Latest News

നസ്രിയയ്‌ക്കൊപ്പം പിറന്നാൾ കേക്ക് മുറിച്ച് ഫഹദ്; നടൻ ഇത്തവണ പിറന്നാൾ ആഘോഷിച്ചത് ട്രാൻസ് ലൊക്കേഷനിൽ; നല്ല പാതിക്ക് പിറന്നാൾ ആശംസ പങ്ക് വച്ച് പുതിയ ചിത്രം പങ്ക് വച്ച് നസ്രിയ; മുപ്പത്തിയാറിന്റെ നിറവിൽ നില്ക്കുന്ന മലയാളത്തിന്റെ പ്രിയനടന് ആശംസ നേർന്ന് സഹപ്രവർത്തകരും

Malayalilife
നസ്രിയയ്‌ക്കൊപ്പം പിറന്നാൾ കേക്ക് മുറിച്ച് ഫഹദ്; നടൻ ഇത്തവണ പിറന്നാൾ ആഘോഷിച്ചത് ട്രാൻസ് ലൊക്കേഷനിൽ; നല്ല പാതിക്ക് പിറന്നാൾ ആശംസ പങ്ക് വച്ച് പുതിയ ചിത്രം പങ്ക് വച്ച് നസ്രിയ; മുപ്പത്തിയാറിന്റെ നിറവിൽ നില്ക്കുന്ന മലയാളത്തിന്റെ പ്രിയനടന് ആശംസ നേർന്ന് സഹപ്രവർത്തകരും

ലയാളത്തിന്റെ പ്രിയനടൻ ഫഹദ് ഫാസിന്റെ മുപ്പത്തിയാറാം പിറന്നാളായിരുന്നു ഇന്നലെ. പതിവ് പോലെ ആരാധകരും സഹപ്രവർത്തകരും ഒന്നടങ്കം താരത്തിന് ആശംസയുമായെത്തി. സോഷ്യൽമീഡിയയിലൽ നടനൊപ്പമുള്ള ചിത്രങ്ങൾ പങ്ക് വച്ച് മറ്റ് താരങ്ങൾ ആശംസ അറിയിച്ചു. ട്രാൻസ് എന്ന സിനിമയുടെ ലൊക്കേഷനിലായിരുന്നു ഇത്തവണ നടന്റെ പിറന്നാൾ ആഘോഷം.ട്രാൻസിന്റെ അണിയറ പ്രവർത്തകർക്കും ഭാര്യ നസ്രിയയ്ക്കുമൊപ്പമാണ് പിറന്നാൾ ആഘോഷിച്ചത്.

പിറന്നാൾ കേക്ക് മുറിക്കുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.പിറന്നാൾ കേക്ക് കട്ട് ചെയ്ത് ഭാര്യ നസ്രിയയ്ക്കു നൽകിയാണ് ഫഹദ് തന്റെ പിറന്നാൾ ആഘോഷമാക്കി മാറ്റിയത്. സംവിധായകൻ അൻവർ റഷീദ്, ഗൗതം മേനോൻ, അമൽ നീരദ്, ശ്രീനാഥ് ഭാസി എന്നിവരും പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തു.

തന്റെ പ്രിയതമന് ആശംസ നേർന്നുകൊണ്ടുള്ള നസ്രിയയുടെ കുറിപ്പും ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.താരത്തിന് പിറന്നാളാശംസ കുറിച്ചുകൊണ്ട് നസ്രിയ സോഷ്യൽ മീഡിയയിൽ കുറിച്ച വരിയും ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് ഇപ്പോൾ. ഹാപ്പി ബർത്ത് ഡേ ടു ദി ലവ് ഓഫ് മൈ ലൈഫ്, #umakemyworldgoround എന്ന തലക്കുറിപ്പോടെ നസ്രിയ പങ്കുവെച്ച ഇരുവരുടെയും ചിത്രം അത്രമേൽ നിഷ്‌കളങ്കമാണ്.

അതിനോടൊപ്പം ഫഹദിന്റെ ഉറ്റസുഹൃത്തും നടനുമായ സൗബിൻ ഷാഹിർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. താരത്തിന്റെ അപൂർവ ചിത്രങ്ങളാണ് നടൻ സൗബിൻ ഷാഹിർ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ഫഹദ് നായകനായ ചിത്രം കൈയെത്തും ദൂരത്തിലെ സെറ്റിൽ വച്ച് പകർത്തിയ ചിത്രമാണ് സൗബിൻ പങ്കുവച്ചിരിക്കുന്നത്. സൗബിന്റെ അച്ഛൻ ബാബു ഷാഹിർ ആയിരുന്നു കൈയെത്തും ദൂരത്ത് എന്ന സിനിമയുടെ നിർമ്മാണ നിർവഹണം നിർവഹിച്ചിരുന്നത്.ഈ ചിത്രം കൂടാതെ ഫാസിലിനൊപ്പം നിരവധി ചിത്രങ്ങളിൽ ബാബു ഷാഹിർ പ്രവർത്തിച്ചിട്ടുണ്ട്....

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ 'ട്രാൻസ്' ഡിസംബറിൽ തീയേറ്ററുകളിൽ എത്തും. ഏഴ് വർഷത്തിന് ശേഷം അൻവർ റഷീദ് സംവിധാനം ചെയ്യുന്ന സിനിമയാണ്. നസ്രിയയാണ് ചിത്രത്തിലെ നായിക.

അൻവർ റഷീദ് എന്റർടെയിന്മെന്റ് നിർമ്മിക്കുന്ന ചിത്രത്തിൽ ഫഹദിനൊപ്പം വിനായകൻ, ഗൗതം വാസുദേവ് മേനോൻ, നസ്രിയാ നസിം, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ജോജു ജോർജ്, ധർമജൻ, ആഷിക്ക് അബു, ബൈജു, അശ്വതി മേനോൻ, ദിലീഷ് പോത്തൻ, വിനീത് വിശ്വൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പോസ്റ്റ് പ്രൊഡ്ക്ഷനു മുമ്പ് ഒരാഴ്‌ച്ചത്തെ ചിത്രീകരണം മാത്രമാണ് ഇനി ചിത്രത്തിനുള്ളത്. എറണാകുളം ജില്ലയിലായിരിക്കും അവസാന ഷെഡ്യൂൾ നടക്കുക. സിനിമയുടെ ക്ലൈമാക്‌സ് ഭാഗങ്ങളാണ് ഇനി ചിത്രീകരിക്കാനുള്ളത്.

Read more topics: # fahad fasil birthday celebration
fahad fasil birthday celebration

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES