3 ദിവസം മാത്രം ബാക്കിനിൽക്കെ മലയാളി പ്രേക്ഷകർ അങ്ങേയറ്റം ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ദൃശ്യം 2. 7 വർഷങ്ങൾക്ക് ശേഷം ദൃശ്യത്തിന്റെ അടുത്ത ഭാഗം ഇറങ്ങുമ്പോൾ പ്രതീക്ഷകൾ വാനോളമാണ്. ഫെബ്രുവരി 19 നാണ് ചിത്രം ആമസോണ് പ്രൈമിലൂടെ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലർ വൻ ജനപ്രീതിയാണ് നേടിയത്. ചിത്രത്തിന്റെ ഓരോ ടീസറും പ്രേക്ഷകരെ മുൾമുനയിലാണ് നിർത്തുന്നത്.
ഇത്തവണ കൂടുതൽ പണക്കാരനായിട്ടാണ് ജോർജ്കുട്ടി എത്തുന്നത്. ആദ്യ ഭാഗത്തിൽ കേബിൾ ടിവി ഓപ്പറേറ്റർ ആയിരുന്നെങ്കിൽ ഇപ്പോൾ ജോർജ്കുട്ടി തിയറ്റർ ഉടമയും നിർമാതാവുമാണ്. ട്രയ്ലറിൽ മമ്മൂട്ടിയുടെ പേര് പരമാർശിക്കുന്നതാണ് പ്രധാന ചർച്ച വിഷയമായി മാറുന്നത്. മമ്മൂട്ടി ആരാധകർക്കും ഇത് ആവേശമായി മാറിയിരിക്കുകയാണ്. ഇപ്പോൾ ഓരോ സിനിമ പ്രേമികളും ആകാംഷയോടെ കാത്തിരിക്കുകയാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗതിനായി.
ഒട്ടനവധി ചോദ്യങ്ങളാണ് ഇപ്പോൾ ഓരോരുത്തരുടെയും മനസിൽ ഉയരുന്നത്. വരുണ്‍ കൊലക്കേസ് പൂർണതയിലേക്ക് എത്തുമോ? ജോർജ്ജുകുട്ടിയെ പോലീസ് അറസ്റ്റ് ചെയ്യുമോ? ശെരിക്കും ബോഡി കുഴിച്ചത് എവിടെയാണ് തുടങ്ങി അനവധി ചോദ്യങ്ങളാണ് ഉയരുന്നത്. ചിത്രത്തിന്റെ ഓരോ സ്റ്റില്ലും പ്രേക്ഷകർക്ക് ആകാംഷ നിറക്കുന്നത്. ടീസറിന്റെ അവ്യക്തതയും ആക്ഷാംഷ കൂട്ടുന്നു. മീന, ആശ ശരത്, സിദ്ദിഖ് തുടങ്ങി ആദ്യ ഭാഗത്ത് ഉള്ളവർ തന്നെ രണ്ടാം ഭാഗത്തിലും കാണാം. കൂടാതെ ഗണേഷ് കുമാർ, മുരളി ഗോപി തുടങ്ങിയ പുതിയ താരങ്ങളും രണ്ടാം ഭാഗത്തിലുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ഷൂട്ടിംഗ് നടന്നിരുന്നത്.