Latest News

എന്റെ കൂടെ അഭിനയിച്ചിട്ടുള്ള മികച്ച നടന്മാരില്‍ ഒരാള്‍ ഷൈന്‍ തന്നെ'  ഷൈന്‍ കഥാപാത്രമായി മാറുന്നത് അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്; കുറുപ്പിന്റെ പോസ്റ്ററില്‍ ഭാസി പിള്ളയായി ഷൈന്‍ ടോം ചാക്കോ; താരത്തിനെ വാഴ്ത്തി ദുല്‍ഖര്‍ സല്‍മാനും 

Malayalilife
എന്റെ കൂടെ അഭിനയിച്ചിട്ടുള്ള മികച്ച നടന്മാരില്‍ ഒരാള്‍ ഷൈന്‍ തന്നെ'  ഷൈന്‍ കഥാപാത്രമായി മാറുന്നത് അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്; കുറുപ്പിന്റെ പോസ്റ്ററില്‍ ഭാസി പിള്ളയായി ഷൈന്‍ ടോം ചാക്കോ; താരത്തിനെ വാഴ്ത്തി ദുല്‍ഖര്‍ സല്‍മാനും 

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന, പിടികിട്ടാപ്പുളളി സുകുമാര കുറുപ്പിന്റെ കഥ പറയുന്ന ചിത്രം 'കുറുപ്പ്' അണിയറയില്‍ ഒരുങ്ങുകയാണ്. ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം ഷൈന്‍ ടോം ചാക്കോയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷൈന്‍ കഥാപാത്രമായി മാറുന്നത് ഞാന്‍ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ടെന്നാണ് ദുല്‍ഖര്‍ പറയുന്നത്. ഷൈനിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തി ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ദുല്‍ഖര്‍ ഇക്കാര്യം പറയുന്നത്.

ഒരുമിച്ച് അഭിനയിച്ചിട്ടുള്ള താരങ്ങളില്‍ ഏറ്റവും മികച്ച നടന്‍മാരിലൊരാളാണ് ഷൈന്‍ എന്ന് ദുല്‍ഖര്‍ പറയുന്നു. ഷൈന്‍ കഥാപാത്രമായി മാറുന്നത് കണ്ട് മിക്കപ്പോഴും ഞാന്‍ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. നേരത്തെ തങ്ങള്‍ ഒരുമിച്ച് അഭിനയിച്ച സിനിമകളെല്ലാം മനസ്സിലുണ്ടെന്നും തന്റെ നിര്‍മ്മാണക്കമ്പനിയായ വേഫെയറര്‍ പ്രൊഡക്ഷന്‍സുമായി തുടര്‍ന്നങ്ങോട്ടും സഹകരിക്കണമെന്നും ദുല്‍ഖര്‍ കുറിപ്പില്‍ പറയുന്നു.

ഭാസി പിള്ള എന്ന കഥാപാത്രത്തെയാണ് ഷൈന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മയക്കം പിടിച്ച കണ്ണുകളുമായി ബീഡി വലിച്ച് ഒരു കാറിലിരിക്കുന്ന ഷൈന്‍ ടോമിന്റെ ചിത്രമായിരുന്നു ദുല്‍ഖര്‍ പങ്കുവെച്ചത്. ലുക്ക് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിട്ടുണ്ട്.

Read more topics: # dq about shine tom chacko
dq about shine tom chacko

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES