കുമ്പളങ്ങി നൈറ്റ്‌സിലെ കഥാപാത്രം താന്‍ ചെയ്തതില്‍ വേറിട്ട കഥാപാത്രമാണെന്ന് വെളിപ്പെടുത്തി നടന്‍ ഫഹദ് ഫാസില്‍. താന്‍ തിരക്കഥ കേട്ട ശേഷം കഥാപാത്രത്തെ ഇഷ്ടപ്പെട്ടിട്ടാണ് ഷമ്മിയായി എത്തിയത്. ഞാന്‍ അഭിനയിക്കാന്‍ സമ്മതിച്ച ശേഷം ഒരുപാട് കഴിഞ്ഞാണ് ഈ സിനിമ പ്രൊഡ്യൂസ് ചെയ്യാമെന്ന തീരുമാനം എടുക്കുന്നത്. സിനിമയുടെ നറേഷന്‍ ആദ്യമേ ഇഷ്ടപ്പെട്ടിരുന്നെന്നതാണ് സത്യമെന്നും ഫഹദ് പറയുന്നൂ. ഭാവനാ സ്റ്റുഡിയോയിലുടെ പുറത്തുവിട്ട് അഭിമുഖത്തിലാണ് താരം കഥാപാത്രത്തെക്കുറിച്ച് മനസ് തുറന്നത്.
ഇത് ഒരു ഗംഭീര സിനിമയാകുമെന്ന് എനിക്ക് ഉറപ്പായിരുന്നു, അതിനാല്‍ തന്നെ ആ സിനിമയില്‍ ഏത് റോള്‍ ചെയ്താലും ഹിറ്റ് ആകുകയും ചെയ്യുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ബിസിനസ് നടക്കാത്ത ഒരു സമയത്ത് ആ സിനിമ ചെയ്തത് കൊണ്ട് യാതൊരു ഫലവും ഉണ്ടാകുമെന്ന് തോന്നിയിട്ടില്ല. ഇപ്പോള്‍ എന്തെങ്കിലും ആയി നില്‍ക്കുന്ന സമയത്ത് ഈ റോള്‍ ചെയതതില്‍ എനിക്ക് സന്തോഷം മാത്രമേയുള്ളുവെന്നും ഫഹദ് പറയുന്നു.
ഏത് കഥാപാത്രം ചെയ്യുമ്പോഴും ആ കഥപാത്രത്തിന്റെ വീക്ഷണത്തേ നമ്മള്‍ ഉള്‍ക്കൊള്ളണം. ഞാന്‍ ഷമ്മിയായി മാറിയപ്പോള്‍ ഷമ്മിയുടെ കുറച്ചധികം ചിന്താഗതികള്‍ എന്നേ സ്വാധീനിച്ചിട്ടുണ്ട്. അതിനാല്‍ മാത്രമാണ് ആ കഥാപാത്രത്തെ പൂര്‍ണതോതില്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞത്. കുമ്പളങ്ങി നൈറ്റ്‌സില്‍ ഷമ്മിയുടെ ക്ാരറ്റര്‍ വ്യത്യസ്തമാകാന്‍ കാരണം മറ്റുള്ളവരുടെ പോസിറ്റീവുകള്‍ തനിക്ക് നെഗറ്റീവാണ് എന്ന് അടിയുറച്ച് വിശ്വസിക്കുന്നതിനാലാണ്.
ഷൂട്ടിങ്ങ് കഴിഞ്ഞതിന് ശേഷം ഞാന്‍ നോര്‍മല്‍ ലൈഫിലേക്ക് തിരിച്ചുവരികയാണ്. പിന്നീട് ഞാന്‍ പുറത്തുനിന്നാണ് ആ കഥാപാത്രത്തെ കണ്ടത്. അഞ്ചുപേര്‍ക്കു വേണ്ടി ഒരുകഥ കൊണഅടുപോകുമ്പോള്‍ ഒരു കഥതന്നെ അഞ്ചു കഥാപാത്രങ്ങളുടെ വീക്ഷണത്തിലൂടെയാണ് കൊണ്ടുപോകുന്നതെന്നും ഫഹദ് പറയുന്നു.
ഒരു നടന്റെ ജീവിതത്തില്‍ അയാള്‍ ഏറ്റെടുക്കുന്ന കഥാപാത്രം തന്റെ വ്യക്തി ജീവിതലും പലപ്പോഴെങ്കിലും സ്വാധീനിച്ചിരിക്കും. ആ കഥാപാത്രത്തിലേക്ക് ഒരു നടന്‍ മാറുമ്പോള്‍ കരയുന്ന സീനാണെങ്കിലും, ചിരിക്കുന്ന സീനാണെങ്കിലും ആ നടന്‍ ജീവിച്ചുകാട്ടുകയാണെന്നും ഫഹദ് പറയുന്നു.