ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് ഹരിശ്രീ അശോകന്‍. ഇരുന്നൂറിലധികം മലയാള ചിത്രങ്ങളിൽ അഭിനയിച്ച അശോകൻ ഇന്നും അഭിനയ മേഖലയിൽ സജീവമാണ്. എന്നാൽ ഇപ്പോൾ ഹരിശ്രീ അശോകൻ അറിഞ്ഞോ അറിയാതെയോ പറഞ്ഞ ഒരു വാക്ക് കൊണ്ട് ഒരു സിനിമ പൂർണ്ണമായും നിന്ന് പോയന്ന് വെളിപ്പെടുത്തി സംവിധായകൻ റ്റി.എസ് സജി രംഗത്ത് എത്തിയിരിക്കുകയാണ്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്.
ഹരിശ്രീ അശോകൻ അറിഞ്ഞോ അറിയാതെയോ പറഞ്ഞ ഒരു വാക്ക് കൊണ്ട് ഒരു സിനിമ പൂർണ്ണമായും നിന്നുപോയി. രാജൻ കിരിയത്തിൻ്റെ തിരക്കഥയിൽ മണിക്കുട്ടൻ, വിനുമോഹൻ, ഉർവശി, മേഘനരാജ് തുടങ്ങിയവരെ പ്രധാന കഥാപാത്രമാക്കി ചെയ്ത സിനിമയാണ് പൊന്നുകൊണ്ട് ഒരു ആൾരൂപം.
ആദ്യത്തെ പതിനഞ്ച് ദിവസത്തെ ഷൂട്ടിങ്ങ് പൂർത്തിയാക്കി ഹരിശ്രീ അശേകൻ പോകുന്ന സമയത്ത് അദ്ദേഹം ഉർവശിയുടെ അടുത്ത് ചെന്ന് തമാശയായോ അല്ലതയോ പറഞ്ഞു. എന്തോ പണത്തിന്റെ കുറെ പ്രശ്നങ്ങൾ ഉണ്ട്, ഷൂട്ടിങ്ങ് അത്ര സ്മൂത്തായല്ല പോകുന്നതെന്ന്. അതുകേട്ട ഉർവശി അടുത്ത ദിവസം രാവിലെ തന്നെ വിളിച്ച് ചെന്നെെയിലേയ്ക്ക് പോകുകയാണെന്നും ആറ് ലക്ഷം രൂപ വേണമെന്ന് പറയുകയും അത് വാങ്ങി പോകുകയും ചെയ്തു.
പിന്നീട് താൻ വിളിക്കുമ്പോഴെല്ലാം വരാം നിങ്ങൾ ഷൂട്ടിങ്ങ് തുടങ്ങിക്കൊളു എന്നാണ് അവർ പറഞ്ഞത്. പിന്നീട് ലൊക്കേഷനിൽ പെെസ ഇല്ലെന്ന വാർത്ത സ്പ്രഡ് ആകുകയും സിനിമ നിന്നു പോകുകയുമാണ് സംഭവിച്ചത്. പിന്നീട് പല തവണ ശ്രമിച്ചിട്ടും ആ സിനിമ പൂർത്തികരിക്കാൻ കഴിഞ്ഞില്ല. അന്ന് അദ്ദേഹത്തിൻ്റെ ഒറ്റ വാക്ക് കൊണ്ട് നല്ലൊരു സിനിമ പെട്ടിയിലായി പോയി എന്ന സങ്കടമാണ് തനിക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു