Latest News

മാടശ്ശേരി മനയുടെ  ഇതിഹാസ കഥയുമായി  കെടാവിളക്ക്; ചിത്രീകരണം ആരംഭിച്ചു

Malayalilife
 മാടശ്ശേരി മനയുടെ  ഇതിഹാസ കഥയുമായി  കെടാവിളക്ക്; ചിത്രീകരണം ആരംഭിച്ചു

യദു ഫിലിം ഫാക്ടറിയുടെ ബാനറില്‍ സുധീര്‍ സി. ബി കഥ എഴുതി  നിര്‍മ്മിച്ച ചിത്രമാണ് കെടാവിളക്ക്. നവാഗതനായ  ദര്‍ശന്‍ ചിത്രം സംവിധാനം ചെയ്യുന്നു. ബിബിന്‍ പോലുക്കര, ഉണ്ണികൃഷ്ണന്‍ തെക്കേപ്പാട് എന്നിവരാണ് തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. സംഭാഷണം രചിച്ചിരിക്കുന്നത് ജീവ, ബിപിന്‍ പോലുക്കര എന്നിവരാണ്. ഡിയോ പി തമ്പി സ്വാതികുമാര്‍.

യുവനായകന്‍പുതുമുഖം  പാര്‍ത്ഥിപ് കൃഷ്ണന്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പുതുമുഖം സനീഷ് മേലെ പാട്ട്   നായകനാകുന്ന ചിത്രത്തില്‍ നായിക മാരാകുന്നത്  പുതുമുഖം ഭദ്ര, ആതിര എന്നിവരാണ്. ദേവന്‍ ഗൗരവ പ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ  കൈലാഷ്,ശിവജി ഗുരുവായൂര്‍, ലിഷോയ്, സുനില്‍ സുഗത, സുധീര്‍( ഡ്രാക്കുള ) നന്ദകിഷോര്‍, മനുമോഹിത്. മഞ്ജു സതീഷ്, ആശ, നിരാമയ്,ഗംഗാലക്ഷ്മി  എന്നിവരെ കൂടാതെ സംവിധായകന്‍ വിജി തമ്പി, സംഗീത സംവിധായകന്‍ മോഹന്‍ സിത്താര എന്നിവരും  അഭിനയിക്കുന്നു.

പ്രശസ്തവും പുരാതനവുമായ മാടശ്ശേരി  മനയും അതിനെ ചുറ്റിപ്പറ്റിയുള്ള
 വര്‍ഷങ്ങളായുള്ള കുടിപ്പകയുടെയും പശ്ചാത്തലത്തില്‍   ആണ് കഥയുടെ ഇതി വൃത്തം.തൃശൂര്‍ മറ്റം ആളൂര്‍ വടക്കന്‍പാട്ട് മനയാണ് പ്രധാന ലൊക്കേഷന്‍. കൂടാതെ പാലക്കാട് പരിസരപ്രദേശങ്ങളുമായി ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നു.
 അഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്  ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ഉണ്ണികൃഷ്ണന്‍ തെക്കേപ്പാട്ട് കൂടാതെ സോപാനസംഗീതം രചിച്ചിരിക്കുന്നത് യതീന്ദ്ര ദാസാണ്. ഗാനങ്ങള്‍ക്ക്  സംഗീതം നിര്‍വഹിച്ചിരിക്കുന്നത് മോഹന്‍ സിത്താര, സജീവ് കൊണ്ടൊര്, പി ഡി തോമസ്. ഒരു തമിഴ് ഗാനം ഗോകുല്‍ പണിക്കര്‍ രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. അസോസിയറ്റ് ഡയറക്ടര്‍ സൈഗാള്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശ്യാം പ്രസാദ്. പ്രൊജക്റ്റ് ഡിസൈനര്‍ സജീബ് കൊല്ലം. പ്രൊജക്റ്റ് കോഡിനേറ്റര്‍ വി വി ശ്രീക്കുട്ടന്‍.
 മേക്കപ്പ് ബിനോയ് കൊല്ലം.  കോസ്റ്റും റസാഖ് തിരൂര്‍. ആര്‍ട്ട് അനീഷ് കൊല്ലം.  ആക്ഷന്‍സ് മനു മോഹിത്. സ്റ്റില്‍സ് 
 സലീഷ് പെരിങ്ങോട്ടുകര, സുധീഷ്.
 പി ആര്‍ ഒ എംകെ ഷെജിന്‍

Read more topics: # കെടാവിളക്ക്
etavilak started

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES