപിടിച്ചു ആ പാപഭാരം ഞാനിന്നു കഴുകി കളഞ്ഞു സുഹൃത്തുക്കളെ.; അനുഭവം പങ്കുവച്ച് നടന്‍ ജിബിന്‍ ഗോപിനാഥ് കുറിച്ചത്

Malayalilife
topbanner
'16 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു കള്ളനെ പിടിക്കുന്നത്'; അങ്ങനെ സര്‍വീസില്‍ ഇരിക്കെ സ്വന്തം വാഹനത്തിലെ മോഷണം കണ്ടുപിടിച്ചു ആ പാപഭാരം ഞാനിന്നു കഴുകി കളഞ്ഞു സുഹൃത്തുക്കളെ.; അനുഭവം പങ്കുവച്ച് നടന്‍ ജിബിന്‍ ഗോപിനാഥ് കുറിച്ചത്

മിന്നല്‍ മുരളിയിലൂടെ ശ്രദ്ധ നേടിയ താരമാണ് ജിബിന്‍ ഗോപിനാഥ് .മിന്നല്‍ മുരളി എന്ന ചിത്രത്തില്‍ പോലീസ് വേഷത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് ജിബിന്‍ ഗോപിനാഥ്. ജീവിതത്തിലും ഒരു പോലീസ് ഓഫീസറാണ് ജിബിന്‍. പോലീസ് ജീവിത്തിലാദ്യമായി ഒരു കള്ളനെ പിടിച്ചതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ജിബിന്‍.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇന്നൊരു സംഭവം ഉണ്ടായി. എന്റെ 16 വര്‍ഷത്തെ പൊലീസ് ജീവിതത്തില്‍ ഇതുവരെ ഒറ്റക്ക് ഒരു മോഷ്ടാവിനെ എനിക്ക് പിടിക്കാനുള്ള അവസരം ഉണ്ടായിട്ടില്ല. ഇനി കഥയിലേക്ക്, വൈകിട്ട് 6.20 മണിയോടെ ന്റെ ചെക്കന്റെ ചോക്ലേറ്റ് കൊതി നിര്‍ബന്ധം കാരണം, അത് വാങ്ങാന്‍ ടൂ വീലറില്‍ പുറത്തേക്കിറങ്ങിയതാണ്. വീട്ടിലേക്ക് കയറുന്നതിന്റെ അരികില്‍ കുറച്ച് അടുത്തായാണ് എന്റെ കാര്‍ പാര്‍ക്ക് ചെയ്തിരുന്നത്..

ചെറിയ ഗേറ്റ് അടഞ്ഞു കിടന്നതിനാല്‍ തുറക്കാന്‍ ചെന്ന ഞാന്‍, കാറിനോട് ചേര്‍ന്ന് കാറിന് റോഡിലേക്ക് ഇറങ്ങാന്‍ പറ്റാതെ ഒരു ഓട്ടോ പാര്‍ക്ക് ചെയ്തേക്കുന്നത് കണ്ട്, അടുത്തൊന്നുമില്ലാത്ത അതിന്റെ ഡ്രൈവറിനെ മനസ്സില്‍ തെറി പറഞ്ഞു ചെറിയ ഗേറ്റ് ഓപ്പണ്‍ ആക്കി തിരിഞ്ഞ ഞാന്‍, എന്തോ ഒരു അസ്വാഭാവികത ഫീല്‍ ചെയ്തിട്ട് കാറിലേക്ക് നോക്കി.ഒരു നിമിഷം സംശയിച്ചു എന്റെ കാര്‍ അല്ലെയെന്നു. കാരണം ഡ്രൈവിംഗ് സീറ്റില്‍ വേറൊരാള്‍ അതിനകത്തിരിപ്പുണ്ട്. അപ്പൊ അതിനൊരു തീരുമാനം ആവണമല്ലോ എന്ന് കരുതി അയാള്‍ പുറത്തിറങ്ങാന്‍ വെയ്റ്റ് ചെയ്തു.
ഒരു മിനിറ്റില്‍ അദ്ദേഹം കാറിലെ ഓഡിയോ വീഡിയോ മോണിറ്റര്‍ സിസ്റ്റം എല്ലാം കൈയില്‍ പിടിച്ചു വളരെ നൈസര്‍ഗികമായ ഒരു ചിരിയോടെ എന്നെ നോക്കി. എന്താ ഇവിടെ പരിപാടി എന്ന ചോദ്യത്തിന്, ഏയ് ഒന്നുല്ല എന്ന് നിഷ്‌കളങ്കമായി മറുപടി തന്നു. കൈയില്‍ എന്താണ് എന്ന് ചോദിച്ചപ്പോ എനിക്ക് മനസ്സിലാകാത്തത് കൊണ്ടാണെന്നു തോന്നുന്നു അദ്ദേഹം പറഞ്ഞത് സ്റ്റീരോ എന്നാണ്

എങ്ങോട്ടാണ് എന്ന് ചോദിച്ചപ്പോ 'സാറെ ഒരബദ്ധം പറ്റിയതാണ്. ക്ഷമിക്കണം, 'എന്ന്. ചെറുതായി മനസ്സലിവ് തോന്നിയെങ്കിലും ഉടന്‍ കോളറിനു കുത്തിപ്പിടിച്ചു തൊട്ടടുത്ത കടയില്‍ കൊണ്ടുപോയി ചാരിനിര്‍ത്തി. ആള്‍ക്കാരെ വിളിച്ചുകൂട്ടി, പിന്നെ പൊലീസ് ആയി പത്രക്കാരായി.. എന്തായാലും മ്യൂസിയം സ്റ്റേഷനില്‍ കേസ് എടുത്തു അയാളെ അകത്താക്കിയിട്ടുണ്ട്. അങ്ങനെ സര്‍വീസില്‍ ഇരിക്കെ സ്വന്തം വാഹനത്തിലെ മോഷണം കണ്ടുപിടിച്ചു ആ പാപഭാരം ഞാനിന്നു കഴുകി കളഞ്ഞു സുഹൃത്തുക്കളെ..

gibin gopinath shares experience

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES