Latest News

ഈ ദിവസത്തിനായി ഞങ്ങള്‍ അഞ്ച് വര്‍ഷമായി കാത്തിരിക്കുകയായിരുന്നു; ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം; വര്‍ഷങ്ങള്‍ക്ക് ശേഷം ഇരട്ട സഹോദരന്‍ അപ്രതീക്ഷിതമായി വീട്ടിലെത്തിയ സന്തോഷം പങ്കുവെച്ച് ഗായത്രി അശോക് 

Malayalilife
ഈ ദിവസത്തിനായി ഞങ്ങള്‍ അഞ്ച് വര്‍ഷമായി കാത്തിരിക്കുകയായിരുന്നു; ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം; വര്‍ഷങ്ങള്‍ക്ക് ശേഷം ഇരട്ട സഹോദരന്‍ അപ്രതീക്ഷിതമായി വീട്ടിലെത്തിയ സന്തോഷം പങ്കുവെച്ച് ഗായത്രി അശോക് 

ഞ്ചു വര്‍ഷത്തിനു ശേഷം ഇരട്ട സഹോദരന്‍ വീട്ടിലെത്തിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടി ഗായത്രി അശോക്. വളരെ അപ്രതീക്ഷിതമായി വീട്ടിലെത്തിയ സഹോദരനെ സ്വീകരിക്കുന്ന വീഡിയോ ആണ് താരം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. പൊട്ടിക്കരഞ്ഞുകൊണ്ട് സഹോദരനെ ചേര്‍ത്തുപിടിക്കുന്ന ഗായത്രിയെയും അമ്മയെയും വീഡിയോയില്‍ കാണാം. 

ഈ ദിവസത്തിനായി ഞാന്‍ കാത്തിരിക്കുകയായിരുന്നുവെന്നും നീ തിരിച്ചു വന്ന നിമിഷം ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണെന്നും ഗായത്രി കുറിച്ചു. എന്റെ എക്കാലത്തെയും ആഗ്രഹം ഈ ദിവസത്തിനായി ഞങ്ങള്‍ 5 വര്‍ഷമായി കാത്തിരിക്കുകയായിരുന്നു എന്തായാലും അത് ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷമായി  മാറി. എന്റെ സഹോദരന്റെ അപ്രതീക്ഷിത സന്ദര്‍ശനത്തിന്റെ സന്തോഷത്തിനു പകരമായി ജീവിതത്തില്‍ മറ്റൊന്നില്ല. 

നീ ഒടുവില്‍ ഞങ്ങളുടെ അടുത്ത് എത്തിച്ചേര്‍ന്നു എന്ന് എനിക്ക് ഇപ്പോഴും വിശ്വാസം വരുന്നില്ല അപ്പൂസേ. ഇവന്‍ എന്റെ സഹോദരന്‍ എന്റെ ശക്തിയുടെ സ്രോതസ്, എന്റെ ഏറ്റവും പ്രിയ സുഹൃത്ത് എന്റെ എല്ലാമെല്ലാം ഞാന്‍ നിന്നെ എത്ര സ്നേഹിക്കുന്നു എന്നു പറഞ്ഞറിയിക്കാന്‍ കഴിയില്ല ഗായത്രി കുറിച്ചു. 

ടെലിവിഷന്‍ സീരിയല്‍ താരം ബിന്ദു പങ്കജിന്റെ മകളാണ് ഗായത്രി. ചെന്നൈയില്‍ ഗ്രാഫിക്സ് ഡിസൈനര്‍ ആയി ജോലി ചെയ്യുമ്പോഴാണ് ഗായത്രിക്ക് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത്. ലഡു എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ താരമാണ് ഗായത്രി. അതിനുശേഷം സ്റ്റാര്‍, മെമ്പര്‍ രമേശന്‍ 9ാം വാര്‍ഡ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചു. 

 

മഞ്ജു വാരിയര്‍ പ്രധാന വേഷത്തിലെത്തുന്ന ഫൂട്ടേജ് ആണ് ഗായത്രി അശോകിന്റെ പുതിയ ചിത്രം. ഫൂട്ടേജ് എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയപ്പോള്‍ തന്നെ വൈറലായിരുന്നു. വാലന്റൈസ് ഡേ ദിനത്തില്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട പോസ്റ്ററില്‍ നടന്‍ വൈശാഖ് നായറിനൊപ്പം ബോള്‍ഡ് ലുക്കിലാണ് ?ഗായത്രി പ്രത്യക്ഷപ്പെട്ടത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Gayathri Ashok (@gayathriashok_)

gayathr ashok share emtional post

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES