സിനിമയിലെപ്പോലെ തന്നെ ജീവിതത്തിലും കെമിസ്ട്രി വര്‍ക്കൗട്ട് ചെയ്യ്ത് മുന്നേറുന്ന താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. നസ്രിയയുമായുള്ള വിവാഹ ജീവിതം തന്നെ ഒരുപാട് മാറ്റി എന്ന് ഫഹദ് വെളിപ്പെടുത്തിയിരുന്നു. ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന സിനിമയില്‍ ഒന്നിച്ചഭിനയിക്കുന്നതിന് ഇടയിലാണ് നസ്രിയയും ഫഹദ് ഫാസിലും തമ്മില്‍ പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയും ചെയ്തത്. എന്നാൽ ഇപ്പോൾ നസ്രിയ നസീമിനും ഫഹദിനുും കിട്ടിയിരിക്കുന്ന അപ്രതീക്ഷിത ഉപദേശമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്നത്.
രണ്ട് കോടിയുടെ പൈത്തൺ ഗ്രീൻ കളറിലുള്ള ഓസ്‌കാർ എന്ന കാർ വാങ്ങിയത് വാർത്തയായിരുന്നു. താരദമ്പതികൾ കാർ സ്വന്തമാക്കിയ വാർത്തയ്ക്ക് താഴെയായി ഒരു ആരാധിക ആണ് വൈറൽ കമന്റ് രേഖപ്പെടുത്തിയത്. ‘രണ്ട് കോടിയുടെ കാർ വാങ്ങുന്നതിൽ അല്ല കാര്യം. ആദ്യം രണ്ട് കുഞ്ഞിക്കാൽ കാണിക്കുന്നതിൽ കഴിവ് കാണിക്കൂ.. കല്യാണം കഴിഞ്ഞ് ആറ്, ഏഴ് വർഷം ആയില്ലേ? ഇതിനുവേണ്ടി ഒരു പതിനഞ്ച് മിനിറ്റ് മാറ്റിവെയ്ക്കാനില്ലേ? എന്നിങ്ങനെയായിരുന്നു വൈറൽ ഉപദേശം. അയിഷ ഫർസാന എന്ന് പേരുള്ള അക്കൗണ്ടിൽ നിന്നാണ് കമന്റ് പ്രത്യക്ഷപ്പെട്ടത്. നിരവധിപ്പേരാണ് കമന്റിന് പിന്തുണയുമായെത്തുന്നത്.
2014 ഓഗസ്റ്റ് 21 ഫഹദ് നസ്രിയയെ ജീവിതസഖിയാക്കുന്നത്. എന്നാൽ വിവാഹ ശേഷം ഇരുവരുടെയും പ്രായവ്യത്യാസം ഏറെ ചർച്ചചെയ്യപെടുകയും ചെയ്തു. വിവാഹ സമയം നസ്രിയയ്ക്ക് 19 തും ഫഹദിന് 32 ണ്ട് ആയിരുന്നു പ്രായം. വിവാഹതിയോടെ സിനിമയിൽ നിന്നും ചെറിയ ഇടവേള എടുത്ത നസ്രിയ പിന്നീട് സിനിമയിലേക്ക് മടങ്ങി വരുകയും നിർമ്മാണ രംഗത്തേക്ക് എത്തുകയും ചെയ്തു.