Latest News

ഉള്‍വലിഞ്ഞ പ്രകൃതമായിരുന്നു എന്റേത്; സ്റ്റേജിലൊക്കെ കയറാന്‍ വല്ലാത്ത പേടിയായിരുന്നു; അഥവാ കയറിയാല്‍ ശബ്ദം പുറത്തേക്ക് വരില്ല; മുംബൈയിലെ അഭിനയ പഠനത്തിന്റെ ഭാഗമായി വന്നപ്പോഴാണ് അപരിചിതര്‍ക്ക് മുന്നില്‍ സംസാരിക്കാന്‍ ധൈര്യമായത്; ഞാന്‍ ഒരു വര്‍ഷം അഞ്ച് സിനിമ ചെയ്യുമ്പോള്‍ വാപ്പച്ചി ചെയ്യുന്നത് ഏഴ് സിനിമകളോളമാണ്; സോയാ ഫാക്ടറിന്റെ വിജയ തംരഗത്തില്‍ മനസ് തുറന്ന് ദുല്‍ഖര്‍

Malayalilife
ഉള്‍വലിഞ്ഞ പ്രകൃതമായിരുന്നു എന്റേത്; സ്റ്റേജിലൊക്കെ കയറാന്‍ വല്ലാത്ത പേടിയായിരുന്നു; അഥവാ കയറിയാല്‍ ശബ്ദം പുറത്തേക്ക് വരില്ല; മുംബൈയിലെ അഭിനയ പഠനത്തിന്റെ ഭാഗമായി വന്നപ്പോഴാണ് അപരിചിതര്‍ക്ക് മുന്നില്‍ സംസാരിക്കാന്‍ ധൈര്യമായത്; ഞാന്‍ ഒരു വര്‍ഷം അഞ്ച് സിനിമ ചെയ്യുമ്പോള്‍ വാപ്പച്ചി ചെയ്യുന്നത് ഏഴ് സിനിമകളോളമാണ്; സോയാ ഫാക്ടറിന്റെ വിജയ തംരഗത്തില്‍ മനസ് തുറന്ന് ദുല്‍ഖര്‍

ദുല്‍ഖര്‍ സോനം കപൂര്‍ ജോഡികള്‍ ഒന്നിച്ചെത്തുന്ന ബോളിവുഡ് ചിത്രം സോയ ഫാക്ടര്‍ ഇന്ത്യയൊട്ടാകെ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്..ദുല്‍ഖര്‍ നായക വേഷത്തിലെത്തിയ ചിത്രം മികച്ച അഭിപ്രായങ്ങള്‍ നേടി മുന്നേറുമ്പോള്‍ തന്റെ വിശേഷങ്ങള്‍ പങ്ക് വച്ചിരിക്കുകയാണ് ദുല്‍ഖര്‍.ഇന്ത്യടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സു തുറന്നത്. 

സിനിമയില്‍ വരുന്നതിന് മുമ്പ് തനിക്ക് സ്റ്റേജില്‍ കയാറന്‍ പോലും മടിയായിരുന്നെന്നാണ് ദുല്‍ഖര്‍ പറയുന്നത്.സിനിമയില്‍ വന്ന സമയത്ത് എനിക്ക് വല്ലാത്ത അരക്ഷിതത്വ ബോധമുണ്ടായിരുന്നു. എന്റെ ബാല്യകാലത്തും കൗമാരകാലത്തും ഉള്‍വലിഞ്ഞ പ്രകൃതമായിരുന്നു. സ്റ്റേജിലൊക്കെ കയറാന്‍ വല്ലാത്ത പേടിയായിരുന്നു. അഥവാ കയറിയാല്‍ ശബ്ദം പുറത്തേക്ക് വരില്ല. മുംബൈയില്‍ അഭിനയ പഠനത്തിന്റെ ഭാഗമായി വന്നപ്പോഴാണ് അപരിചിതര്‍ക്ക് മുന്നില്‍ സംസാരിക്കാന്‍ ധൈര്യമായത്. അതൊരു വലിയ അനുഭവമായിരുന്നു. ദുല്‍ഖര്‍ പറഞ്ഞു.

ബോളിവുഡ് ചിത്രം സോയാ ഫാക്ട്റാണ് തിയേറ്ററുകളിലെത്തിയ പുതിയ ദുല്‍ഖര്‍ ചിത്രം. അഭിഷേക് ശര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സോനം കപൂര്‍ ആണ് നായിക. തന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമായ ദ സോയ ഫാക്ടറില്‍ ക്രിക്കറ്റ് താരത്തിന്റെ വേഷത്തിലാണ് ദുല്‍ഖര്‍ അഭിനയിച്ചിരിക്കുന്നത്. 2008ല്‍ പ്രസിദ്ധീകരിച്ച അനുജാ ചൗഹാന്‍ രചിച്ച 'ദി സോയാ ഫാക്റ്റര്‍' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്

മലയാള സിനിമയില്‍ ഒരു പുതിയ ട്രെന്‍ഡ് ഉണ്ടായികൊണ്ടിരിക്കുന്ന സമയത്താണ് എന്റെ അരങ്ങേറ്റം. വളരെ റിയലിസ്റ്റിക് ആയി സിനിമ എടുക്കുന്ന ധാരാളം യുവ സംവിധായകര്‍ അവിടെയുണ്ട്. അതുകൊണ്ടു തന്നെ നമ്മള്‍ ചെയ്ത പല സിനിമകളും മറ്റു ഭാഷയിലെ സിനിമാസ്വാദകരും ഏറ്റെടുത്തു.എല്ലാവര്‍ഷവും ഹിന്ദി ചിത്രം ചെയ്യണം എന്നത് എന്റെ ബോധപൂര്‍വ്വമായ ഒരു തീരുമാനമൊന്നുമല്ല. ഞാന്‍ ഒരു വര്‍ഷം അഞ്ച്  സനിമ ചെയ്യുമ്പോള്‍ എന്റെ വാപ്പച്ചി ചെയ്യുന്നത് ഏഴ് സിനിമകളോളമാണെന്നും നടന്‍ അഭിമുഖത്തില്‍ പറഞ്ഞു.

ഞങ്ങള്‍ക്ക് മലയാളത്തില്‍ തിരക്കിലാണെന്ന് കരുതി ഹിന്ദിയില്‍ തിരക്കഥ  കേള്‍ക്കാന്‍ സമയമില്ലെന്നാണ് പലരും ചിന്തിക്കുന്നുണ്ട്.  എന്നാല്‍ അങ്ങനെയല്ല. നല്ല സിനിമകള്‍ തേടിയെത്തിയാല്‍ ഭാഷയൊന്നും എനിക്ക് പ്രശ്നമല്ല. തമിഴില്‍ പ്രണയ സിനിമ ചെയ്യുന്ന പോലെ നിസ്സഹമായി എനിക്ക് മലയാളത്തില്‍ ചെയ്യാന്‍ കഴിയണമെന്നില്ല. അതുപോലെ മലയാളത്തില്‍ ഞാന്‍ ചെയ്ത പല കഥാപാത്രങ്ങളും എനിക്ക് തമിഴില്‍ ചെയ്യാന്‍ സാധിക്കണമെന്നില്ല ദുല്‍ഖര്‍ പറഞ്ഞു.

dulquer salmaan says about his past life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES