Latest News

ചതിക്കാത്ത ചന്തുവായി ദിയ കൃഷ്‌ണകുമാർ; നടന്‍ കൃഷ്ണകുമാറും മകള്‍ ദിയയും പൊളിച്ചടുക്കി; വീഡിയോ എറ്റെടുത്ത് സോഷ്യൽ മീഡിയ

Malayalilife
topbanner
ചതിക്കാത്ത ചന്തുവായി  ദിയ കൃഷ്‌ണകുമാർ;  നടന്‍ കൃഷ്ണകുമാറും മകള്‍ ദിയയും പൊളിച്ചടുക്കി; വീഡിയോ എറ്റെടുത്ത് സോഷ്യൽ മീഡിയ

ലയാളത്തിന്റെ പ്രിയ താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റെത്. നാലു പെണ്‍മക്കളാണ് താരത്തിനുള്ളത്. മൂത്ത മകള്‍ അഹാന കൃഷ്ണ യുവനടിയായി ഉയര്‍ന്നുവരുന്ന താരമാണ്. ഇളയ മകള്‍ ഹന്‍സികയും ചേച്ചിക്കൊപ്പം ലൂക്ക എന്ന സിനിമയില്‍ വേഷമിട്ടിരുന്നു. മറ്റ് രണ്ടു മക്കളില്‍ മൂന്നാമത്തെ മകള്‍ ഇഷാനി സിനിമയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. എന്നാൽ ഈ ലോക്ക് ഡൗൺ കാലത്ത് സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ് ഈ താരകുടുംബം. പഴയകാല ചിത്രങ്ങളും, ഡാൻസും, ടിക് ടോക് തുടങ്ങിയവുമായി സോഷ്യൽ മീഡിയയിൽ നിറയുകയാണ് കൃഷ്ണൻകുമാറും കുടുംബവും.  

കൃഷ്ണകുമാര്‍ തന്നെ അഭിനയിച്ച ചതിക്കാത്ത ചന്തു എന്ന സിനിമയിലെ രംഗം പുനരാവിഷ്‌കരിച്ചിരിക്കുകയാണ് കൃഷ്ണകുമാറും  മകള്‍ ദിയയും ചേർന്ന്.  ഈ വീഡിയോ തന്റെ ഇന്സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് ദിയ തന്നെയാണ്. എനിക്ക് തോന്നുന്നത് നടന്‍ ജയസൂര്യയ്ക്ക് ശേഷം എനിക്കായിരിക്കും ഈ രംഗം വീണ്ടും ചെയ്യാനുള്ള അവസരം കിട്ടിയതെന്ന് കുറിച്ചുകൊണ്ടാണ് താരം  തന്റെ ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
 
വീഡിയോയില്‍ മകള്‍ ദിയ കൃഷ്ണകുമാര്‍ ചെയ്തരിക്കുന്നത് കൃഷ്ണകുമാറിനൊപ്പം സിനിമയില്‍ അഭിനയിച്ച ജയസൂര്യയുടെ റോളാണ്. ഒട്ടേറെ ആരാധകരാണ് ഇവരുടെ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. ചത്തിട്ടില്ലെടാ ഞാന്‍ എന്നാണ് ഒരു ആരാധകന്‍ വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന കമന്റ്. കിടുക്കിയെന്നാണ് മറ്റൊരു ആരാധകന്‍ നല്‍കിയ കമന്റ്, അതേസമയം ആ സിനിമയിലെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീന്‍ എന്നായിരുന്നു മറ്റൊരു ആരാധകന്റെ കമന്റ്.  കൃഷ്ണകുമാറിന്റെ അന്നത്തേയും ഇന്നത്തെയും ആ രംഗം അഭിനയിക്കുമ്പോഴുള്ള മുഖഭാവങ്ങളില്‍ യാതൊരു മാറ്റവും ഇല്ല തുടങ്ങിയ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ചുവടെ എത്തുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 

Diya is funny n creative...

diya krishna kumar new tik tok video viral

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES