ബോളിവുഡ് ചലച്ചിത്രനടിയാണ് ജെനീലിയ ഡിസൂസ. ഹിന്ദി കൂടാതെ തമിഴ്, തെലുങ്ക്, കന്നട,മലയാളം എന്നീ ഭാഷകളിൽ ജെനീലിയ അഭിനയിച്ചിട്ടുണ്ട്. 2003 ലാണ് തുജെ മേരി കസം എന്ന ചിത്രത്തിൽ റിതേഷ് ദേശ്മുഖിന്റെ നായികയായി ആദ്യ ചിത്രത്തിൽ അഭിനയിക്കുന്നത്. അതിനു ശേഷം തെന്നിന്ത്യൻ ചിത്രങ്ങളിൽ ശ്രദ്ധ ചെലുത്തി. ചില പരസ്യ ചിത്രങ്ങളിൽ അമിതാഭ് ബച്ചൻ, പ്രസിദ്ധ ക്രിക്കറ്റ് താരമായ കൃഷ്ണമാചാരി ശ്രീകാന്ത് എന്നിവരോടൊപ്പം അഭിനയിച്ചു. തെലുങ്കിൽ ചില ചിത്രങ്ങളിലും ജെനീലിയ അഭിനയിച്ചു. തേരേ നാൽ ലവ് ഹോ ഗയാ', 'തുജെ മേരി കസം', 'മസ്തി' തുടങ്ങിയ ചിത്രങ്ങളിലൊക്കെ നായികാനായകന്മാരായി അഭിനയിച്ച ജോഡിയാണ് ജെനീലിയയും റിതേഷ് ദേശ്‌മുഖും.
ഇപ്പോൾ ജെനീലിയയാണ് ഭർത്താവിനൊപ്പമുളള രസകരമായ വീഡിയോ പങ്കുവെച്ചത്. സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരങ്ങളുടെ ഈ രസകരമായ ഒരു വീഡിയോയാണ്. കൈ ഒടിഞ്ഞിരിക്കുന്ന ജെനീലിയയെയാണ് വീഡിയോയിൽ കാണുന്നത്. ഇതിനു മുൻപ് ഇട്ട വീഡിയോയിൽ ഒക്കെ തന്നെ ജെനീലിയയുടെ കൈൽ പ്ലാസ്റ്റർ ഉണ്ടായിരുന്നു. സ്കേറ്റിംഗ് പഠനത്തിനിടയിലാണ് നടിക്ക് അപകടം സംഭവിക്കുന്നത്. വീണ് കയ്യൊടിയുകയായിരുന്നു. ദിവസങ്ങൾക്ക് മുൻപായിരുന്നു അപകടം സംഭവിക്കുന്നത്. ജെനീലിയ അപകടത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇപ്പോൾ ജെനീലിയയ്ക്ക് മുടി കെട്ടികൊടുക്കുന്ന റിതേഷിനെയാണ് വീഡിയോയിൽ കാണുന്നത്.
റിതേഷ് ദേശ്‌മുഖും ജെനീലിയ ഡിസൂസയും നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ വർഷം ഒന്നിച്ചൊരു ചിത്രത്തിൽ അഭിനയിച്ചിരുന്നു. റിതേഷ് നായകനാവുന്ന മറാത്തി ചിത്രം 'മൗലി'യിലെ ഒരു പാട്ടുസീനിലാണ് ജെനീലിയ ഭർത്താവിനൊപ്പം പ്രത്യക്ഷപ്പെട്ടത്. തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുളള താരങ്ങളാണ് ജെനീലിയയും റിതേഷ് ദേശ്‌മുഖും. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് താരങ്ങൾ വിവാഹിതരാകുന്നത്. വിവാഹത്തിന് ശേഷം ജെനീലിയ അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. അഭിനയത്തിന് ഇടവേള നൽകിയെങ്കിലും ബോളിവുഡ് കോളങ്ങളിലും പ്രേക്ഷകരുടെ ഇടയിലും ജെനീലിയ ചർച്ചാ വിഷയമായിരുന്നു.