Latest News

ഐസ്‌ക്രീം ഉപേക്ഷിക്കാന്‍ ഒരുങ്ങുകയാണെന്ന് ഖുശ്ബു; ഇതിന് പിന്നാലെ നന്നായി നല്ലതാണ് കൊഴുപ്പുകുറയുമെന്ന് ബിഗ്‌ബോസ് താരത്തിന്റെ മറുപടിയുമെത്തി; ഖുശ്ബുവിനെ ബോഡി ഷെയിമിങ്ങിന് ഇരയാക്കിയ ഗായത്രിക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും ഉയരുന്നത് രൂക്ഷവിമര്‍ശനം....!!!

Malayalilife
ഐസ്‌ക്രീം ഉപേക്ഷിക്കാന്‍ ഒരുങ്ങുകയാണെന്ന് ഖുശ്ബു; ഇതിന് പിന്നാലെ നന്നായി നല്ലതാണ് കൊഴുപ്പുകുറയുമെന്ന് ബിഗ്‌ബോസ് താരത്തിന്റെ മറുപടിയുമെത്തി; ഖുശ്ബുവിനെ ബോഡി ഷെയിമിങ്ങിന് ഇരയാക്കിയ ഗായത്രിക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും ഉയരുന്നത് രൂക്ഷവിമര്‍ശനം....!!!


ശ്രദ്ധേയമായ ചിത്രങ്ങളലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് ഖുശ്ബു. തമിഴിലാണ് കൂടുതല്‍ വേഷങ്ങള്‍ ചെയ്തിട്ടുള്ളതെങ്കിലും ചുരുക്കം ചില വേഷങ്ങളിലൂടെ മലയാളികളെയും തന്റെ ആരാധകരാക്കി മാറ്റാന്‍ താരത്തെക്കൊണ്ട് സാധിച്ചിട്ടുണ്ട്. കുറച്ച് നാളുകളായി സിനിമയില്‍ നിന്ന് വിട്ട് നിന്ന നടി ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം രജനീകാന്ത് ചിത്രമായ അണ്ണാത്തെയിലൂടെ തിരിച്ചെത്തുകയാണ്. ചെറിയൊരു ഗ്യാപ്പിന് ശേഷം താരം തിരിച്ചെത്താന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്ത കേട്ടതോടെ ആരാധകര്‍ ആകാംക്ഷയിലാണ്. തങ്ങളുടെ പ്രിയ താരത്തെ വീണ്ടും ബിഗ് സ്‌ക്രീനില്‍ കാണാന്‍ പോവുകയാണല്ലോ, അതും തമിഴകത്തിന്റെ ആക്ഷന്‍ ഹീറോ രജനീകാന്തിനൊപ്പം. എന്നാല്‍ ഇപ്പോള്‍ ഖുശ്ബുവിനെതിരെ ബോഡി ഷെയിമിങ്ങ് നടത്തിക്കൊണ്ടുള്ള മുന്‍ ബിഗ്‌ബോസ് താരം ഗായത്രി രഘുറാമിന്റെ ട്വീറ്റാണ് ഖുശ്ബുവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ വൈറലാവുന്നത്. 

പ്രധാനമന്ത്രി നരേന്ദ്ര മോദി സോഷ്യല്‍ മീഡിയ ഉപേക്ഷിക്കാനൊരുങ്ങുന്നു എന്ന് നേരത്തെ ട്വീറ്റ് ചെയ്തതിന് പിന്നാലെ മോദിയുടെ ആ തീരുമാനത്തെ ട്രോളി രംഗത്തെത്തുകയായിരുന്നു താരം. അടുത്ത ഞായറാഴ്ച താന്‍ ഐസ്‌ക്രീം ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നു എന്നായിരുന്നു ഖുശ്ബു ട്വീറ്റ് ചെയ്തിരുന്നത്.  എന്നാല്‍ ഇതിന് പിന്നാലെ നല്ലതാണ് കൊഴുപ്പ് കുറയുമെന്ന് ഗായത്രി രഘുറാം ട്വീറ്റ് ചെയ്യുകയായിരുന്നു. ഇതാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. തങ്ങളുടെ പ്രിയതാരത്തിനെതിരെ ഇത്തരം മോശം കമന്റ് പറഞ്ഞ ഗായത്രിക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചുകൊണ്ടാണ് ഖുശ്ബു ആരാധകര്‍ ഒന്നടങ്കം സോഷ്യല്‍ മീഡിയില്‍ എത്തിയത്. ഗായത്രി നടത്തിയത് ബോഡിഷെയിമിങ്ങാണെന്നും ഒരിക്കലും ഇങ്ങനെ ചെയ്യരുതെന്നും ആരാധകര്‍ ട്വീറ്റ് ചെയ്തു. ഖുശ്ബുവിനെതിരെ ഇത് ആദ്യത്തെ പ്രാവശ്യമല്ല ഗായത്രി പരസ്യപ്രസ്താവന നടത്തുന്നത്. അടുത്തിടെ വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകലില്‍ നിറഞ്ഞ് നിന്ന നടികൂടെയാണ് ഗായത്രി. എന്തായാലും ഖുശ്ബുവിന്റെ ട്വീറ്റിന് മറുപടി കൊടുത്തതിന് ആരാധകരുടെയടുത്ത് നിന്നും രൂക്ഷമായ മറുപടികളാണ് ഗായത്രിക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്. 

അതേസമയം സിനിമയില്‍ നിന്നും രാഷ്ട്രീയ രംഗത്തേയ്ക്ക് എത്തിയ താരമാണ് ഖുശ്ബു സുന്ദര്‍. കോണ്‍ഗ്രസുകാരിയായ നടി സാമൂഹിക വിഷയങ്ങളിലെല്ലാം തന്റെ നിലപാടുകള്‍ അറിയിക്കാറുണ്ട്. തമിഴിലെ മുന്‍നിര സംവിധായകരിലൊരാളാണ് നടിയുടെ ഭര്‍ത്താവ് സുന്ദര്‍. മറ്റ് സിനിമ തിരക്കുകള്‍ക്കിടയിലും സേഷ്യല്‍ മീഡിയയില്‍ സജീവമാകാറുള്ള നടി. അടുത്തിടെ മക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളെ വിമര്‍ശിച്ചവര്‍ക്കെതിരെ തുറന്നടിച്ചത് ശ്രദ്ധേയമായിരുന്നു. 
 

gayathri twitter post against kushboo

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES