വാഹന ഗാരേജിലേക്ക് മറ്റൊരു ക്ലാസിക് വാഹനം കൂടി എത്തിച്ച്‌ മലയാളത്തിന്റെ സ്വന്തം ഡി ക്യു; വാഹനപ്രേമിയായ താരപുത്രന്‍ സ്വന്തമാക്കിയത് 1994-2001 കാലഘട്ടങ്ങളില്‍ നിര്‍മ്മിച്ച ബിഎംഡബ്ല്യു 740 ഐഎല്‍; പുത്തന്‍ വാഹനങ്ങള്‍ക്കൊപ്പം വിന്റെജ് വാഹനങ്ങളും സ്വന്തമാക്കി ദുല്‍ഖറിന്റെ വാഹനപ്രേമം

Malayalilife
topbanner
വാഹന ഗാരേജിലേക്ക് മറ്റൊരു ക്ലാസിക് വാഹനം കൂടി  എത്തിച്ച്‌ മലയാളത്തിന്റെ സ്വന്തം ഡി ക്യു; വാഹനപ്രേമിയായ താരപുത്രന്‍ സ്വന്തമാക്കിയത് 1994-2001 കാലഘട്ടങ്ങളില്‍ നിര്‍മ്മിച്ച ബിഎംഡബ്ല്യു 740 ഐഎല്‍; പുത്തന്‍ വാഹനങ്ങള്‍ക്കൊപ്പം വിന്റെജ് വാഹനങ്ങളും സ്വന്തമാക്കി ദുല്‍ഖറിന്റെ വാഹനപ്രേമം

ലയാള സിനിമയിലെ ഒന്നാം നമ്പര്‍ വാഹനപ്രേമിയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. സൂപ്പര്‍താരത്തിന്റെ മകനും യുവതാരവുമായ ദുല്‍ക്കറാണോ മമ്മൂട്ടിയാണോ വാഹന പ്രേമത്തില്‍ മുന്നില്‍ നില്‍ക്കുന്നതെന്നാണിപ്പോള്‍ ആരാധകര്‍ക്കിടയിലെ തര്‍ക്കവിഷയം. പുത്തന്‍കാറുകളോടു മാത്രമല്ല ബൈക്കുകളോടും വിന്റേജ് കാറുകളോടും ദുല്‍ക്കറിനു ഏറെ പ്രിയമാണ്. മുമ്പ് തുരുമ്പെടുത്ത് നശിക്കാറായ ബെന്‍സ് കാര്‍ നന്നാക്കിയെടുത്ത് ഉപയോഗിക്കാന്‍ തുടങ്ങിയെന്ന ദുല്‍ക്കറിന്റെ പോസ്റ്റ് ആരാധകര്‍ ഏറെ കൈയ്യടികളോടെയാണ് സ്വീകരിച്ചത്. അതോടെ നടന്റെ ക്ലാസിക് വാഹനങ്ങളോടുള്ള ്‌പ്രേമവും ആരാധകര്‍ക്ക് മനസിലായതാണ്. ഇപ്പോളിതാ മറ്റൊരു ക്ലാസിക് വാഹനം കൂടി തന്റെ ഗാരേജിലെത്തിച്ചിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം ഡിക്യു.

ബിഎംഡബ്ല്യുവിന്റെ ലക്ഷ്വറി കാറായ 740ഐഎല്ലാണ് താരം അടുത്തിടെ സ്വന്തമാക്കിയത്. 1994 മുതല്‍ 2001 വരെ നിര്‍മിച്ച ബിഎംഡബ്ല്യു 7 ഇ 38 സീരിസിലെ  കാറുകളിലൊന്നാണ് ഇത്. 2002 ല്‍ ഇന്ത്യയിലേയ്ക്ക് ഇറക്കുതി ചെയ്ത കാറില്‍ 4398 സിസി എന്‍ജിനാണ് ഉപയോഗിക്കുന്നത്. 290 ബിഎച്ച്പി കരുത്തും 440 എന്‍എം ടോര്‍ക്കുമുണ്ട് ഈ എന്‍ജിന്. യൂറോപ്യന്‍ രാജ്യങ്ങളില്‍ പുറത്തിറങ്ങിക്കൊണ്ടിരുന്ന കാറിന്റെ വളരെ കുറച്ച് റൈറ്റ് ഹാന്‍ഡ് ഡ്രൈവ് മോഡലുകള്‍ മാത്രമേ വിപണിയിലെത്തിയിട്ടുള്ളു.

