വിവാഹത്തിന് മുൻപ് ഗർഭിണിയായത് കൊണ്ടാണോ വേഗം വിവാഹം കഴിച്ചത്; നടിയുടെ പോസ്റ്റിനു എതിരെ ആരാധകർ; ചുട്ട മറുപടിയുമായി നടി ദിയ മിർസ

Malayalilife
topbanner
വിവാഹത്തിന് മുൻപ് ഗർഭിണിയായത് കൊണ്ടാണോ വേഗം വിവാഹം കഴിച്ചത്; നടിയുടെ പോസ്റ്റിനു എതിരെ ആരാധകർ; ചുട്ട മറുപടിയുമായി നടി ദിയ മിർസ

ഹിന്ദി ചലച്ചിത്രരംഗത്തെ ഒരു നടിയും മോഡലും 2000 ലെ മിസ്സ് ഏഷ്യ പസിഫിക് ജേതാവുമാണ് ദിയ മിർസ എന്നറിയപ്പെടുന്ന ദിയ മിർസ ഹാൻ‌ഡ്രിച്ച്. ദിയ മിർസ ആദ്യമായി അഭിനയിച്ച ചിത്രം മാധവൻ നായകനായി അഭിനയിച്ച രെഹ്ന ഹേ തേരെ ദിൽ മേം എന്ന ചിത്രത്തിലാണ്. ഇത് ഒരു വലിയ വിജയമായിരുന്നില്ല. പിന്നീട് അഭിനയിച്ച ചിത്രങ്ങൾ മിക്കവാറും പരാജയങ്ങളായിരുന്നു. 2005 ൽ പരിനീത എന്ന ചിത്രത്തിൽ അഭിനയിച്ചു. ഇത് കൂടാതെ ആ വർഷം തന്നെ സോനു നിഗം തയ്യാറാക്കിയ ഒരു സംഗീത ആൽബത്തിലും ദിയ അഭിനയിച്ചു.

ദിവസങ്ങൾക്ക് മുൻപ് നടി അമ്മയാകാൻ പോകുന്ന വിവരം പങ്കുവെച്ചിരുന്നു. ഗോവയിൽ നിന്നുളള ചിത്രം പങ്കുവെച്ച് കൊണ്ടാണ് ആ സന്തോഷ വാർത്ത നടി പങ്കുവെച്ചത്. എന്നാൽ ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാ വിഷയമായിരുന്നു. നടിക്കെതിരെ വിമർശനങ്ങളും ഉയർന്നിരുന്നു. വിവാഹത്തിന് മുൻപ് ഗർഭിണിയായത് കൊണ്ടാണ് വേഗം വിവാഹം കഴിച്ചതെന്ന് ആരാധകർ ചോദിച്ചിരുന്നു. ഇത് വിവാഹത്തിന് മുൻപ് തന്നെ വെളിപ്പെടുത്തേണ്ടതായിരുന്നുവെന്നും ആരാധകർ പറയുന്നുണ്ട്. എന്നാൽ പ്രേക്ഷകരുടെ ഈ ചോദ്യത്തിന് മറുപടി നൽകുകയാണ് ദിയ. ഗർഭിണിയായത് കൊണ്ടല്ല വേഗം വിവാഹം കഴിച്ചതെന്നാണ് ദിയ പറയുന്നത്. 

നടിയുടെ വാക്കുകൾ ഇങ്ങനെയാണ്. മികച്ച ചോദ്യമാണ് ഇത്, കുട്ടിയുണ്ടായത് കൊണ്ടല്ല ഞങ്ങൾ വിവാഹ കഴിക്കാൻ തീരുമാനിച്ചത്. ഒന്നിച്ച് ജീവിക്കണം എന്ന് ആഗ്രഹിച്ചപ്പോൾ മുതൽ ഞങ്ങൾ വിവാഹിതരാണ്. വിവാഹത്തെ കുറിച്ചുള്ള ചർച്ചയ്ക്ക് ഇടയിലാണ് കുഞ്ഞ് ഉണ്ടാകുന്നതിനെ കുറിച്ച് അറിയുന്നത്. അതിനാൽ ഈ വിവാഹം ഗർഭത്തിന്റെ ഫലമല്ല . ഗർഭം സുരക്ഷിതമാണോ എന്ന് ഉറപ്പില്ലാത്തത് കൊണ്ടാണ് വെളിപ്പെടുത്താതിരുന്നത്. എന്റെ ജീവിതത്തിലെ സന്തോഷകരമായ വാർത്തയാണിത്. ഇതിന് വേണ്ടി ഞാൻ വർഷങ്ങളായി കാത്തിരിക്കുകയായിരുന്നു. ആരോഗ്യകരമായ കാരണങ്ങൾ കൊണ്ടാണ് അമ്മയാകുന്ന വിവരം വെളിപ്പെടുത്താതിരുന്നതെന്നും നടി പറയുന്നു.

diya mirsa actress hindi malayalam movie tamil

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES