നീണ്ട കാത്തിരിപ്പിനൊടുവിൽ ഇന്ന് 12 മണിക്ക് ദൃശ്യം 2 പ്രേക്ഷകർക്ക് മുന്നിലെത്തി. മോഹൻലാൽ നായകനായി ജീത്തു ജോസഫ് സംവിധാനം ചെയ്ത ഈ ത്രില്ലർ ചിത്രം തിയറ്റർ റിലീസ് ഒഴിവാക്കി ആമസോണ് പ്രൈം വഴിയാണ് റിലീസ് ചെയ്തത്. ദൃശ്യം പോലൊരു ചിത്രത്തിന് രണ്ടാം ഭാഗത്തിന്റെ അവശ്യമെന്താണ്?, വെറുതെ ഒന്നാം ഭാഗത്തിന് പേരുദോഷം കേൾപ്പിക്കാൻ ആൻ എന്ന് തുടങ്ങി നിരവധി കമന്റുകൾ ഇന്നലെ വരെ വന്നിരുന്നെങ്കിലും ഇന്ന് ആയപ്പോഴേക്കും അതെല്ലാം മാറി സിനിമ കണ്ടതിന്റെ ത്രില്ലിലാണ് പ്രേക്ഷകർ. എങ്ങനെ ഇങ്ങനെ ഒരു സിനിമ എടുക്കാൻ പറ്റും എന്ന ചോദ്യത്തിലേക്ക് മാറിയിരിക്കുകയാണ് കാര്യങ്ങൾ. മോഹൻലാൽ, മീന , സായികുമാർ, സിദ്ദിഖ് ആശ ശരത്, മുരളി ഗോപി, അൻസിബ, എസ്തർ എന്നിവർ എല്ലാം തന്നെ ഗംഭീരമായി അവരുടെ വേഷങ്ങൾ കൈകാര്യം ചെയ്തു. എന്നാൽ പോസിറ്റീവ് ട്രോളുകളും ആന്റണി പെരുമ്പാവൂരിന് നേരെ കളിയാക്കി കൊണ്ടുള്ള ട്രോളുകളാണ് ഇപ്പോൾ വരുന്നത്.
ദൃശ്യത്തിലേത് എന്നപോലെ മികച്ച ഒരു എഡ്ജ് ഓഫ് സീറ്റ് ത്രില്ലർ ആയിട്ട് തന്നെയാണ് ദൃശ്യം 2 ഒരുക്കിയിരിക്കുന്നത്. പ്രൊമോഷൻ പരിപാടികളിലെല്ലാം തന്നെ ജീത്തു ജോസഫ് ഇത് വെളിപ്പെടുത്തിയിരുന്നില്ല. അതുകൊണ്ട് കൂടി പ്രേക്ഷകർക്ക് ഇരട്ടി മധുരമാണ് ചിത്രം നൽകുന്നത്. ഇപ്പോൾ ആന്റണി പെരുമ്പാവൂരിന് നേരെ ട്രോളുകളാണ് ഉയരുന്നത്.
തിയറ്റർ റിലീസ് ചെയ്യാതെ ഓടിടി പ്ലാറ്റ്ഫോമിൽ ചിത്രം റിലീസ് ആക്കിയതുകൊണ്ടാണ് ആന്റണി പെരുമ്പാവൂരിനെതിരെ ട്രോൾ മഴ ഉണ്ടാകുന്നത്. ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യേണ്ടതായിരുന്നു എന്നും ഈയൊരു സമയത്ത് ദൃശ്യം തിയേറ്ററിലെത്തിയത് ഫാമിലി ഓഡിയൻസ് തീയറ്ററിലേക്ക് വരാനുള്ള സാധ്യത വർദ്ധിക്കുന്നു എന്നും അതിനെല്ലാം മറികടന്നുകൊണ്ട് ദൃശ്യം ഓടിടി റിലീസ് ആവുമ്പോൾ അത് വലിയ നിരാശ മാത്രമാണ് സമ്മാനിക്കുന്നതെന്നും പ്രേക്ഷകർ ഒരേ സ്വരത്തിൽ പറയുന്നു. തീയറ്ററിൽ ഈസ് ലക്ഷ്യമിട്ട് തന്നെയാണ് ദൃശ്യത്തിന് ചിത്രീകരണം നടത്തിയിരുന്നുവെങ്കിലും കോവിഡ് വ്യാപനം കാരണം അത് ഓടിടി റിലീസിലേക്ക് മാറ്റുകയായിരുന്നു. ചിത്രത്തിൽ നിരവധി മുഹൂർത്തങ്ങളിൽ അറിയാതെ കൈയ്യടിച്ചു പോകേണ്ട നിമിഷങ്ങൾ ഉണ്ടായിരുന്നുവെന്നും അത് തീയേറ്ററിൽ മാത്രം അനുഭവിച്ചാൽ അതിൻറെ രസം അറിയാൻ കഴിയൂ എന്നും ഒരു വിഭാഗം പ്രേക്ഷകർ പറയുന്നു.