സ്വന്തം വീട് ഈ ലോക്ക് ഡൗണ്‍ കാലത്ത് ബിഗ് ബോസ് ഹൗസായി പ്രഖ്യാപിച്ച് നിര്‍മ്മാതാവ് ജയന്ത് മാമന്‍; കുറിപ്പ് വെെറല്‍

Malayalilife
topbanner
സ്വന്തം വീട് ഈ ലോക്ക് ഡൗണ്‍ കാലത്ത്  ബിഗ് ബോസ് ഹൗസായി  പ്രഖ്യാപിച്ച്  നിര്‍മ്മാതാവ് ജയന്ത് മാമന്‍; കുറിപ്പ് വെെറല്‍

രാജ്യത്ത് 21 ദിവസത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ  വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ ഒരു മാർഗവും ഇല്ലാതായിരിക്കുകയാണ്. വീട്ടിൽ ഇരിക്കുമ്പോൾ ഉണ്ടാകുന്ന വിരസ ഒഴിവാക്കാൻ ഒരു മാർഗവും ഇല്ലാത്തവർക്ക് പരീക്ഷിക്കാന്‍ ഇതാ ഒരു രസകരമായ കളിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് ജയന്ത് മാമന്‍.  സ്വന്തം വീട് ബിഗ് ബോസ് ഹൗസായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഷോയിലെ പോലെ തന്നെ രാവിലെ എട്ടു മണി മുതല്‍ ചെയ്യുന്ന കാര്യങ്ങളാണ് അദ്ദേഹം കുറിപ്പായി എല്ലാർക്കുമായി പങ്കുവെച്ചിരിക്കുന്നത്. അതോടൊപ്പം  'നൈസായി' സര്‍ക്കാരിനെയും സംവിധാനങ്ങളെയും ട്രോളാനും അദ്ദേഹം സമയം കണ്ടെത്തുന്നുമുണ്ട്.

കുറിപ്പിന്റെ പൂര്‍ണ രൂപം ചുവടെ

BlG BOSS Locked HOUSE രണ്ടാം ദിവസം - season 1
=============================
സമയം രാവിലെ 8 മണി
പ്രത്യേകിച്ച്‌ ഒന്നും ചെയ്യാന്‍ ഇല്ലാത്തതു കൊണ്ട് രാവിലെ വൈകി ആണ് ഉണര്‍ന്നത്. സീലിംഗില്‍ കറങ്ങുന്ന Fan നോക്കി 10 മിനിറ്റ് കൂടി കിടന്നു.

സമയം രാവിലെ 8:15
പേസ്റ്റ് തീരാറായി. പല്ലു തേക്കല്‍ paste കഴിയുമ്ബോള്‍ ഉപേക്ഷിച്ചാലോ എന്ന് ചിന്തിച്ചു. കരിയും ഉപ്പും കുരുമുളകു പൊടിയുടെയും മിശ്രിതം ( ഉമിക്കരി എന്നു വേണമെങ്കില്‍ പറയാം)എത്രയും വേഗം ഉണ്ടാക്കാനുള്ള Task എടുത്തു.

സമയം രാവിലെ 8:30
വെള്ളം കൂട്ടി പാലും പഞ്ചസാരയും തെയിലയും കുറച്ച്‌ ഒരു ചായ കുടിച്ചു. പാലും പഞ്ചസാരയും തെയിലയും തീര്‍ന്നു കഴിയുമ്ബോള്‍ ബൂര്‍ഷാ മുതലാളിത്ത പാനീയമായ ചായ ഉപേക്ഷിക്കും.

സമയം രാവിലെ 9:00
ഇന്നലത്തെ പഴംചൊറ് തൈര് ഒഴിച്ച്‌ മുളകും ഞെകിടി കുഴച്ചു കഴിച്ചു. ആഡംബരത്തിന് ഉണക്കമീന്‍ വറുത്തത് ഉണ്ടായിരുന്നു. കൊറോണ കാലത്ത് ആഡംബരമായ ഉണക്കമീന്‍ എത്ര കാലം കൂടി ഉണ്ടാകും എന്നത് മനസ്സിനെ ആശങ്കപ്പെടുത്തി.

സമയം രാവിലെ 9:15
വീണ്ടും കട്ടിലില്‍ സീലിംഗില്‍ Fan കറങ്ങുന്നത് നോക്കി കിടന്നു.

സമയം രാവിലെ 10 :00
പരിചയത്തിലുള്ള അഞ്ചാറു സുന്ദരികളെ ഫോണില്‍ വിളിക്കണം. ചളി അടിക്കാന്‍ ആണന്ന് അറിയാവുന്നതു കൊണ്ട് അവര്‍ ഫോണ്‍ എടുക്കാന്‍ സാധ്യതയില്ല.

സമയം രാവിലെ 11:00
ഏഷ്യാനെറ്റ് കേബിള്‍കാര്‍ കുടിശ്ശിക അടക്കാത്തതു കൊണ്ട് Cable cut ചെയ്യും എന്നു പറഞ്ഞിട്ടുണ്ട്. നല്ലത്. വാര്‍ത്താ ചാനലുകള്‍ കണ്ട് Panic ആകണ്ടായല്ലൊ!!

സമയം ഉച്ചക്ക് 1:00 മണി
ചോറും പരിപ്പും ഉണ്ട്. സവാള മുറിച്ച്‌ ചോറിന്റെ മുകളില്‍ വെച്ച്‌ ഗാര്‍ണിഷ് ചെയ്തിട്ടെ കഴിക്കു . (ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടാന്‍ കഴിയില്ലല്ലോ.... )

സമയം ഉച്ചക്ക് 1:30
രണ്ടു മണിക്കൂര്‍ കൂര്‍ക്കം വലിച്ചു ഉറക്കം. പരിപ്പു കറി കഴിച്ചതു കൊണ്ട് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുമോ എന്ന പേടിയും ഉണ്ട്.

സമയം വൈകിട്ട് 3:00 മണി
കട്ടന്‍ കാപ്പി. കൊറോണ ആയതു കൊണ്ട് പരിപ്പ് വട ഉപേക്ഷിച്ച്‌ കമ്യൂണിസ്റ്റ് മാതൃക.

സമയം രാത്രി 8:00 മണി.
ഉച്ചക്കത്തെ ബാക്കി വന്ന ചോറും പരിപ്പു കറിയും. പച്ചമുളക് ചോറിന്റെ മുകളില്‍ വെച്ച്‌ ഗാര്‍ണിഷ് ചെയ്തു കഴിക്കും.

സമയം രാത്രി 9:00 മണി
Producers Association, FEFKA, AMMA, FILM CHAMBER, നടീ നടന്മാര്‍, രാഷ്ട്രീയക്കാര്‍ ഇവരുടെ പ്രസ്താവന, പത്ര സമ്മേളനം, interview തുടങ്ങിയവ വായിച്ച്‌ ചിരിച്ച്‌ മനസ്സ് Relax ചെയ്യിക്കും.

സമയം രാത്രി 11:00 മണി
ഫാന്‍ കറങ്ങുന്നതു നോക്കി ഉറക്കത്തിലേക്ക് വഴുതി വീഴും. സുന്ദരിമാരെ സ്വപ്നം കാണും.
(ജയന്ത് മാമ്മന്‍)

director jayant maman announce her house is like a bigg boss house

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES