ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'എമ്പുരാന്റെ' ഷൂട്ടിങ്ങ് ആരംഭിച്ചു. മോഹന്‍ലാലും പൃഥ്വിരാജും ഉള്‍പ്പെടെ സംഘാംഗങ്ങള്‍ ഇന്നലെ തന്നെ ഡല്‍ഹിയില്‍ എത്തിയിരുന്നു. എമ്പുരാന്‍ പൂജ കഴിഞ്ഞ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഹിറ്റാവുകയാണ്.
ഡല്‍ഹിയില്‍ വെച്ചാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഷൂട്ട് ചെയ്യുന്നത്. 30 ദിവസത്തെ ഷൂട്ടാണ് ഡല്‍ഹിയിലുള്ളത്. ശേഷം ഷിംല, ലഡാക്ക് എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം.ബ്രഹ്മാണ്ഡ ബജറ്റില്‍ ഒരുങ്ങുന്ന സിനിമ ഇരുപതോളം രാജ്യങ്ങളിലായാണ് ഷൂട്ട് ചെയ്യുന്നത്. പല ഷെഡ്യൂളുകളിലായിട്ടാ യിരിക്കും സിനിമ ചിത്രീകരിക്കുക. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങിയ ഭാഷകളിലാകും ചിത്രമെത്തും. തെന്നിന്ത്യയില്‍ പ്രമുഖ നിര്‍മ്മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സും ആശിര്‍വാദ് സിനിമാസും ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മ്മിക്കുന്നത്.
2019 ല്‍ ഇറങ്ങിയ ആദ്യ ഭാഗം ലൂസിഫര്‍ വന്‍ വിജയമായതോടെ രണ്ടാം ഭാഗത്തിനുള്ള കാത്തിരിപ്പിലായിരുന്നു മോഹന്‍ലാല്‍ ആരാധകര്‍. സ്റ്റീഫന്‍ നെടുംമ്പള്ളിയില്‍ നിന്നും അബ്രാം ഖുറേഷിയിലേക്കുള്ള പരിണാമമായിരുന്നു ലുസിഫര്‍.
ടൊവിനോ തോമസ്, പൃഥ്വിരാജ് സുകുമാരന്‍, മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത് തുടങ്ങീ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. കൂടാതെ നിരവധി വിദേശ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അടുത്ത വര്‍ഷമായിരിക്കും ചിത്രം റിലീസ് ചെയ്യുന്നത്.