കഴിഞ്ഞ ദിവസമാണ് ദിയ കൃഷ്ണ താന്‍ പ്രണയത്തിലാണെന്ന കാര്യം അറിയിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ മോതിരം അണിഞ്ഞ വിരലുകള്‍ കാണിച്ച് കൊണ്ട് ഒരു ഫോട്ടോ ഷെയര്‍ ചെയ്താണ് ദിയ ഇക്കാര്യം പറഞ്ഞത്. ഞാന്‍ സമ്മതം പറഞ്ഞു എന്നായിരുന്നു പോസ്റ്റ്. ഇതിന് പിന്നാലെ ആരാണ് ദിയയുടെ കാമുകന്‍ എന്ന ചോദ്യം ഉയര്‍ന്നുവന്നിരുന്നു. ദിയയുടെ കൂടെ വീഡിയോ ചെയ്യുന്ന അശ്വിനാണോ എന്നാണ് ആരാധകര്‍ ചോദിച്ചത്. ഇപ്പോള്‍ ആ ചോദ്യത്തിനുള്ള ഉത്തരം വ്യക്തമായിരിക്കുകയാണ്. ആരാധകരുടെ ഊഹം തെറ്റിയില്ല. അശ്വിന്‍ തന്നെയാണ് ദിയയ്ക്ക് മോതിരം അണിയിച്ചിരിക്കുന്നത്. അശ്വിന്‍ തന്നെയാണ് ദിയയ്‌ക്കൊപ്പമുള്ള തന്റെ ചിത്രം പങ്കുവെച്ചത്. ദിയയെ മോതിരം അണിയിക്കാന്‍ തയ്യാറായി നില്‍ക്കുന്ന അശ്വിന്റെ ചിത്രമാണ് പങ്കുവെച്ചത്.
തങ്ങള്‍ പ്രണയത്തിലായ കാര്യം അശ്വിന്‍ തന്നെയാണെന്ന് വ്യക്തമാക്കിയത്. ദിയയെ മോതിരമണിയിക്കാനായി തയാറായി നില്‍ക്കുന്ന ചിത്രം അശ്വിന്‍ പങ്കുവച്ചു.ഈ ഒരു അവസരത്തിന് വേണ്ടി ഒരു വര്‍ഷം മുഴുവന്‍ ഞാന്‍ കാത്തിരുന്നു. എന്റെ പ്രണയം സ്വീകരിച്ചതിന് നന്ദി' എന്നാണ് അശ്വിന്‍ ചിത്രം പോസ്റ്റ് ചെയ്തു കൊണ്ട് സമൂഹ മാധ്യമത്തില്‍ കുറിച്ചത്.
ദിയ കണ്ണു കെട്ടി നില്‍ക്കുന്നതും, മോതിരവുമായി അശ്വിന്‍ തൊട്ടപ്പുറത്ത് നില്‍ക്കുന്നതുമാണ് ചിത്രത്തില്‍. ഇരുവരുടെയും സുഹൃത്തുക്കളും ഒപ്പമുണ്ട്.
പിന്നാലെ ഇതിന്റെ വിഡിയോ ദിയയും പങ്കുവച്ചു. സുഹൃത്തുക്കളോടൊപ്പം ആഘോഷപൂര്‍വമായാണ് അശ്വിന്‍ ദിയയെ പ്രെപ്പോസ് ചെയ്തത്.
കണ്ണുകെട്ടി നിറയെ പൂക്കള്‍ കൊണ്ടലങ്കരിച്ച വേദിയിലേക്ക് ദിയ എത്തുന്നതും പിന്നില്‍ നിന്ന് മോതിരവുമായി അശ്വിന്‍ ദിയയുടെ അടുത്തേക്കെത്തുന്നതുമാണ് വിഡിയോയില്‍.
മോതിരമണിഞ്ഞതിനു ശേഷം അശ്വിന്‍ ദിയയെ ചുംബിക്കുന്നതും വിഡിയോയില്‍ കാണാം. 'വില്‍ യു മാരി മീ' എന്നെഴുതിയ ബോര്‍ഡിന് മുന്നില്‍ ഹൃദയത്തിന്റെ ആകൃതിയില്‍ പൂക്കള്‍ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.
ഈ വീഡിയോ ദിയയുടെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. വിഡിയോയ്ക്ക് പിന്നാലെ ഇരുവര്‍ക്കും ആശംസകളറിയിച്ചു നിരവധി പേരാണ് എത്തുന്നത്.