റിലയന്‍സ് ഗ്രൂപ്പ് സ്ഥാപകന്‍ ധീരുഭായ് അംബാനിയും 2001ല്‍ ബിഎംഡബ്ല്യു 7 (ഇ38) സീരിസ് ഇറക്കുമതി ചെയ്തിട്ടുണ്ട്. എല്‍7 എന്ന സ്‌പെഷ്യല്‍ എഡിഷനായിരുന്നു അത്. ഇലക്ട്രിക്കലി അഡ്‌ജെസ്റ്റ് ചെയ്യാവുന്ന സീറ്റുകള്‍, ഹെഡ്ലൈറ്റ് വാഷര്‍, റെയിന്‍ സെന്‍സറിങ് വൈപ്പര്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, തുടങ്ങി അക്കാലത്ത് അത്യാഡംബരമായിരുന്ന നിരവധി ഫീച്ചറുകള്‍ കാറിലുണ്ട്.  കര്‍ട്ടന്‍ എയര്‍ബാഗുകളോടെ വിപണിയിലെത്തുന്ന ആദ്യ കാര്‍, സാറ്റ്‌ലേറ്റ് നാവിഗേഷന്‍ സിസ്റ്റ് നല്‍കുന്ന ആദ്യ യൂറോപ്യന്‍ കാര്‍, ബില്‍ഡ് ഇന്‍ ടെലിവിഷന്‍ സെറ്റോടുകൂടിയെത്തുന്ന ആദ്യ ബിഎംഡബ്ല്യു തുടങ്ങി നിരവധി സവിശേഷതകളുണ്ട് ഇ 38 സീരിസ് കാറിന്.

ആരും കൊതിക്കുന്ന ക്ലാസിക്ക് കാറുകളുടെ നീണ്ട നിര തന്നെയുണ്ട് ദുല്‍ക്കര്‍ സല്‍മാന്റെ ഗ്യാരേജില്‍. ബെന്‍സ് എസ്എല്‍എസ് എഎംജി, ടൊയോട്ട സുപ്ര, ബെന്‍സ് ഡബ്ല്യു 123, ജെ80 ലാന്‍ഡ് ക്രൂസര്‍, മിനി കൂപ്പര്‍, വോള്‍വോ 240 ഡിഎല്‍ തുടങ്ങിയ കാറുകളുടെ ശേഖരമാണ് താരത്തിന്റെ വീ്ട്ടിലുള്ളത്.മാത്രമല്ല ആധുനിക യുഗത്തിന്റെ ആഡംബര വാഹനങ്ങളോടും നടന് ഏറെ പ്രിയമാണ്.

ജര്‍മ്മന്‍ വാഹന നിര്‍മാതാക്കളായ പോര്‍ഷെയുടെ ലക്ഷ്വറി സെഡാന്‍ പനമേരയുടെ ടര്‍ബോ മോഡല്‍ അടക്കം നടന്‍ സ്വന്തമാക്കിയിട്ടുണ്ട്. ബെന്‍സിന്റെ സൂപ്പര്‍ കാര്‍ എസ്എല്‍എസ് എഎംജി, മിനി കൂപ്പര്‍, ബിഎംഡബ്ല്യു എം3, പോളോ ജിടി, തുടങ്ങിയ  വാഹനങ്ങളും നടന്‍ സ്വന്തമാക്കിയിട്ടുണ്ട്.

മോഡിഫൈഡ് ട്രയംഫ് ബോണ്‍വില്ല ദുല്‍ക്കര്‍ സ്വന്തമാക്കിയതും വാര്‍ത്തയായിരുന്നു. സ്റ്റീവ് മെക്യൂനിനുള്ള ആദരവായിട്ടാണ് ബൈക്ക് മോഡിഫൈ ചെയ്തത്. തന്റെ വളരെക്കാലത്തെ ആഗ്രഹമായിരുന്നെന്നും ആറുമാസത്തെ പരിശ്രമത്തിന്റെ ഫലമായാണ് ഇത്തരത്തിലുള്ളൊരു ബൈക്ക് മോഡിഫിക്കേഷനെന്നുമായിരുന്നു അന്ന് ദുല്‍ക്കര്‍ പറഞ്ഞത്. കൂടാതെ ദുല്‍ക്കര്‍ സല്‍മാന്‍ ബിഎംഡബ്ല്യു ആര്‍ 1200 ജിഎസ് എന്ന അഡ്വഞ്ചര്‍ ടൂറര്‍ ബൈക്കും സ്വന്തമാക്കിയിരുന്നു. 

dulquer salman bmw 740

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES