പിന്നില്‍ ഫൈറ്റര്‍ ജെറ്റ്; മൈക്കിലൂടെ നിര്‍ദ്ദേശം നല്കി സംവിധായകന്‍; പുതിയ ലൊക്കേഷന്‍ ചിത്രത്തിനൊപ്പം രണ്ടാമത്തെ ഷെഡ്യൂള്‍ പൂര്‍ത്തിയായിയെന്ന കുറിപ്പുമായി പൃഥ്വിരാജ്

Malayalilife
പിന്നില്‍ ഫൈറ്റര്‍ ജെറ്റ്; മൈക്കിലൂടെ നിര്‍ദ്ദേശം നല്കി സംവിധായകന്‍; പുതിയ ലൊക്കേഷന്‍ ചിത്രത്തിനൊപ്പം രണ്ടാമത്തെ ഷെഡ്യൂള്‍ പൂര്‍ത്തിയായിയെന്ന കുറിപ്പുമായി പൃഥ്വിരാജ്

ലയാളികള്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമാണെന്നതാണ് ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്. എമ്പുരാനെ കുറിച്ചുള്ള ഒരോ അപ്ഡേറ്റ്സും ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുത്തന്‍ വിശേഷങ്ങള്‍ പുറത്തു വിട്ടിരിക്കുകയാണ് സംവിധായകന്‍ പൃഥ്വിരാജ്.

ചിത്രത്തിന്റെ രാണ്ടാമത്തെ ഷെഡ്യൂളും പൂര്‍ത്തിയായെന്ന വിശേഷമാണ് താരം പങ്കുവച്ചിരിക്കുന്നത്. സമൂഹമാദ്ധ്യമമായ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം ഇക്കാര്യം ആരാധകരെ അറിയിച്ചത്. മുരളി ഗോപി ആണ്  തിരക്കഥ ഒരുക്കുന്നത്. 

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ അഞ്ചിനാണ് എമ്പുരാന്റെ ഷൂട്ടിംഗ് ആരംഭിച്ചത്.  ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് എമ്പുരാന്‍ ചിത്രീകരിക്കുന്നത്. മുരളി ഗോപി തന്നെയാണ് തിരക്കഥയെഴുതുന്നത്. ആശിര്‍വാദ് സിനിമാസും ലൈക പ്രൊഡക്ഷന്‍സും സംയുക്തമായാകും എമ്പുരാന്‍ നിര്‍മിക്കുക. മലയാളം, തമിഴ്, തെലുങ്കു,ഹിന്ദി, കന്നഡ എന്നീ ഭാഷകളിലാകും ചിത്രം പ്രദര്‍ശനത്തിന് എത്തുക.

ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് ദീപക് ദേവാണ്. ചിത്രത്തില്‍ മഞ്ജു വാര്യരും പൃഥ്വിരാജും പ്രാധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
 

Read more topics: # എമ്പുരാന്‍
empuraan SECOND Schedule

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES